രാശിപ്രകാരം നിങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ ഇതാണ് വഴി

Posted By:
Subscribe to Boldsky

ജനിച്ച മാസം കണക്കാക്കായാണ് ഓരോരുത്തരുടെ രാശിയും കണക്കാക്കുക. രാശിപ്രകാരം പലരെക്കുറിച്ചും പല കാര്യങ്ങളും വിശദീകരിയ്ക്കാനും സാധിയ്ക്കും.

രാശി ഒരാളുടെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ചു വിവരിയ്ക്കുന്നുണ്ട്. നടക്കാന്‍ പോകുന്നതിനെക്കുറിച്ചും പഠനം, ജോലി, വിവാഹം, സന്താനം തുടങ്ങിയ പലതിനെക്കുറിച്ചും രാശി വിവരിയ്ക്കുന്നുമുണ്ട്.

പണമുണ്ടാക്കാനും രാശിപ്രകാരം ജ്യോതിഷം ചില വഴികള്‍ വിവരിയ്ക്കുന്നുണ്ട്. ഇത് ഓരോ രാശിക്കാര്‍ക്കും വ്യത്യസ്തവുമാകും.

രാശിപ്രകാരം എങ്ങനെയാണ് പണമുണ്ടാക്കുക, ഇതിനായി എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചറിയൂ, അതായത് പണമുണ്ടാക്കാന്‍ നിങ്ങള്‍ക്കു പറ്റിയ ചില വഴികള്‍

ഏരീസ്

ഏരീസ്

ഏരീസ്, ലിയോ,സാജിറ്റേറിയസ് എന്നീ വിഭാഗക്കാര്‍ക്ക് ക്രിയേറ്റീവ് വഴികളിലൂടെ പണമുണ്ടാക്കാന്‍ സാധിയ്ക്കും. ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ബിസിനസ് ആരംഭിയ്ക്കുന്നത് നല്ലതാണ്. അതായത് ബിസിനസാണ് ഇവരെ ധനസമ്പാദനത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട വഴി. ഇതല്ലാതെ വലിയ കമ്പനികളില്‍ ജോലിയ്ക്കു ചേരുന്നതും ഇവരെ സഹായിക്കും.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ ധനത്തിനായി പല വഴികള്‍ മാറി മാറി പരീക്ഷിയ്ക്കുന്ന വിഭാഗക്കാരാണെന്നു വേണം, പറയാന്‍. ഇവര്‍ ബോസ് വിഭാഗത്തില്‍ പെടുന്ന ജോലികളിലോ, ഇവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നേടാന്‍ കഴിയുന്ന തരം ജോലികളിലും തിളങ്ങുന്നവരാണ്.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഇതുകൊണ്ടുതന്നെ ഒരു സ്ഥലത്ത് ഏറെക്കാലം നില്‍ക്കാന്‍ താല്‍പര്യപ്പെടാത്തവരും. കരിയറില്‍ വ്യത്യസ്ത വഴികള്‍ തേടി ഉയരങ്ങളിലെത്താന്‍ താല്‍പര്യപ്പെടുന്നവരാണിവര്‍.

കാപ്രികോണ്‍

കാപ്രികോണ്‍

ടോറസ്, കാപ്രികോണ്‍, വിര്‍ഗോ എന്നിവ എര്‍ത്ത് സൈനാണ്. ഇതുകൊണ്ടുതന്നെ പ്രാക്ടിക്കലായ, സ്ഥിരതയുള്ള പ്രകൃതവുമാണ്. കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവരാണ് എര്‍ത്ത് സൈനില്‍ തന്നെ കൂടുതല്‍ ഈ സ്വഭാവങ്ങള്‍ കാണിയ്ക്കുന്നവര്‍. കൂടുതല്‍ പഠിയ്ക്കുന്നവരാണ് ഇവര്‍. സാധാരണയായി ഡോക്ടര്‍മാര്‍, അഡ്വേക്കേറ്റ് എന്നീ ജോലികളില്‍ ശോഭിയ്ക്കും. ഇതല്ലാതെ സ്റ്റാര്‍ട്ട് അപ്, ഇന്‍വെസ്റ്റ്‌മെന്റ് എ്ന്നീ മേഖലകളില്‍ കൃത്യമായ പ്ലാനിംഗുണ്ടെങ്കില്‍ ഇവര്‍ക്കു പണമുണ്ടാക്കാന്‍ സാധിയ്ക്കും.

ടോറസ്‌

ടോറസ്‌

പുറത്തുള്ള ജോലികളില്‍ ശോഭിയ്ക്കാനാകുന്നവരും ഇതുവഴി പണമുണ്ടാക്കാന്‍ സാധിയ്ക്കുന്നവരുമാണ് ടോറസ്‌

വിഭാഗത്തില്‍ പെട്ടവര്‍. ഗാര്‍ഡനിംഗ്, ഡെക്കറേഷന്‍, സ്റ്റൈലിസ്റ്റ് എന്നിവയെല്ലാം ഇവര്‍ക്കു ചേരുന്ന ജോലികളുമാണ്.

വിര്‍ഗോ

വിര്‍ഗോ

സമൂഹത്തിന് ഉപകാരപ്രദമായ ജോലികള്‍ ചെയ്യുന്നതില്‍ താല്‍പര്യപ്പെടുന്നവരും വിജയിക്കുന്നവരുമാണ് വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍. ബൗദ്ധികമേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യപ്പെടുന്നവരും ഇതിലൂടെ പണമുണ്ടാക്കാന്‍ കഴിയുന്നവരുമാണിവര്‍. ടീച്ചറായും ജേര്‍ണലിസ്റ്റായുമെല്ലാം ഇവര്‍ ശോഭിയ്ക്കും.

ലിബ്ര

ലിബ്ര

ജെമിനി, ലിബ്ര, അക്വേറിയസ് എന്നിവര്‍ എയര്‍ സൈനുകളാണ്. ഇതില്‍ തന്നെ ലിബ്രക്കാര്‍ നേതൃപാടവമുള്ള ജോലികളില്‍ ശോഭിയ്ക്കാനാകുന്നവരും ഈ രീതിയില്‍ പണമുണ്ടാക്കാന്‍ കഴിയുന്നവരുമാണ്. പല സുപ്രീം കോടതി ജഡ്ജിമാരും ലിബ്രകളാണ്. ഇതിനു പുറമെ അക്കൗണ്ടിംഗ് ജോലികളിലും ഇവര്‍ ശോഭിയ്ക്കും.

ജെമിനി

ജെമിനി

ജെമിനി വിഭാഗക്കാര്‍ എഴുത്തു സംബന്ധമായ ജോലികളില്‍ തിളങ്ങുമെങ്കിലും സെയില്‍സ് ജോലികളിലൂടെ പണമുണ്ടാക്കാന്‍ സാധിയ്ക്കുന്നവരാണ്. ഇവരുടെ വാക്ചാതുരി തന്നെയാണ് കാരണവും.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗക്കാര്‍ പരമ്പരാഗത രീതികളില്‍ നിന്നു മാറിയുള്ള രംഗങ്ങളില്‍ ശോഭിയ്ക്കും. ഇതുവഴി ഇവര്‍ക്കേറെ പണമുണ്ടാക്കാന്‍ സാധിയ്ക്കുകയും ചെയ്യും. ബുദ്ധിപരമായ ജോലികളില്‍ ഇവര്‍ നല്ലപോലെ തിളങ്ങും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍, സ്‌കോര്‍പിയോ, പീസസ് വിഭാഗത്തില്‍ പെട്ടവര്‍ വാട്ടന്‍ സൈനാണ്. ഇമോഷണലായവര്‍ എന്നു പറയാം. ഇതില്‍ ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ വീടുമായി ബന്ധപ്പെട്ട ജോലികളില്‍, അതായത ഷെഫ് പോലുള്ള ജോലികളിലൂടെ പണം സമ്പാദിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. വീടുമായി ബന്ധപ്പെട്ട ജോലികളില്‍ നൈപുണ്യമുള്ളവരാകും ഇവര്‍.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ പണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരും പണമുണ്ടാക്കുന്നവരുമാകും. ഇവര്‍ ധാരാളം ഊര്‍ജമുള കൂട്ടരുമാകും. ഇന്‍വെസ്റ്റിഗേഷന്‍ പോലുള്ള രംഗങ്ങളില്‍ ശോഭിയ്ക്കുന്നവരുമാണിവര്‍.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ സ്വപ്‌നജീവികളാണ്. കലയുമായി ബന്ധപ്പെട്ട രംഗങ്ങളിലൂടെ വിജയിക്കാന്‍ സാധിയ്ക്കുന്നവര്‍. ആര്‍ട്ടിസ്റ്റ്, മ്യൂസിക്, കോമഡി തുടങ്ങിയ രംഗങ്ങളില്‍ ശോഭിയ്ക്കുന്നവരാണിവര്‍.

Read more about: zodiac sign life pulse
English summary

Ways To Make Money According To Your Zodiac Sign

Ways To Make Money According To Your Zodiac Sign, read more to know about,
Story first published: Monday, February 12, 2018, 15:47 [IST]