രാശിപ്രകാരം ഈ ദൗര്‍ബല്യമാണ് കടക്കെണിയിലാക്കുന്നത്

Posted By:
Subscribe to Boldsky

നിങ്ങള്‍ വിശ്വസിക്കുന്നവരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ അത് നിങ്ങളെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ബലഹീനതകള്‍ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളും സ്വഭാവങ്ങളും എല്ലാം പല തരത്തിലാണ് നിങ്ങളെ ബാധിക്കുന്നതും. വ്യക്തിപരമായ സ്വഭാവം പലരിലും രാശിപ്രകാരം പല വിധത്തിലാണ്. ഓരോരുത്തരിലും ഓരോ തരത്തിലായിരിക്കും സ്വഭാവ സവിശേഷതകള്‍.

രാശിപ്രകാരം സാമ്പത്തികനേട്ടം നല്‍കും ആ ദിവസം

മറ്റുള്ളവരുടെ ദൗര്‍ബല്യങ്ങളും ബലഹീനതകളും മനസ്സിലാക്കാന്‍ രാശികള്‍ സഹായിക്കുന്നു. രാശിപ്രകാരം ഓരോരുത്തരുടേയും സ്വഭാവം വ്യത്യസ്തമാവുന്നത് പോലെ തന്നെ ഓരോരുത്തരുടേയും ദൗര്‍ബല്യങ്ങളും വ്യത്യസ്തമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഓരോ രാശിക്കാരുടേയും ദൗര്‍ബല്യങ്ങള്‍ എന്ന് നോക്കാം. ഇതിലൂടെ നമുക്ക് ഓരോരുത്തരുടേയും സ്വഭാവ സവിശേഷതകളിലെ ദൗര്‍ബല്യം മനസ്സിലാക്കാം.

പലര്‍ക്കും കടക്കെണിയും സാമ്പത്തിക സംബന്ധമായ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം മുന്‍കൂട്ടി അറിഞ്ഞാല്‍ അതിനെ ഇല്ലാതാക്കാന്‍ കഴിയുന്നു. ഓരോ രാശിക്കാര്‍ക്കും ഇത്തരത്തില്‍ കടം കൊടുക്കുന്നതും സാമ്പത്തികമായി സഹായിക്കുന്നതും വരെ ദൗര്‍ബല്യങ്ങളാണ്. ഇത്തരത്തില്‍ രാശിപ്രകാരമുള്ള ദൗര്‍ബല്യങ്ങളെക്കുറിച്ച് നോക്കാം.

മേടം രാശി

മേടം രാശി

ജന്മസിദ്ധമായി തന്നെ നിങ്ങള്‍ക്ക് ഏത് കാര്യത്തിന്റേയും നേതൃത്വം ഏറ്റെടുക്കുന്നതിനുള്ള കഴിവുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഏത് കാര്യങ്ങളും ഏറ്റെടുക്കാനും അതിന് നേതൃത്വം വഹിക്കാനും നിങ്ങള്‍ക്ക് കഴിയും. അതിലുപരി മറ്റൊരാളും ഇത്തരം കാര്യങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാവുകയില്ല. നിങ്ങളുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മറ്റുള്ളവരുടെ ആശയങ്ങളെ അവഗണിക്കുകയും ചെയ്യുന്നവരായിരിക്കും നിങ്ങള്‍.

 ഇടവം രാശി

ഇടവം രാശി

വിശ്വസ്തരും തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവരും ആയിരിക്കും നിങ്ങള്‍. പരാജയ ഭീതി കൊണ്ട് പലപ്പോഴും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ നിങ്ങള്‍ മടി കാണിക്കും. എന്നാല്‍ പഴയതില്‍ തന്നെ തുടരുന്നത് കൊണ്ട് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നത് വളരെ കുറവായിരിക്കും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിച്ച് അതിന് ശേഷം കടക്കെണിയില്‍ ആവുന്ന സ്വഭാവവും നിങ്ങളില്‍ ഉണ്ടാവുന്നു.

മിഥുനം രാശി

മിഥുനം രാശി

നിങ്ങള്‍ക്ക് കൂടുതല്‍ സമയം ഒരു കാര്യത്തില്‍ തന്നെ തുടര്‍ന്ന് പോവാന്‍ സാധിക്കുകയില്ല. ജോലി, ഹോബി, എന്തെങ്കിലും ആശയങ്ങള്‍ എന്ത് തന്നെയായാലും പുതിയ കാര്യങ്ങളില്‍ തന്നെ തുടര്‍ന്ന് കൊണ്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടാവില്ല. മാത്രമല്ല ജീവിതത്തില്‍ സെറ്റില്‍ഡ് ആയി എന്നൊരു തോന്നലും നിങ്ങള്‍ക്കുണ്ടാവില്ല.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് നിങ്ങളുടെ ഇമോഷനുകള്‍ പുറത്തേക്ക് കാണിക്കുന്നതിനുള്ള പ്രവണത കൂടുതലായിരിക്കും. ഡിപ്രഷന്‍, ഇത്കണ്ഠ തുടങ്ങിയ അവസ്ഥകളിലൂടെ നിങ്ങള്‍ ധാരാളം തവണ കടന്നു പോകേണ്ടതായി വരുന്നു. എല്ലാം ലോകത്ത് നടക്കേണ്ട സമയത്ത് നടക്കുമെന്നും വിധിക്ക് വിട്ടു കൊടുത്ത് ജീവിക്കാനാണ് താല്‍പ്പര്യമെന്നുമാണ് നിങ്ങളുടെ രാശി പറയുന്നത്. കടം കൊടുത്താല്‍ അത് തിരിച്ച് ചോദിക്കാനുള്ള മടിയും നിങ്ങളുടെ പോരായ്മയാണ്. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളെ സാമ്പത്തിക പരാധീനതയിലേക്ക് തള്ളിയിടുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

തെറ്റിന് വേണ്ടി വാദിക്കുന്നവരായിരിക്കും ചിങ്ങം രാശിക്കാര്‍. പലപ്പോഴും ആളുകളെ തെറ്റായ ദിശയിലൂടെ നയിക്കാനുള്ള പ്രവണത നിങ്ങളില്‍ കാണുന്നു. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് കേള്‍ക്കാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടാവില്ല. മാത്രമല്ല അത് നിരസിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിചാരിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങളാണ് ഏറ്റവും ബെസ്റ്റ് എന്ന് വിചാരിക്കുന്നവരായിരിക്കും നിങ്ങള്‍.

കന്നി രാശി

കന്നി രാശി

എന്തിനേയും അപഗ്രഥനം ചെയ്യുന്നതിനുള്ള നിങ്ങളുടെ കഴിവ് ആണ് പലപ്പോഴും നിങ്ങളുടെ വീക്‌നെസ് ആയി മാറുന്നത്. സ്‌നേഹിക്കുന്ന എല്ലാത്തിലും നിങ്ങള്‍ ആഴത്തിലുള്ള അര്‍ത്ഥം കണ്ടെത്തുന്നു. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളെ ഉത്കണ്ഠ പോലുള്ള പ്രശ്‌നത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ ഏത് പ്രശ്‌നത്തേയും വളരെ ശ്രദ്ധയോട് കൂടിയും ശാന്തമായ മ നസ്സോടു കൂടിയും വേണം കൈകാര്യം ചെയ്യുന്നതിന്.

 തുലാം രാശി

തുലാം രാശി

നിങ്ങള്‍ സാധാരണ അവസരങ്ങളില്‍ വളരെ ശാന്തതയോടും സമാധാനത്തോടും കൂടി പെരുമാറുന്നവരായിരിക്കും എന്നാല്‍ മറ്റുള്ളവര്‍ എന്തെങ്കിലും പ്രശ്‌നത്തിലാണ് എന്നറിഞ്ഞാല്‍ അത് നിങ്ങളിലെ ദേഷ്യത്തെ പുറത്ത് കൊണ്ട് വരുന്നു. മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ വളരെ പക്വതയോട് കൂടി ഇടപെടാന്‍ ശ്രമിക്കണം. പലപ്പോഴും ഇക്കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ സുഹൃത്ബന്ധങ്ങള്‍ വരെ നഷ്ടപ്പെടാം.

 വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങളിലെ അസൂയയാണ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണം. ഇത് നിങ്ങളുടെ പ്രണയ ബന്ധത്തെ വരെ ഇല്ലാതാക്കാന്‍ കാരണമാകുന്നു. നിങ്ങളെ തെറ്റായി കാണുന്നവര്‍ക്ക് നിങ്ങളിലെ നല്ല വശത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

ധനു രാശി

ധനു രാശി

പെട്ടെന്ന് തന്നെ ബോറടിക്കുന്ന രാശിക്കാരാണ് നിങ്ങള്‍. ഒരു കാര്യം തുടങ്ങി വെച്ചാല്‍ അത് പൂര്‍ത്തിയാക്കാന്‍ പല വിധത്തില്‍ നിങ്ങള്‍ കഷ്ടപ്പെടും. മാത്രമല്ല ക്ഷമയില്ലായ്മ നിങ്ങളുടെ കൂടപ്പിറപ്പായിരിക്കും. ഇത് പലപ്പോഴും നിങ്ങളേയും കൂട്ടുകാരേയും പ്രശ്‌നത്തില്‍ കൊണ്ട് ചെന്നെത്തിക്കാന്‍ കാരണമാകുന്നു. സാമ്പത്തിക സഹായത്തിന്റെ പേരില്‍ മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിക്കേണ്ട അവസ്ഥ നിങ്ങളില്‍ ധാരാളമുണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു.

 മകരം രാശി

മകരം രാശി

സ്ഥാനത്തിനും പണത്തിനും വേണ്ടി ജീവിക്കുന്നവരായിരിക്കും മകരം രാശിക്കാര്‍. അതിന് വേണ്ടി ഒറ്റക്ക് പണിയെടുക്കുന്നതിനും ഈ രാശിക്കാര്‍ തയ്യാറാവും. കളിയും ജോലിയും ഒരു പോലെ കൊണ്ട് പോവുന്ന കാര്യത്തില്‍ നിങ്ങള്‍ എന്നും കഷ്ടപ്പെടും. മറ്റുള്ളവരായിരിക്കും പലപ്പോഴും നിങ്ങളെ നിയന്ത്രിക്കുക.

കുംഭം രാശി

കുംഭം രാശി

നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്നു. സാഹസികതക്കും യാത്രക്കും വേണ്ടി ജീവിതം ഉഴിഞ്ഞ് വെക്കുന്നവരായിരിക്കും നിങ്ങള്‍. നിങ്ങളുടേതായ ലോകത്തില്‍ മാത്രം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നിങ്ങള്‍. നിങ്ങളുടെ ചുറ്റും എന്ത് നടക്കുന്നു എന്ന് ശ്രദ്ധിക്കാന്‍ പോലും താല്‍പ്പര്യമില്ലാത്തവരായിരിക്കും കുംഭം രാശിക്കാര്‍.

മീനം രാശി

മീനം രാശി

യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറി ജീവിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും നിങ്ങള്‍. പല യാഥാര്‍ത്ഥ്യങ്ങളേയടും അഭിമുഖീകരിക്കാന്‍ നിങ്ങള്‍ ഒരിക്കലും തയ്യാറാവില്ല. ഭയപ്പെടുത്തുന്ന വഴികളിലൂടെ സഞ്ചരിക്കാനുള്ള താല്‍പ്പര്യം നിങ്ങളില്‍ കൂടുതലായിരിക്കും.

English summary

Your Zodiac Sign Can Reveal Your Weakest Trait

Each zodiac sign has its own set of weaknesses and these traits are specific to the zodiac sign. Find out on what is the weakness of your zodiac sign. Check it out…