മണിപ്ലാന്റ് ഇങ്ങനെ, പണവും പൊസറ്റീവ് ഊര്‍ജവും ഫലം

Posted By:
Subscribe to Boldsky

മണിപ്ലാന്റ് വെറുമൊരു ചെടിയല്ല. വീട്ടില്‍ വാസ്തുഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. പണം നല്‍കാന്‍ സഹായിക്കുമെന്നു പൊതുവെ വിശ്വസിയ്ക്കപ്പെടുന്ന ഇത് വീട്ടിനുള്ളിലാണ് വയ്ക്കാറ്.

മണിപ്ലാന്റ് പണം നല്‍കാന്‍ ചില പ്രത്യേക രീതിയല്‍ വയ്‌ക്കേണ്ടത്. അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പണം നഷ്ടപ്പെടുകയെന്നതായിരിയ്ക്കും ഫലം.

മണിപ്ലാന്റ് വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

ഉത്തമമായ ദിക്ക്

ഉത്തമമായ ദിക്ക്

മണിപ്ലാന്റ് വയ്ക്കാന്‍ ഏറ്റവും ഉത്തമമായ ദിക്ക് തെക്കുകിഴക്കാണ്. വാസ്തു നിര്‍ദേശിയ്ക്കുന്ന ദിശ.വടക്കുകിഴക്കു ദിശ പൂര്‍ണമായും ഒഴിവാക്കുക. വടക്ക്, കഴിക്ക് ചുവരുകളും ഇവ പടര്‍ത്താന്‍ അനുയോജ്യമല്ല.

വീടിനുള്ളില്‍

വീടിനുള്ളില്‍

വീടിനുള്ളില്‍ ഈ ചെടി വയ്ക്കുന്നത് സൗഭാഗ്യം കൊണ്ടുവരും. കുപ്പിയില്‍ വെള്ളം നിറച്ച് ഇതില്‍ വയ്ക്കാം.മണിപ്ലാന്റ് ഒരിയ്ക്കലും നിലത്തു പടര്‍ത്തി വളര്‍ത്തരുത്. ഇത് ചട്ടിയിലോ കുപ്പിയിലോ വയ്ക്കുക.

മണിപ്ലാന്റ് ഉണങ്ങിപ്പോകുന്നത്

മണിപ്ലാന്റ് ഉണങ്ങിപ്പോകുന്നത്

മണിപ്ലാന്റ് ഉണങ്ങിപ്പോകുന്നത് ധനഷ്ടത്തെ സൂചിപ്പിയ്ക്കുന്നു. ഇതിന്റെ ഇലകള്‍ പഴുക്കുന്നതും ഉണങ്ങുന്നതും കണ്ടാല്‍ ഈ ഇലകള്‍ നീക്കുക. ഉണങ്ങിപ്പോകാതെ വെള്ളം നനച്ചു വളര്‍ത്തുക.ട്ടിയിലോ ഗ്ലാസ് ബോട്ടിലിലോ വളര്‍ത്താം. പുറത്തു വയ്ക്കുകയാണെങ്കില്‍ ഇതിന് മുകളില്‍ മേല്‍ക്കൂര വേണം, സൂര്യനെ നേരിട്ട് അഭിമുഖീകരിയ്ക്കുന്ന രീതിയില്‍ വയ്ക്കരുത്.

മണിപ്ലാന്റിന്റെ ഓരോ ചില്ലയിലും

മണിപ്ലാന്റിന്റെ ഓരോ ചില്ലയിലും

മണിപ്ലാന്റിന്റെ ഓരോ ചില്ലയിലും അഞ്ചിലകള്‍ വീതമുണ്ടാകും. ഇത് 12 ഇഞ്ചു വരെ നീളം വയ്ക്കുകയും ചെയ്യും. അഞ്ചിലകള്‍ ഫാങ്ഷുയി പ്രകാരം വെള്ളം, തീ, ലോഹം, തടി, ഭൂമി എ്ന്നിവയെയാണ് പ്രതിനിധീകരിയ്ക്കുന്നത്.

വാസ്തുശാസ്ത്രമനുസരിച്ച്

വാസ്തുശാസ്ത്രമനുസരിച്ച്

വാസ്തുശാസ്ത്രമനുസരിച്ച് മണിപ്ലാന്റ് പണം കൊണ്ടുവരാന്‍ മാത്രമല്ല, വീടിനു ചുറ്റും പൊസറ്റീവിറ്റിയുണ്ടാകാനും സഹായിക്കും. അസുഖങ്ങളെ അകറ്റി നിര്‍ത്തും. എന്നാല്‍ മണിപ്ലാന്റ് നല്ല ആരോഗ്യകരമായ അവസ്ഥയിലാകണമെന്നു മാത്രം.

 ഇലകള്‍ക്ക്

ഇലകള്‍ക്ക്

മണിപ്ലാന്റിന്റെ ഇലകള്‍ക്ക് ഹൃദയാകൃതിയുമുണ്ട്. ഇതുകൊണ്ടുതന്നെ ബന്ധങ്ങള്‍ സുദൃഢമകാകാനും ഇത് സഹായിക്കും.

മണിപ്ലാന്റ്

മണിപ്ലാന്റ്

മണിപ്ലാന്റ് വീട്ടിലുള്ളവരല്ലാതെ മറ്റുള്ളവരെക്കൊണ്ടു വെട്ടിയ്ക്കരുത്. ഇത് പണം മറ്റുള്ള കൈകളിലേയ്ക്കു പോകാന്‍ കാരണമാകും.

മണിപ്ലാന്റിന്റെ ഇലകള്‍

മണിപ്ലാന്റിന്റെ ഇലകള്‍

മണിപ്ലാന്റിന്റെ ഇലകള്‍ കൂടുതലുണ്ടെങ്കിലും കൂടുതല്‍ പച്ചയാണെങ്കിലും കൂടുതല്‍ പണമെന്നതാണ് സൂചന നല്‍കുന്നത്.

വൃത്തിയായി സൂക്ഷിയ്ക്കണം

വൃത്തിയായി സൂക്ഷിയ്ക്കണം

മണിപ്ലാന്റ് നനച്ച് വൃത്തിയായി സൂക്ഷിയ്ക്കണം. അല്ലാത്ത പക്ഷണം സാമ്പത്തികനഷ്ടമാണ് ഫലം. ചെടിയ്ക്കു ചുറ്റും വൃത്തിയുള്ള പരിസ്ഥിതിയുമാകണം. വെട്ടി ഭംഗിയായി നിര്‍ത്തുക. ഉണങ്ങാന്‍ പാടില്ല.

തണ്ടുകളും ഇലകളും

തണ്ടുകളും ഇലകളും

മണിപ്ലാന്റിന്റെ തണ്ടുകളും ഇലകളും നിലത്താകാന്‍, അതായതു തറയില്‍ സ്പര്‍ശിച്ചു വളരാന്‍ അനുവദിയ്ക്കരുത്. ഇത് അശുഭസൂചനയാണ് നല്‍കുന്നത്.

ദമ്പതിമാര്‍ താമസിയ്ക്കുന്നിടത്ത്

ദമ്പതിമാര്‍ താമസിയ്ക്കുന്നിടത്ത്

ദമ്പതിമാര്‍ താമസിയ്ക്കുന്നിടത്ത് ഒരു കാരണവശാലും മണിപ്ലാന്റ് കിഴക്കുപടിഞ്ഞാറു ദിശയില്‍ സൂക്ഷിയ്ക്കരുത്. ഇത് ദാമ്പത്യത്തില്‍ വഴക്കുകള്‍ക്ക് ഇട വരുത്തും.

റേഡിയേഷന്‍ വലിച്ചെടുക്കാന്‍

റേഡിയേഷന്‍ വലിച്ചെടുക്കാന്‍

മണിപ്ലാന്റിന് റേഡിയേഷന്‍ വലിച്ചെടുക്കാന്‍ കഴിവുണ്ട്. ഇതുകൊണ്ടുതന്നെ വൈഫൈ റൂട്ടര്‍, കമ്പ്യൂട്ടര്‍ എന്നിവയ്ക്കടുത്ത് ഇത് വയ്ക്കുന്നതു ഗുണം ചെയ്യും.നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കാനും വായു ശുദ്ധീകരിയ്ക്കാനും ഇതിന് കഴിവുണ്ട്.

വിവാഹത്തീയതി വിവാഹഭാവി പറയും

വിവാഹത്തീയതി വിവാഹഭാവി പറയും

വിവാഹത്തീയതി വിവാഹഭാവി പറയും

Read more about: pulse life
English summary

Tips To Keep Money Plant To Attract Money And Positive Energy

Tips To Keep Money Plant To Attract Money And Positive Energy