For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കൂ, പണവും ഭാഗ്യവും

|

ലക്ഷ്മീദേവിയെന്നാല്‍ ഐശ്വര്യം,സമ്പത്ത്, ഭാഗ്യം എന്നൊക്കെയാണ് നമ്മള്‍ കരുതുന്നത്. ഇതുകൊണ്ടുതന്നെ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുന്നത് പണവും ഐശ്വര്യവും ഭാഗ്യവുമെല്ലാമാണെന്നു കരുതുന്നു.

ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തിയില്ലെങ്കില്‍ ധനനഷ്ടമുണ്ടാകുമെന്നതും വിശ്വാസമാണ്. ഇതുകൊണ്ടുതന്നെ ഇതിനായി ജ്യോതിഷം പറയുന്ന വഴികള്‍ പിന്‍തുടരുന്നവരാണ് പലരും.

ലക്ഷ്മീദേവിയെ കൃത്യമായി ഉപാസിയ്ക്കാന്‍, ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ പറയുന്ന ചില വഴികളുണ്ട്. ജ്യോതിഷം പറയുന്ന ചില വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

മഹാവിഷ്ണുവിന്റെ കാല്‍ക്കല്‍ ലക്ഷ്മീദേവി

മഹാവിഷ്ണുവിന്റെ കാല്‍ക്കല്‍ ലക്ഷ്മീദേവി

മഹാവിഷ്ണുവിന്റെ കാല്‍ക്കല്‍ ഇരിക്കുന്ന ലക്ഷ്മീദേവിയുടെ ചിത്രം ഉപാസിയ്ക്കുക. ഇത് പെട്ടെന്നു തന്നെ ലക്ഷ്മീദേവിയുടെ കടാക്ഷം കൊണ്ടുവരും.

ലക്ഷ്മീദേവിയെ പൂജിയ്ക്കുന്ന

ലക്ഷ്മീദേവിയെ പൂജിയ്ക്കുന്ന

ലക്ഷ്മീദേവിയെ പൂജിയ്ക്കുന്ന സമയത്ത് അരി, കുങ്കുമം, പൂക്കള്‍, തേങ്ങ എന്നിവ വയ്ക്കുക.

ചുവന്ന വസ്ത്രം

ചുവന്ന വസ്ത്രം

പുറത്തേയ്ക്കിറങ്ങുന്ന സമയത്ത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെക്കണ്ടാല്‍ നിങ്ങള്‍ക്ക ലക്ഷ്മീദേവിയും പ്രസാദമുണ്ടെന്നാണ് അര്‍ത്ഥം. ചുവന്ന വസ്ത്രം സുമംഗലിയായ സ്ത്രീയ്ക്കു നല്‍കുന്നതും ലക്ഷ്മീകടാക്ഷത്തിന് ചേര്‍ന്ന ഒന്നാണ്.

വലംപിരി ശംഖ്

വലംപിരി ശംഖ്

മഹാലക്ഷ്മിയെ പൂജിയ്ക്കുന്ന സമയത്ത് വലംപിരി ശംഖ് സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍ നല്ലതാണ്. ഇത് വീടിന് ഐശ്വര്യവും കൊണ്ടുവരുന്ന ഒന്നാണ്.

കൈകള്‍ കൂട്ടിപ്പിടിച്ച്

കൈകള്‍ കൂട്ടിപ്പിടിച്ച്

എഴുന്നേറ്റയുടന്‍ കൈകള്‍ കൂട്ടിപ്പിടിച്ച് കൈക്കുള്ളില്‍ നോക്കുക. ലക്ഷ്മീദേവിയുടെ ദര്‍ശനമാണ് ഇതെന്നാണ് വിശ്വാസം. ഇത് ഐശ്വര്യം കൊണ്ടുവരും.

തുളസിയില

തുളസിയില

ലക്ഷ്മീപൂജ ചെയ്യുമ്പോള്‍ തുളസിയില സമര്‍പ്പിയ്ക്കുക. വിളക്ക് ലക്ഷ്മീദേവിയുടെ വലംഭാഗത്തും സുഗന്ധത്തിരികള്‍, ചന്ദനത്തിരികള്‍ ഇടതുഭാഗത്തും പൂക്കള്‍ ദേവിയ്ക്കു മുന്‍പിലായും വയ്ക്കാം.

മഞ്ഞളില്‍

മഞ്ഞളില്‍

മഞ്ഞളില്‍ മഞ്ഞച്ചരടു കെട്ടി ലക്ഷ്മീദേവിയുടെ പൂജയില്‍ വയ്ക്കുക പൂജാശേഷം ഇത് പണം സൂക്ഷിയ്ക്കുന്നിടത്തു വയ്ക്കാം.

തേങ്ങ

തേങ്ങ

ദാരിദ്ര്യം നീക്കാന്‍ എല്ലാ വെള്ളിയാഴ്ചയും കയ്യില്‍ ഒരു തേങ്ങ വച്ച് ലക്ഷ്മീദേവിയോട് പ്രാര്‍ത്ഥിയ്ക്കുക. ഇതു പിന്നീട് ലോക്കറില്‍ വയ്ക്കുക.

മുക്കണ്ണുള്ള തേങ്ങ

മുക്കണ്ണുള്ള തേങ്ങ

മുക്കണ്ണുള്ള തേങ്ങ ലക്ഷ്മീദേവിയെ സൂചിപ്പിയ്ക്കുന്നുവെന്നു പറയും. ഇത്തരം തേങ്ങയുടെ മുന്‍പില്‍ നിന്നും ദീപാവലി ദിവസം പ്രാര്‍ത്ഥിച്ചാല്‍ പണത്തിന് മുട്ടുണ്ടാകില്ലെന്നു വേണം, പറയാന്‍.

 ശംഖില്‍ വെള്ളം നിറച്ചു

ശംഖില്‍ വെള്ളം നിറച്ചു

തെക്കോട്ടു തിരിഞ്ഞ് ശംഖില്‍ വെള്ളം നിറച്ചു സൂക്ഷിയ്ക്കുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തും.

താമരവിത്തു കൊണ്ടുള്ള മാല

താമരവിത്തു കൊണ്ടുള്ള മാല

താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലത്. താമരയിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നതെന്നു സങ്കല്‍പ്പം.

English summary

Ways To Attracts Money And Good Luck Through Lakshmi Puja

Ways To Attracts Money And Good Luck Through Lakshmi Puja
Story first published: Monday, April 9, 2018, 13:47 [IST]
X
Desktop Bottom Promotion