കണ്ടകശനി സൂക്ഷിക്കണം ഈ രാശിക്കാര്‍

Posted By:
Subscribe to Boldsky

ശനി ഗ്രഹം എന്ന് പറയുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ ശനിക്ക് ജീവിതത്തില്‍ ദോഷം മാത്രമല്ല നല്ലതും വരുത്താന്‍ സാധിക്കും. പക്ഷേ പൊതുവേ ഉള്ള അഭിപ്രായത്തില്‍ ശനി ദോഷകരമായാണ് എല്ലാവരും കണക്കാക്കുന്നത്. ശനിയുടെ അപഹാരം മാറ്റാന്‍ പല വിധത്തിലുള്ള പൂജകളും മറ്റുമായി നടക്കുന്നവരും ചില്ലറയല്ല. ചിലര്‍ക്ക് ശനി അവരുടെ ഭാഗ്യസമയവും ചിലര്‍ക്കാകട്ടെ ജീവിതത്തില്‍ ഏറ്റവും മോശം സമയവും ആണ് ശനി നല്‍കുന്നത്.

ദശാപഹാര കാലങ്ങള്‍ മാറുന്നതിനനുസരിച്ച് ശനി നല്ലതും ചീത്തയും ആയി മാറുന്നു. രാശിപ്രകാരം പല വിധത്തിലുള്ള ദോഷഫലങ്ങള്‍ പലപ്പോഴും പലര്‍ക്കും ഉണ്ടാവുന്നു. എന്നാല്‍ രാശിപ്രകാരം ശനി എങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ശനി ബാധിക്കുന്നത് നല്ലരീതിയില്‍ ആണ് എന്ന് പറയുന്നു. തൊഴില്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും കുടുംബപരമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ഏറ്റവും ശനി നല്ലതാണ്. എങ്കിലും സെപ്റ്റംബര്‍ വരെ അധ്വാനഭാരം കൂടുതലായിരിക്കും മേടം രാശിക്കാര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ ഒന്നാണ് മേടം രാശിയിലെ ശനി. പക്വതയോടെ കാര്യങ്ങളെ തീരുമാനിക്കാന്‍ കഴിയുന്ന സമയമമാണ് ഇത്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പൊതുവേ ദോഷകാലമാണ് ശനി ചെയ്യുന്നത്. യാത്രയും അലച്ചിലും മേടം രാശിക്കാര്‍ക്ക് കൂടുതലായിരിക്കും. എന്നാല്‍ വിവാഹിതരായവര്‍ക്ക് നല്ല സമയമാണ്. മാത്രമല്ല വിവാഹനിശ്ചയം നടക്കുന്നതിനും സഹായിക്കുന്നു. തൊഴില്‍ കാര്യങ്ങളില്‍ കാര്യമായ പ്രതികൂല സമയമായിരിക്കും ഇത്.പ്രവാസികള്‍ക്ക് അല്‍പം മോശം സമയമായിരിക്കും. എന്നാല്‍ എല്ലാ വിധത്തിലുള്ള ആഗ്രഹങ്ങളും ലക്ഷ്യസ്ഥാനത്തെത്താന്‍ കാരണമാകുന്നു.

 മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് കണ്ടകശനിയാണ്. തൊഴിലിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല വിവാഹിതര്‍ക്ക് വൈവാഹിക ജീവിതം അല്‍പം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ മിഥുനം രാശിക്കാരില്‍ ഉണ്ടാവുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് എപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന കാലമാണ്. മാത്രമല്ല തൊഴിലിലും മികച്ച സമയമായിരിക്കും ഇത്. കുടുംബ ബന്ധങ്ങള്‍ക്ക് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് കഴിയുന്നു. ഭാഗ്യാനുഭവങ്ങള്‍ പല കാര്യത്തിലും ഉണ്ടാവുന്നു. മാത്രമല്ല അധ്വാന ഭാരത്തിന് വളരെയധികം കുറവ് കാണാന്‍ സാധിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

തൊഴിലില്‍ ഭാഗ്യവും നേട്ടവും ഉണ്ടാവുന്നു ചിങ്ങം രാശിക്കാര്‍ക്ക്. ഇവര്‍ക്ക് ശനി നല്ല രീതിയില്‍ ആണ് ബാധിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ വളരെ വലിയ മാറ്റമാണ് ഉണ്ടാവുന്നത്. തൊഴിലില്‍ അല്‍പം മോശം സമയമാണെങ്കിലും ഒരു തരത്തിലും അത് ജോലിയെ ബാധിക്കുകയില്ല. ഉപരിപഠത്തിന് അവസരം ലഭിക്കുന്നു.

കന്നി രാശി

കന്നി രാശി

നല്ല കാര്യങ്ങള്‍ പോലും ചെയ്താല്‍ അത് നിങ്ങളുടെ ദോഷത്തിനാണ് കാരണമാകുന്നത്. കണ്ടകശനിയുടെ ദോഷമാണ് ഇത് എന്നതാണ് കന്നിരാശിക്കാര്‍ക്ക് ശ്രദ്ധിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടാവുന്നു. വീട് സംബന്ധമായ കാര്യങ്ങള്‍ക്ക് പണം അധികം ചിലവാക്കേണ്ടി വരുന്നു. ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

തുലാം രാശി

തുലാം രാശി

തൊഴിലില്‍ ആഗ്രഹിച്ചത് നേടുന്നതിന് കഴിയുന്നു തുലാം രാശിക്കാര്‍ക്ക്. ഏത് രംഗത്തെ മത്സരത്തിനും ഒന്നാമതെത്താനും വിജയിക്കാനും കഴിയുന്നു. ഏത് കാര്യത്തിനും വിജയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. മാത്രമല്ല പല കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. വിവാഹ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് കണ്ടക ശനിയുള്ള സമയമായിരിക്കും. വളരെ മോശപ്പെട്ട അവസ്ഥയായിരിക്കും ഇത്. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദവും ജീവിത പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പണമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തിന്റെ ചുമതലകള്‍ക്ക് വേണ്ടി അനാവശ്യമായി പണം ചിലവഴിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാി മാറുന്നു.

ധനു രാശി

ധനു രാശി

വളരെ വിഷമകരമായ അവസ്ഥയിലാണ് ധനുരാശിക്കാരെ ശനി ബാധിക്കുന്നത്. പല കാര്യങ്ങളിലും അപ്രതീക്ഷിതമായ തടസ്സം നേരിടുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് പല കാര്യങ്ങളിലും സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ടത് അമിതദേഷ്യവും എടുത്ത് ചാട്ടവും ആണ്.

മകരം രാശി

മകരം രാശി

നിരാശ തോന്നുന്ന അവസ്ഥയായിരിക്കും മകരം രാശിക്കാര്‍ക്ക് ശനി നല്‍കുന്നത്. ചീത്തപ്പേര് കേള്‍ക്കേണ്ടി വരുന്ന അവസ്ഥധനു രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. വിവാഹം, വീട് പണി എന്നിവയില്‍ ധാരാളം പണം ചിലവാക്കേണ്ടി വരുന്നു. മാത്രമല്ല വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഉണ്ടാവുന്നത്.

കുംഭം രാശി

കുംഭം രാശി

വളരെ അനുകൂലസമയമാണ് കുംഭം രാശിക്കാര്‍ക്ക്. സാമ്പത്തികപരമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. കാര്‍ഷികപരമായി നേട്ടങ്ങള്‍ ഉണ്ടാവുന്ന കാര്യമാണ്. ധനം വര്‍ദ്ധിക്കുവാനുള്ള അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു. ജീവിതം വളരെ സന്തോഷപ്രദമായി മുന്നോട്ട് കൊണ്ടു പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

മീനം രാശി

മീനം രാശി

കണ്ടകശനിക്കാലമാണ് മീനം രാശിക്കാര്‍ക്ക്. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കാന്‍ സാധ്യതയുണ്ട്. രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ചുമതലപ്പെടുത്തുന്നത് നല്ലതല്ല. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും പല കാര്യങ്ങളും.

English summary

Shani's aggression to impact the following Zodiac Signs

Lord Shani or Saturn, the son of Lord Surya and Chhaya, is the most fearsome deities in the Hindu Mythology. Here we explain shani's aggression to impact the following zodiac signs.
Story first published: Saturday, March 3, 2018, 12:20 [IST]