കാമശാസ്ത്രപ്രകാരം ഇവള്‍ ഉത്തമഭാര്യ

Posted By:
Subscribe to Boldsky

ഹിന്ദു തത്വസംഹിതകളില്‍ പലതും പുരാണങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഇതില്‍ സാമുദ്രിക ശാസ്ത്രവും കാമശാസ്ത്രവുമെല്ലാം ഉള്‍പ്പെടുന്നുമുണ്ട്.

കാമശാസ്ത്രം എന്നൊരു പ്രത്യേക ശാസ്ത്രമുണ്ട്. ഇത് കാമസൂത്രയില്ല. കാമസുത്ര സെക്‌സിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിയ്ക്കുമ്പോള്‍ കാമസൂത്രം ആഗ്രഹം, പ്രണയം, പങ്കാളികളുടെ പൊരും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്ന ഒന്നാണ്.

കാമശാസ്ത്ര പ്രകാരം ചില പ്രത്യേക സ്ത്രീകളെ വിവാഹം ചെയ്യുന്നത് പുരുഷന് ഭാഗ്യമാകുമെന്നാണ് പറയുന്നത്. അതായത് ചില പ്രത്യേക വിഭാഗത്തിലെ സ്ത്രീകള്‍ ഭാര്യമാരാകാന്‍ ഉത്തമരാണെന്നര്‍ത്ഥം. ഇതെക്കുറിച്ചു കൂടുതലറിയൂ,

കുടുംബത്തില്‍

കുടുംബത്തില്‍

ഭര്‍ത്താവിന്റെ തുല്യസ്റ്റാറ്റസുള്ള കുടുംബത്തില്‍ നിന്നും വരുന്ന സ്ത്രീകള്‍ ഭാര്യമാരാകാന്‍ ചേര്‍ന്നവരാണ്. അതായത് അതേ പാരമ്പര്യവും കുലീനത്വവുമുള്ള കുടുംബത്തു നിന്നുള്ള സ്ത്രീകള്‍ ഭാര്യാപദവിയില്‍ ശോഭിയ്ക്കും.

വിദ്യാഭ്യാസമുള്ള

വിദ്യാഭ്യാസമുള്ള

വിദ്യാഭ്യാസമുള്ള, ലോകവിവരങ്ങളുള്ള, തന്റെ അറിവ് സമൂഹത്തിനു പ്രയോജനപ്പെടുത്തുന്ന വിധത്തിലുള്ള സ്ത്രീകള്‍ ഭാര്യമാരാകാന്‍ ഉത്തമരാണ്.

ചുറ്റുപാടുകളെക്കുറിച്ചു നല്ല ബോധ്യമുള്ള

ചുറ്റുപാടുകളെക്കുറിച്ചു നല്ല ബോധ്യമുള്ള

ചുറ്റുപാടുകളെക്കുറിച്ചു നല്ല ബോധ്യമുള്ള, ഉയര്‍ന്നവരും താഴ്ന്നവരുമായ എല്ലാവരോടും ഒരേ രീതിയില്‍ പെരുമാറുന്ന സ്ത്രീകള്‍ ഭാര്യമാരാകാന്‍ ഉത്തമരാണെന്നും കാമശാസ്ത്രം പറയുന്നു.

മതപരമായ കാര്യങ്ങള്‍ നിറവേറ്റുന്ന

മതപരമായ കാര്യങ്ങള്‍ നിറവേറ്റുന്ന

മതപരമായ കാര്യങ്ങള്‍ നിറവേറ്റുന്ന, സമൂഹത്തിനോട് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്ന, ആചാര അനുഷ്ഠാനങ്ങള്‍ പാലിയ്ക്കുന്ന സ്ത്രീകള്‍ ഉത്തമഭാര്യമാരാകുമെന്നാണ് കാമശാസ്ത്രം പറയുന്നത്.

മധുരമായ സ്വരത്തിനുടമയായ സ്ത്രീ

മധുരമായ സ്വരത്തിനുടമയായ സ്ത്രീ

പാര്‍വതീദേവിയെപ്പോലെ ഭര്‍ത്താവിനെ പരിചരിയ്ക്കുന്ന, ലക്ഷ്മീദേവിയെപ്പോലെ പണം ധൂര്‍ത്തടിയ്ക്കാതെ കാത്തുസൂക്ഷിയ്ക്കുന്ന, സരസ്വതീദേവിയെപ്പോലെ മധുരമായ സ്വരത്തിനുടമയായ സ്ത്രീ നല്ല ഭാര്യയായിരിയ്ക്കും.

രാജാവിനെപ്പോലെ കുടുംബത്തെ കാത്തുരക്ഷിയ്ക്കുന്ന സ്ത്രീകള്‍

രാജാവിനെപ്പോലെ കുടുംബത്തെ കാത്തുരക്ഷിയ്ക്കുന്ന സ്ത്രീകള്‍

മന്ത്രിയെപ്പോലെ ഉപദേശം നല്‍കുന്ന, രാജാവിനെപ്പോലെ കുടുംബത്തെ കാത്തുരക്ഷിയ്ക്കുന്ന സ്ത്രീകള്‍ നല്ല ഭാര്യാലക്ഷണമുള്ളവരാണ്.

സഹോദരരുള്ള

സഹോദരരുള്ള

സഹോദരരുള്ള, ഭൂമീദേവിയെപ്പോലെ ക്ഷമയുള്ള, കരുതലുള്ള, മറ്റുള്ളവര്‍ക്ക് നല്‍കുന്ന സ്വഭാവമുള്ള സ്ത്രീകള്‍ ഉത്തമഭാര്യമാരാകും.

പ്രണയത്തിനും കാമത്തിനും

പ്രണയത്തിനും കാമത്തിനും

പ്രണയത്തിനും കാമത്തിനും താല്‍പര്യമുള്ള സ്ത്രീകള്‍ ഭാര്യാലക്ഷണമൊത്തിണങ്ങിയവരാണെന്നാണ് പറയുന്നത്.

മുതിര്‍ന്നവരെ ബഹുമാനിയ്ക്കുന്ന

മുതിര്‍ന്നവരെ ബഹുമാനിയ്ക്കുന്ന

മുതിര്‍ന്നവരെ ബഹുമാനിയ്ക്കുന്ന, അവരുടെ അഭിപ്രായങ്ങള്‍ക്കു വില കല്‍പ്പിയ്ക്കുന്ന, കുടുംബത്തിന്റെ നല്ലതാഗ്രഹിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന സ്ത്രീകള്‍ നല്ല ഭാര്യമാരാണെന്നു കാമശാസ്ത്രം പറയുന്നു.

നല്ല പാചകക്കാരിയായ

നല്ല പാചകക്കാരിയായ

നല്ല പാചകക്കാരിയായ, വിശക്കുന്നവര്‍ക്കു ഭക്ഷണം ദാനം ചെയ്യുന്ന സ്ത്രീയും ഉത്തമഭാര്യയാണ്.

കഷ്ടപ്പാടുള്ള സമയങ്ങളില്‍

കഷ്ടപ്പാടുള്ള സമയങ്ങളില്‍

കഷ്ടപ്പാടുള്ള സമയങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന, കുടുംബത്തെ ഇരുളില്‍ നന്നും വെളിച്ചത്തിലേയ്ക്കു കൊണ്ടുവരുന്ന സ്ത്രീകള്‍ ഉത്തമഭാര്യമാരാകുമെന്നും കാമശാസ്ത്രം പറയുന്നു.

English summary

These Women Would Be Best Wives According To Kamashastra

These Women Would Be Best Wives According To Kamashastra, Read more to know about
Story first published: Monday, April 2, 2018, 18:13 [IST]