രാശിപ്രകാരം നിങ്ങള്‍ ചെയ്യുന്ന കൊടിയ പാപം ഇത്‌

Posted By:
Subscribe to Boldsky

ജ്യോതിഷത്തിന് നമ്മുടെ മനസ്സിലുള്ള വിശ്വാസം ചില്ലറയല്ല. പലപ്പോഴും നമ്മുടെ ഭാവിയും ഭാവിയിലെ ദോഷങ്ങളും ഗുണങ്ങളും ഭാഗ്യവും എല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് ജ്യോതിഷത്തിലൂടെയാണ്. അത്രയേറെയാണ് പലര്‍ക്കും ജ്യോതിഷത്തിലുള്ള വിശ്വാസം. വരാന്‍ പോവുന്ന ഭാഗ്യത്തേയും പ്രതിസന്ധികളേയും എല്ലാം ജ്യോതിഷത്തില്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നു എന്നതാണ് സത്യം. എന്നാല്‍ ഇതല്ലാതെ നമ്മള്‍ ജീവിതത്തില്‍ ചെയ്യാനിടയുള്ള പാപത്തേയും പാപഫലത്തേയും കുറിച്ച് ജ്യോതിഷത്തില്‍ മുന്‍കൂട്ടി അറിയാം. പാപം ചെയ്യുന്നത് എന്തുകൊണ്ടും ദോഷം നല്‍കുന്ന ഒന്നാണ്.

രാശിപ്രകാരം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് സമയങ്ങളും ദോഷങ്ങളും മാറിവരുന്നത്. അതുപോലെ തന്നെയാണ് പാപങ്ങളും. നമ്മള്‍ ചെയ്യുന്ന പാപങ്ങള്‍ പലപ്പോഴും രാശിപ്രകാരം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ പാപം ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളും ന്യായീകരണങ്ങളും ഉണ്ടാവും. രാശിപ്രകാരം ഓരോരുത്തരും ചെയ്ത് കൂട്ടുന്ന പാപങ്ങള്‍ എന്തൊക്കയെന്ന് നോക്കാം. പാപത്തിന് പാപ പരിഹാരവും അറിഞ്ഞിരിക്കേണ്ടതായുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

മേടം രാശി- കൊലപാതകം

മേടം രാശി- കൊലപാതകം

അറിഞ്ഞ് കൊണ്ട് തന്നെ ആരും കൊലപാതകത്തിന് മുതിരില്ല. എന്നാല്‍ പ്രവചിക്കാനും മുന്‍കൂട്ടി കാണാനും പറ്റാത്ത അവസ്ഥയിലാണ് ഇത്തരം പ്രതിസന്ധികള്‍ നമ്മളെ പിടികൂടുന്നത്. എപ്പോഴും പ്രശ്‌നങ്ങളില്‍ നില്‍ക്കുന്നവരാണ് കൊലപാതകത്തിലേക്കും മറ്റും മനസ്സിനെ കൊണ്ട് ചെന്നെത്തിക്കുന്നത്. മനുഷ്യനെ കൊന്നാല്‍ മാത്രമല്ല കൊലപാതകമാവുന്നത്. ജീവനുള്ള ഏത് വസ്തുവിനേയും സ്വന്തം കൈ കൊണ്ട് കൊല്ലുന്നത് കൊലപാതകമാണ്. അതുകൊണ്ട് തന്നെ മേടം രാശിക്കാര്‍ അല്‍പം ക്ഷമയോടു കൂടിയും വിവേകത്തോട് കൂടിയും മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ.

ഇടവം രാശി - വമ്പ് പറയുക

ഇടവം രാശി - വമ്പ് പറയുക

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതും ഒരു പാപം തന്നെയാണ്. നുണ പറയുന്നത് ഒരു തരത്തില്‍ പാപം തന്നെയാണ്. ഇടവം രാശിക്കാര്‍ സ്വന്തമായി പൊങ്ങച്ചവും വമ്പും പറയുന്നവരായിരിക്കും. മാത്രമല്ല സ്വന്തം സൗന്ദര്യത്തെക്കുറിച്ച് മാത്രം സംസാരിക്കുകയും മണിക്കൂറുകളോളം കണ്ണാടിയില്‍ ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. പുറം മോടി കണ്ട് കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള അബദ്ധത്തില്‍ എത്തിച്ചേരുന്നതിനുള്ള അവസ്ഥ ഇവര്‍ക്കുണ്ടാവും.

മിഥുനം രാശി- കാമം

മിഥുനം രാശി- കാമം

ഇവര്‍ക്ക് സ്‌നേഹത്തേക്കാള്‍ കൂടുതല്‍ തോന്നുന്ന വികാരം കാമമായിരിക്കും. ആരെയെങ്കിലും ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഇതിനെല്ലാം മുന്നോടിയായി ഇവര്‍ക്ക് തോന്നുന്നത് കാമമായിരിക്കും. അതുകൊണ്ട് തന്നെ പല അവസരങ്ങളിലും നിങ്ങള്‍ വളരെയധികം പ്രശ്‌നങ്ങളില്‍ അകപ്പെട്ട് പോവുന്നു.

 കര്‍ക്കിടകം രാശി- അസൂയ

കര്‍ക്കിടകം രാശി- അസൂയ

അസൂയയും കുശുമ്പുമായിരിക്കും നിങ്ങള്‍ക്കുള്ള പ്രതിസന്ധി. ഇതും പാപങ്ങളുടെ കൂട്ടത്തില്‍ മാപ്പര്‍ഹിക്കാത്ത ഒന്നാണ്. ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുകയും ആരെയെങ്കിലും കുറിച്ച് അസൂയയോട് കൂടി സംസാരിക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ അത് കര്‍ക്കിടകം രാശിക്കാരുടെ സ്വഭാവത്തില്‍ വരുന്ന ഒന്നാണ്. മറ്റൊരാള്‍ നന്നായി കാണുന്നത് എന്തുകൊണ്ടും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കര്‍ക്കിടകം രാശിക്കാരില്‍ ഉണ്ടാക്കുന്നു.

ചിങ്ങം രാശി- അത്യാഗ്രഹം

ചിങ്ങം രാശി- അത്യാഗ്രഹം

അത്യാഗ്രഹികളായിരിക്കും ചിങ്ങം രാശിക്കാര്‍. അവനവന്റെ ഗുണങ്ങളില്‍ മതി മറക്കുന്ന വ്യക്തിയായിരിക്കും ഇത്തരക്കാര്‍. ഭക്ഷണം, സെക്‌സ്, മറ്റ് ആഢംബര ജീവിതം എന്നിവയില്‍ മാത്രമാണ് ഇത്തരക്കാര്‍ക്ക് ആഗ്രഹം. ഒരേ കാലത്ത് തന്നെ സംഭവിക്കുന്ന കാര്യങ്ങളാണ് നിങ്ങളില്‍ മാറ്റമുണ്ടാക്കുന്നത്.അത്യാഗ്രഹം പാപങ്ങളില്‍ വരുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കന്നി രാശി- അഹങ്കാരം

കന്നി രാശി- അഹങ്കാരം

കന്നി രാശിക്കാര്‍ പൊതുവേ അഹങ്കാരികളായിരിക്കും. സ്വാര്‍ത്ഥന്‍മാരും ആയിരിക്കും ഇത്തരക്കാര്‍. ഏത് ബന്ധങ്ങളിലും സ്വാര്‍ത്ഥത കാണാന്‍ ശ്രമിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. എങ്ങനെ മറ്റുള്ളവരുടെ മുന്നില്‍ ആളാവാം എന്നത് മാത്രമായിരിക്കും ജീവിതം കാലം മുഴുവന്‍ ഇവരുടെ ചിന്ത. ധാര്‍ഷ്ഠ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും.

തുലാം രാശി - അതിമോഹം

തുലാം രാശി - അതിമോഹം

അതിമോഹികളായിരിക്കും തുലാംരാശിക്കാര്‍. പാപങ്ങളുടെ കൂട്ടത്തില്‍ വളരെ വലിയ പാപമാണ് അതിമോഹം. നിങ്ങള്‍ക്ക് ഏതെങ്കിലും മേഖലയില്‍ ഒരു പ്രതിയോഗി ഉണ്ടായാല്‍ എങ്ങനെയെങ്കിലും അവനെ തോല്‍പ്പിക്കുക എന്നത് മാത്രമായിരിക്കും നിങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടി എന്തൊക്കെ ചെയ്യാനും അവര്‍ തയ്യാറാവും. നിങ്ങളുടെ വിജയത്തിനായി ഏതറ്റം വരെ പോവാനും ഇവര്‍ തയ്യാറാവും.

വൃശ്ചികം രാശി - അമിതമായി സേവിക്കുക

വൃശ്ചികം രാശി - അമിതമായി സേവിക്കുക

തന്റെ കാര്യം നേടിയെടുക്കാന്‍ ഏതറ്റം വരെ പോവാനും അമിതമായി സേവിക്കുന്നതിനും വൃശ്ചികം രാശിക്കാര്‍ തയ്യാറാവുന്നു. ഇതിനായി കൈയ്യും കാലും പിടിച്ച് തൊഴുത് നില്‍ക്കാന്‍ വരെ ഇവര്‍ തയ്യാറാവും. നിങ്ങള്‍ ചിന്തിക്കും ഇതെങ്ങനെ പാപമാവുന്നു എന്ന്. എന്നാല്‍ കഴിവില്ലെങ്കിലും കഴിവുള്ള ഒരാളുടെ അവസരം നേടിയെടുക്കാന്‍ ഏതറ്റം വരേയും പോവാന്‍ തയ്യാറാവുന്നത് പാപങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.

ധനു രാശി- പരസ്ത്രീ ബന്ധം

ധനു രാശി- പരസ്ത്രീ ബന്ധം

പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പാപം നിഴലിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സെക്‌സ് എന്ന് പറയുന്നത് ഒരിക്കലും തമാശ നിറഞ്ഞ ഒരു കാര്യമല്ല. ജീവിതത്തില്‍ മാനസികപരവും ആരോഗ്യപരവുമായി വേണ്ട ഒരു കാര്യമാണ് അത്. എന്നാല്‍ അതിനെ വെറും കളിതമാശയായി മറ്റുള്ളവരുടെ ജീവിതം തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴാണ് അത് പലപ്പോഴും പാപക്കറ പുരളുന്ന ഒരു അവസ്ഥയിലേക്ക് മാറുന്നത്. ധനുരാശിക്കാര്‍ക്ക് ഇത്തരത്തിലൊരു പ്രവണത വളരെ കൂടുതലാണ്.

മകരം രാശി - ആള്‍ദൈവങ്ങള്‍

മകരം രാശി - ആള്‍ദൈവങ്ങള്‍

ഇന്നത്തെ കാലത്ത് ആള്‍ദൈവങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഞാനാണ് എല്ലാം ഞാന്‍ ദൈവമാണ് എന്ന് പറയുന്നവര്‍ പലരും മകരം രാശിക്കാരാണ്. കാരണം ആള്‍ദൈവം കളിക്കുന്നവര്‍ ചെയ്ത് കൂട്ടുന്ന പാപങ്ങള്‍ നിരവധിയാണ്. ഇത്തരം പാപികള്‍ക്ക് ദൈവം പോലും മാപ്പ് നല്‍കില്ല എന്നതാണ് സത്യം.

കുംഭം രാശി - വിശ്വാസ വഞ്ചന

കുംഭം രാശി - വിശ്വാസ വഞ്ചന

വിശ്വാസ വഞ്ചന ചെയ്യുന്നതു പോലുള്ള മറ്റൊരു തെറ്റ് ഇന്ന് ലോകത്ത് മറ്റൊന്നുമില്ല എന്ന് പറയാം. പല കാര്യങ്ങളിലും ഉറ്റ സുഹൃത്തുക്കളോടു പോലും വിശ്വാസ വഞ്ചന ചെയ്യുന്നവരായിരിക്കും കുംഭം രാശിക്കാര്‍. ഇതിലൂടെ ആ സുഹൃത് ബന്ധത്തെ എന്നന്നേക്കുമായി നഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മീനം രാശി - മടി

മീനം രാശി - മടി

മടിയും ഉദാസീനതയും എല്ലാം ഒരു തരത്തില്‍ പറഞ്ഞാല്‍ പാപങ്ങള്‍ തന്നെയാണ്. മീനം രാശിക്കാര്‍ വളരെയധികം മടിയന്‍മാരായിരിക്കും. ഒരു കാര്യത്തിനും വേണ്ടി കഷ്ടപ്പെടാന്‍ ഇവര്‍ ഒരിക്കലും തയ്യാറാവില്ല. മാത്രമല്ല പകല്‍സ്വപ്‌നം കണ്ട് നടക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ അവരുടെ പല കാര്യങ്ങള്‍ക്കും എന്നും എപ്പോഴും ഒരു സ്വപ്‌നത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് സത്യം.

English summary

Which Sin Are You, Based On Your Zodiac Sign

Sin is very easy to commit to, especially since it's almost everywhere you look. Everyone Sins. Which Sin Are You, Based On Your Zodiac Sign take a look