Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
അരക്കെട്ടു പറയും സ്ത്രീയുടെ ഭാഗ്യം
അരക്കെട്ടു പറയും സ്ത്രയുടെ ഭാഗ്യം
ഒരാളുടെ ശരീരം നോക്കി ഫലം പറയുന്ന ശാസ്ത്രങ്ങള്‍ ഏറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് സാമുദ്രിക ശാസ്ത്രം. ഇത് ശരീരത്തിന്റെ ഭാഗങ്ങള്‍ നോക്കി ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നു പറയുന്ന രീതിയാണ്.
സാമുദ്രിക ശാസ്ത്ര പ്രകാരം സ്ത്രീയ്ക്കും പുരുഷനും ഭാഗ്യദായകവും നിര്ഭാഗ്യവുമാകുന്ന പല ലക്ഷണങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഇത് സ്ത്രി പുരുഷന്മാരെ അപേക്ഷിച്ചു വ്യത്യസ്തവുമാണ്.
സ്ത്രീയ്ക്കു ഭാഗ്യമാകുന്ന ലക്ഷണം പുരുഷന് ഭാഗ്യമാകണം എന്നില്ല. ചിലപ്പോള്‍ ഇത ദുര്ഭാഗ്യമാകാനും മതി.

സാമുദ്രിക ശാസ്ത്ര പ്രകാരം ചില പ്രത്യേക ലക്ഷണങ്ങള്‍, അതായത് ചില പ്രത്യേക ശരീര ഭാഗങ്ങളുടെ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്കു ഭാഗ്യവും മറ്റു ചിലതു ദുര്ഭാഗ്യവുമാണെന്നു പറയാം.
ഇത്തരം ചില ലക്ഷണങ്ങളെ കുറിച്ചറിയൂ, സ്ത്രീയ്ക്കു ഭാഗ്യവും നിര്ഭാഗ്യവുമാകുന്ന ലക്ഷണങ്ങള്‍

കവിളുകള്‍
ഇതു പ്രകാരം ഒട്ടിയ കവിളുകള്‍ സ്ത്രീകള്‍ക്ക് നല്ല ലക്ഷണമായല്ല, പറയുന്നത്. തുടുത്ത കവിളുകളാണ് സ്ത്രീകള്‍ക്കു ഭാഗ്യം കൊണ്ടു വരിക. ഇതുപോലെ നുണക്കുഴി സ്ത്രീയിക്കു ഭംഗിയെങ്കിലും ഭാഗ്യസൂചനകമല്ല എന്നതാണ് വാസ്തവം. നുണക്കുഴിയുളള സ്ത്രീ പുരുഷനും ഭാഗ്യമല്ലെന്നാണ് പറയുക.മാംസളമായ, റൗണ്ട് ആകൃതിയില്‍ അല്പം ഉയര്‍ന്ന കവിള്‍ത്തടമുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്.

നെറ്റി
നടുഭാഗം താഴ്ന്നും ഇരു ഭാഗങ്ങള്‍ ഉയര്ന്നമുള്ള നെറ്റി സ്ത്രീ ലക്ഷണമല്ല. ഇത് ദുര്ഭാഗ്യ സുചകമാണ്. അല്പം ഉയര്‍ന്ന നെറ്റി നല്ലതാണ്. ഇതു പോലെ മൂന്നു വിരലെങ്കിലും വീതിയുള്ള നെറ്റിയാണ് നല്ലത്. ചെറിയ നെറ്റി നല്ലതല്ലെന്നര്ത്ഥംചില സ്ത്രീകളുടെ നെറ്റിയില്‍ ത്രീശൂല ചിഹ്നമുണ്ടാകും. ഇത്തരക്കാരായ സ്ത്രീകളെ എല്ലാവരും ബഹുമാനിയ്ക്കുമെന്നു പറയപ്പെടുന്നു.

മറുകും കാക്കാപ്പുള്ളിയുമെല്ലാം
മറുകും കാക്കാപ്പുള്ളിയുമെല്ലാം സ്ത്രീ ഭാഗ്യം വിശദീകരിയ്ക്കുന്നവയാണ്. ഇതു പ്രകാരം കവിളിലെ മറുകും കാക്കാപ്പുളളിയുമെല്ലാം സ്ത്രീയ്ക്കു ഭാഗ്യമാണ്. കവിളിലെ മറുകുള്ള സ്ത്രീകള്‍ക്ക് നല്ല കുടുംബജീവിതമുണ്ടാകും. മാത്രമല്ല, ഇവര്‍ പാചകവൈദഗഗ്ധ്യമുള്ള സ്ത്രീകളുമായിരിയ്ക്കും.നെറ്റിയില്‍ മറുകുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക നേട്ടം കൂടുതലായിരിക്കും

രോമമുളള കൈ കാലുകള്‍
രോമമുളള കൈ കാലുകള്‍ സ്ത്രീകള്‍ക്കു പൊതുവേ ഭാഗ്യസൂചകമല്ല. പ്രത്യേകിച്ചും കൈകള്‍. കൈകള്‍ മൃദുവായതും നീളമെറിയതുമാണ് ഭാഗ്യം. രോമുള്ള, നീളമില്ലാത്ത കൈകള്‍ ദുര്ഭാഗ്യമാണെന്നു വയ്പ്പ്. എന്നാല്‍ വല്ലാതെ നീണ്ട കൈകള്‍ ദുര്ഭാഗ്യമാണെന്നു വേണം, പറയാന്‍.സ്ത്രീയുടെ കൈത്തലം മൃദുവും കട്ടികുറഞ്ഞതുമെങ്കില് നല്ലതാണ്. ഒറ്റ വരകളുമില്ലാത്ത കൈത്തലം ദുര്‍ഭാഗ്യമാണ്. കയ്യില്‍ ധാരാളം രേഖകളെങ്കില്‍ വൈധവ്യമാണ് ഫലം.

അരയുടെ ആകൃതിയും
അരയുടെ ആകൃതിയും സ്ത്രീയുടെ ഭാഗ്യ, ദൗര്‍ഭാഗ്യ ലക്ഷണമാകുന്ന ഒന്നാണ്. ഒതുങ്ങിയ, മിനുസമുള്ള, രോമരഹിതമായ അരക്കെട്ടാണ് ഭാഗ്യമായി കണക്കാക്കുന്നത്. അധികം മാംസളമായ അരക്കെട്ടും ഭാഗ്യമല്ല. മാത്രമല്ല തടിച്ച അരക്കെട്ടുള്ള സ്ത്രീയെങ്കില്‍ സ്വഭാവം നല്ലതല്ലെന്നും ലക്ഷണ ശാസ്ത്രം പറയുന്നു.

കഴുത്തും
നീണ്ട കഴുത്തു സ്ത്രീയ്ക്കു ഭാഗ്യ ലക്ഷണമാണ്. കഴുത്തില്‍ മൂന്നു വരകളുണ്ടെങ്കില്‍ ഏറെ നല്ലതെന്നു പറയാം. മാംസളമായ, കുറുകിയ കഴുത്ത് സ്ത്രീ ലക്ഷണമല്ല. വല്ലാതെ മെലിഞ്ഞ് സാമാന്യത്തിനേക്കാള് നീണ്ട കഴുത്തും സ്ത്രീയ്ക്കു ഭാഗ്യമല്ല. സ്ത്രീ ലക്ഷണവുമല്ല.

മാറിടങ്ങളും
മാറിടങ്ങളും സ്ത്രീ ലക്ഷണം പറയുന്നു. നിറഞ്ഞ മാറിടങ്ങളാണ് പൊതുവേ സ്ത്രീ ലക്ഷണമെന്നു പറയാം. എന്നാല്‍ മാറിടത്തിനു നടുവില്‍ സ്ഥലമെങ്കില്‍ ഇത് ലക്ഷണ ശാസ്ത്ര പ്രകാരം നല്ലതല്ല. താമരനൂല് വിടവേ മാറിടത്തിനു നടുവില്‍ പാടുള്ളൂവെന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. ഇടതു മാറിലെ ചുവന്ന നിറത്തിലെ മറുകും നിര്‍ഭാഗ്യ ഫലം പറയുന്നു. ഇത്തരം സ്ത്രീകള്‍ക്ക് വൈധവ്യഫലമെന്നാണ് സൂചന.

കാല്പാദങ്ങളും
കാല്പാദങ്ങളും സ്ത്രീകളുടെ ഭാഗ്യം വിവരിയ്ക്കുന്നവയാണ്. എല്ലാ വിരലുകളും സ്ത്രീകള്‍ നടക്കുമ്പോള്‍ നിലത്തു സ്പര്ശിയ്ക്കണമെന്നാണ് ശാസ്ത്രം. ഇതുപോലെ നടക്കുമ്പോള്‍ സ്വരം കേള്‍ക്കരുത്. പതിഞ്ഞ കാലടികളാകണം. കാല്‍വിരലുകള്‍ അടുപ്പിച്ചതും മൃദുവുമാണെങ്കില് ഭാഗ്യവതിയായ യുവതിയാണ് ഇത് അകന്നും ഭംഗിയില്ലാത്തതുമാണെങ്കില് ചതിയ്ക്കുന്ന സ്വഭാവമുള്ള സ്ത്രീ. രണ്ടും മൂന്നും വിരലുകള്‍ ചെറുതാണെങ്കില്‍ വിവാഹഭാഗ്യമില്ലാത്ത സ്ത്രീയെന്നു പറയാം. മൂന്നാമത്തേയും നാലാമത്തേയും കാല്‍വിരല്‍ നിലത്തു സ്പര്ശിച്ചില്ലെങ്കില് വൈധവ്യമാണ് ഫലമായി പറയുന്നത്.

മൂക്കു നോക്കിയും
മൂക്കു നോക്കിയും സ്ത്രീയുടെ ഭാഗ്യ ലക്ഷണം പറയാം. മൂക്കിന് വിസ്താരമേറിയ ദ്വാരം നിര്‍ഭാഗ്യ സൂചകമാണ്.മൂക്കിന് ചെറിയ ദ്വാരമുള്ള സ്ത്രീകള്‍ പൊതുവെ ഭാഗ്യവതികളാണെന്നു പറയപ്പെടുന്നു. മൂക്കിന്റെ അറ്റം വിസ്താരമേറിയതും തടിച്ചതുമാണെങ്കില് നിര്‍ഭാഗ്യമാണ് ഫലം. മൂക്കിന്റെ മുന്‍ഭാഗം വളഞ്ഞതും ചുവപ്പുമാണെങ്കില് വൈധവ്യം ഫലമായി പറയുന്നു.



Click it and Unblock the Notifications
