സാമ്പത്തികവൈഷമ്യങ്ങള്‍ക്ക് വാസ്തു പരിഹാരം

Posted By:
Subscribe to Boldsky

സാമ്പത്തിക പ്രശ്‌നങ്ങള്‍ പലരേയും പലപ്പോഴും അലട്ടുന്ന ഒന്നാണ്. ചിലര്‍ക്കു വരുമാനമില്ലാത്തതാകും, പ്രശ്‌നം. ചിലര്‍ക്കാകട്ടെ, വരുമാനമുണ്ടെങ്കിലും ഇത് ഏതു വഴിയ്ക്കു പോകുന്നുവെന്നറിയാത്തതാകും, പ്രശ്‌നം. ചിലര്‍ക്കാകട്ടെ, വരവിനേക്കാള്‍ ചിലവായിരിയ്ക്കും, പ്രശ്‌നം.

വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വാസ്തുവും ജ്യോതിഷവുമെല്ലാം പല വഴികളും പറയുന്നുണ്ട്. വീട്ടിലെ വാസ്തു മുതല്‍ വീട്ടില്‍ വയ്ക്കാനുള്ള ചില സാധനങ്ങളുടെ കാര്യത്തില്‍ വരെ ഇതു ബാധകമാണ്. വാസ്തുദോഷങ്ങള്‍ നമ്മുടെ ജീവിതത്തെ പലവിധത്തിലും ബാധിയ്ക്കാം. ഇത് ധനനഷ്ടം മാത്രമല്ല, വരുത്തുക.

പ്രത്യക്ഷമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും സമാധാനപരമായ ജീവിതമില്ലെങ്കില്‍ ഇതിനു കാരണം വാസ്തു പ്രശ്‌നങ്ങളുമാകാംവാസ്തു പ്രധാനമായും നാം നോക്കുന്നത് വീടു പണിയുമ്പോഴാണ്. എന്നാല്‍ ഇതല്ലാതെയും പല കാര്യങ്ങളിലും നാം വാസ്തു നോക്കാറുണ്ട്. വാസ്തു ശരിയല്ലെങ്കില്‍ പല അനിഷ്ടങ്ങളും ജീവിതത്തില്‍ സംഭവിയ്ക്കുമെന്നാണ് പറയുക. ധനനഷ്ടം മാത്രമല്ല, മാനഹാനി, ആരോഗ്യപ്രശ്‌നങ്ങള്‍, എന്തിന് മരണം പോലും ചിലപ്പോള്‍ വാസ്തു പ്രശ്‌നങ്ങളിലൂടെ സംഭവിയ്ക്കാനിടയുണ്ടെന്നതാണ് വാസ്തവം.

പണത്തിനു ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതുന്നവരാണ്‌ ഏറെയും. എന്നാല്‍ എത്ര സമ്പാദിച്ചാലും ചിലപ്പോള്‍ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാത്തതു കാണാം. ഈ കാശെല്ലാം എവിടെപ്പോകുന്നു എന്ന ചിന്ത വരുത്തുന്നത്ര സാമ്പത്തിക ബുദ്ധിമുട്ടുകള്‍. ചിലപ്പോള്‍ വാസ്‌തുപ്രശ്‌നങ്ങളാകാം ഇതിനു കാരണം. ചില വസ്‌തുക്കളുണ്ട്‌, നിയമങ്ങളുണ്ട്‌, ഇവ പാലിച്ചാല്‍ വീട്ടില്‍ സാമ്പത്തികബുദ്ധിമുട്ടുകളുണ്ടാകില്ല, പണത്തിനു മുട്ടുണ്ടാകില്ല. ഇത്തരം വസ്‌തുക്കളേതെല്ലാമെന്നറിയൂ,

വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ, സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രമല്ല, പല ദോഷങ്ങളും തീര്‍ക്കാന്‍ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതു നല്ലതാണ്. വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും ഇത് നല്ലതാണ്.

ഇതു പരീക്ഷിച്ചു നോക്കൂ,

വാസ്‌തുവിന്റെ ഒരു വിഗ്രഹം

വാസ്‌തുവിന്റെ ഒരു വിഗ്രഹം

വാസ്‌തുവിന്റെ ഒരു വിഗ്രഹം വീട്ടില്‍ വയ്‌ക്കുന്നത്‌ വാസ്‌തു ദോഷങ്ങള്‍ ഒഴിവാക്കും.സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും.

പൂജാമുറി

പൂജാമുറി

വാസ്തു പ്രകാരം വീടിന്റെ വടക്കുകിഴക്കേ മൂല ഏറെ പ്രധാനമാണ്. പൂജാമുറിയ്ക്കു പറ്റിയ ദിക്ക്. ഈ ഭാഗം വൃത്തിയാക്കി വയ്ക്കുക. ഇവിടെ അക്വേറിയം വയ്ക്കുന്നതും നല്ലതാണ്.

ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും

ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും

വീട്ടില്‍ കൂടുതല്‍ ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും പാടില്ല. ഇതുപോലെ 10 ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള വിഗ്രഹങ്ങളും നല്ലതല്ലെന്നു വാസ്തു പറയുന്നു

വീടിന്റെ മുന്‍വാതിലില്‍

വീടിന്റെ മുന്‍വാതിലില്‍

വീടിന്റെ മുന്‍വാതിലില്‍ സ്വാസ്തിക് ചിഹ്നമോ ഓം ചിഹ്നമോ ഗണേശന്റെ ഫോട്ടോയോ വയ്ക്കുക. ഇത് നെഗറ്റീവിറ്റി ഒഴിവാക്കും.

വീടിന്റെ മേല്‍ക്കൂര

വീടിന്റെ മേല്‍ക്കൂര

വീടിന്റെ മേല്‍ക്കൂര അഥവാ ടെറസ് വൃത്തിയാക്കി വയ്ക്കുക. ആവശ്യമില്ലാത്തവ കൊണ്ടുതള്ളരുത്.

കയ്യും കാലും മുഖവും കഴുകുന്നത്

കയ്യും കാലും മുഖവും കഴുകുന്നത്

പുറത്തുപോയി വന്നാല്‍ കയ്യും കാലും മുഖവും കഴുകുന്നത് വൃത്തിക്കു വേണ്ടി മാത്രമല്ല, വാസ്തു പ്രകാരവും പ്രധാനപ്പെട്ട ഒന്നാണ്.

വെള്ളിയുടേയോ പിച്ചളയുടെയോ ചെമ്പിന്റെയോ പിരമിഡ്‌ രൂപം

വെള്ളിയുടേയോ പിച്ചളയുടെയോ ചെമ്പിന്റെയോ പിരമിഡ്‌ രൂപം

വെള്ളിയുടേയോ പിച്ചളയുടെയോ ചെമ്പിന്റെയോ പിരമിഡ്‌ രൂപം കുടുംബാംഗങ്ങള്‍ എല്ലാവരും കൂടുതല്‍ സമയം ഒരുമിച്ചു ചെലഴിയ്‌ക്കുന്നിടത്തു വയ്‌ക്കുക. വീട്ടുകാരുടെ വരുമാനം കൂടും.

വെള്ളം നിറച്ച മണ്‍പാത്രം

വെള്ളം നിറച്ച മണ്‍പാത്രം

വെള്ളം നിറച്ച മണ്‍പാത്രം വീടിന്റെ വടക്കുമൂലയില്‍ സ്ഥാപിയ്‌ക്കുക. ഇതിലെ വെള്ളം കുറയരുത്‌. വെള്ളം മാറ്റിയാല്‍ അത്ര തന്നെ നിറയ്‌ക്കുക. ഇത്‌ തുറന്നു വയ്‌ക്കുകയുമരുത്‌.

വിളക്ക്, മെഴുകുതി, ചന്ദനത്തിരി

വിളക്ക്, മെഴുകുതി, ചന്ദനത്തിരി

രാവിലെയും വൈകീട്ടും വിളക്ക്, മെഴുകുതി, ചന്ദനത്തിരി തുടങ്ങിയവ കത്തിയ്ക്കുന്നത് നല്ലതാണ്. ഇത് കരിങ്കണ്ണും നെഗറ്റീവിറ്റിയും ഒഴിവാക്കും.

കണ്ണാടി

കണ്ണാടി

ബെഡ്‌റൂമില്‍ കണ്ണാടിയുണ്ടാകരുത്. ഇത് വാസ്തുപരമായി ദോഷങ്ങള്‍ വരുത്തുമെന്നു പറയപ്പെടുന്നു.

തെക്കു പടിഞ്ഞാറ് മൂല

തെക്കു പടിഞ്ഞാറ് മൂല

തെക്കു പടിഞ്ഞാറ് മൂലയാണ് പണവു ആഭരണങ്ങളും തുടങ്ങിയ സമ്പത്തുമായി ബന്ധപ്പെട്ട സാധനങ്ങള്‍ സൂക്ഷിയ്ക്കാന്‍ നല്ലതെന്നു പറയപ്പെടുന്നു. ഇത് പണം വരുന്ന ദിക്കാണെന്നാണ് പൊതുവെ വാസ്തു പറയുന്നത്. ഇവിടെ ക്യാഷ് ലോക്കര്‍, അലമാര എന്നിവ വയ്കുന്നത് ഗുണം ചെയ്യും.

മണിപ്ലാന്റ്‌

മണിപ്ലാന്റ്‌

പച്ച നിറമുള്ള പാത്രത്തില്‍ ഒരു മണിപ്ലാന്‍റോ, പച്ചപ്പ് നിറഞ്ഞ ഒരു പാടത്തിന്‍റെ അല്ലെങ്കില്‍ ഇടതൂര്‍ന്ന ഒരു വനത്തിന്‍റെ ചിത്രമോ തെക്ക് ഭാഗത്ത് വെയ്ക്കുക. ഇത് സമ്പത്തിനെയും മികച്ച തൊഴിലവസരങ്ങളെയും ആകര്‍ഷിക്കും.

ലോഹത്തിന്റെ മീനോ ആമയോ

ലോഹത്തിന്റെ മീനോ ആമയോ

ലോഹത്തിന്റെ മീനോ ആമയോ വീട്ടിലുള്ളത്‌ വാസ്‌തുദോഷമൊഴിവാക്കാനും പണമുണ്ടാകാനും നല്ലതാണ്‌.

ചോരുന്ന പൈപ്പ്

ചോരുന്ന പൈപ്പ്

ഒരിക്കലും ചോരുന്ന പൈപ്പ് വീട്ടില്‍ വെക്കാന്‍ പാടില്ല. ഇത് വാസ്തുശാസ്ത്രപരമായി തെറ്റായ ഒരു കാര്യമാണ്. ഇത് വീട്ടിലെ സമ്പത്തും സമാധാനവും ചോര്‍ന്നു പോവും എന്നതിന്റെ സൂചനയാണ്.

ഹനുമാന്റെ പഞ്ചലോഹവിഗ്രഹം

ഹനുമാന്റെ പഞ്ചലോഹവിഗ്രഹം

ഹനുമാന്റെ പഞ്ചലോഹവിഗ്രഹം വീടിന്റെ തെക്കുപടിഞ്ഞാറ്‌ ദിശയില്‍ സ്ഥാപിയ്‌ക്കുക. ദിവസവും പ്രാര്‍ത്ഥിയ്‌ക്കുക.

ഗ്യാസ്‌ സ്റ്റൗ

ഗ്യാസ്‌ സ്റ്റൗ

ഗ്യാസ്‌ സ്റ്റൗ വടക്കു ദിശയില്‍ സ്ഥാപിയ്‌ക്കണം. ഇത്‌ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കരിച്ചു കളയും

അക്വേറിയം

അക്വേറിയം

അക്വേറിയം പണമുണ്ടാക്കാന്‍ സഹായിക്കുന്ന വാസ്തുവിദ്യയാണെന്നു പറയാം. വീടിന് ഐശ്വര്യവും ഊര്‍ജവുമുണ്ടാകും. ഇതിലെ വെള്ളം വൃത്തിയായിരിയ്ക്കണം. മീനുകള്‍ ആരോഗ്യമുള്ളവയായിരിയ്ക്കണം.

വീടിന്റെ വടക്കുഭാഗം

വീടിന്റെ വടക്കുഭാഗം

വീടിന്റെ വടക്കുഭാഗം പൊസറ്റീവും ഊര്‍ജദായകവുമാക്കി വയ്ക്കുക. ഇതാണ് പൊതുവെ പണത്തിന്റെ ദേവതയായ ലക്ഷ്മി കുടിയിരിയ്ക്കുന്നതെന്നു വിശ്വസിയ്ക്കപ്പെടുന്ന ദിക്ക്. കുബേരനുമാരും ഈ ദിക്കു ബന്ധപ്പെട്ടിരിയ്ക്കുന്നു.

കോയിന്‍ വച്ച തവള

കോയിന്‍ വച്ച തവള

വീട്ടില്‍ വായില്‍ കോയിന്‍ വച്ച തവള, കുബേരന്റെ രൂപം എന്നിവ വയ്ക്കുന്നത് പണം കൊണ്ടുവരാന്‍ സഹായിക്കും.

ചെടി

ചെടി

വീടിലേയ്ക്കുള്ള പ്രധാന വാതില്‍ കോറിഡോറിലൂടെയെങ്കില്‍, പ്രത്യേകിച്ചു ഫഌറ്റില്‍ താമസിക്കുമ്പോള്‍, വീടിലേയ്ക്കുള്ള കോറിഡോറില്‍ ചട്ടിയില്‍ ചെടി വയ്ക്കുക. അല്ലാത്തപക്ഷം സാമ്പത്തികനഷ്ടമാകും ഫലം.

കൂടുതല്‍ ചിലവാണെങ്കില്‍

കൂടുതല്‍ ചിലവാണെങ്കില്‍

കൂടുതല്‍ ചിലവാണെങ്കില്‍ ബാത്‌റൂമില്‍ ഒരു കപ്പിലോ മറ്റോ ധാന്യങ്ങള്‍ വയ്ക്കാം, അല്ലെങ്കില്‍ ചെടി ചട്ടിയില്‍ വയ്ക്കാം. ഇത് വാട്ടര്‍ എനര്‍ജി വീണ്ടും വലിച്ചെടുക്കും.

English summary

Try These Tips To Avid Financial Difficulties

Try These Tips To Avid Financial Difficulties Read more to know about,