ഈ അരിമണികള്‍ പേഴ്‌സില്‍ പണം നിറയ്ക്കും

Posted By:
Subscribe to Boldsky

പണത്തിനു വേണ്ടി പെടാപ്പാടു പെടുന്നവരാണ് പലരും. പണം ലഭിയ്ക്കാന്‍ വേണ്ടിയാണ്, അന്നത്തിനു വേണ്ടിയാണ് എല്ലാവരുടേയും കഷ്ടപ്പാടെന്നു പറയാം. പണമില്ലാത്തവര്‍ പണത്തിനായി, ഇതുള്ളവര്‍ ഇരട്ടിയ്ക്കാന്‍.

പണമുണ്ടാക്കാന്‍ അധ്വാനവും വളഞ്ഞ വഴികളുമെല്ലാം നോക്കുന്നവരുണ്ട്. ഇതല്ലാതെ വിശ്വാസസംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരുമുണ്ട്. അതായത് വാസ്തു, ജ്യോതിഷം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍. ഇതിനു ഫലസിദ്ധിയുണ്ടാകുമെന്ന വിശ്വാസമാണ് സഹായിക്കുന്നത്.

പണത്തിനായി ജ്യോതിഷവും വാസ്തുവുമെല്ലാം പല വിധത്തിലുള് ഉപായങ്ങള്‍ പറയുന്നുണ്ട്. ഇതിലൊന്നാണ് പഴ്‌സിനായുള്ള ചില നിയമങ്ങള്‍. വാസ്തുപ്രകാരം പേഴ്‌സില്‍ പണം നിറയാന്‍ ചില കാര്യങ്ങള്‍ വിവരിയ്ക്കുന്നുണ്ട്. ചില പ്രത്യകതരം പേഴ്‌സുകള്‍ ഉപയോഗിയ്ക്കുക, ചില പ്രത്യേക സാധനങ്ങള്‍ വയ്ക്കുകയും ഉപേക്ഷിയ്ക്കുകയും ചെയ്യുക.

വാസ്തുപ്രകാരം പേഴ്‌സില്‍ നിറയെ പണം വരാന്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക. ഇതു ഗുണം നല്‍കും.

കണ്ണാടി

കണ്ണാടി

വാസ്തുപ്രകാരം എട്ടു വശങ്ങളുള്ള കണ്ണാടി പേഴ്‌സില്‍ വയ്ക്കുകന്നതു നല്ലതായിരിയ്ക്കും. ഇത് പേഴ്‌സില്‍ പണം നിറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഫാംഗ്ഷുയി പ്രകാരവും വാസ്തുപ്രകാരവും പണമുണ്ടാകാന്‍ ഏറെ നല്ലതാണ്. എട്ടു മൂലകളുള്ള കണ്ണാടി വേണം, ഏതാകൃതിയാണെങ്കിലും കുഴപ്പമില്ല. എന്നാല്‍ പണമില്ലാത്ത പേഴ്‌സില്‍ കണ്ണാടി വയ്ക്കരുത്. അല്‍പമെങ്കിലും പണം ഇതിലുണ്ടാകണം.

ഒറ്റരൂപാ നോട്ടുകളോ നാണയങ്ങളോ

ഒറ്റരൂപാ നോട്ടുകളോ നാണയങ്ങളോ

2 ഒറ്റരൂപാ നോട്ടുകളോ നാണയങ്ങളോ പേഴ്‌സില്‍ വയ്ക്കുന്നത് വാസ്തുപ്രകാരം പേഴ്‌സില്‍ പണം നിറയാന്‍ സഹായിക്കുന്ന വിദ്യയാണ്. ഈ പണം ഉപയോഗിയ്ക്കരുത്. കഴിയുമെങ്കില്‍ ഇത് സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു വേണം, പഴ്‌സില്‍ വയ്ക്കാന്‍. ഇതും പഴ്‌സില്‍ പണം നിറയാന്‍ വാസ്തു പറയുന്ന വിദ്യയാണ്മൂന്നു നാണയങ്ങള്‍ ഒരു ചുവപ്പു ചരടില്‍ കെട്ടി പേഴ്‌സില്‍ സൂക്ഷിയ്ക്കുന്നതു പണം വരാന്‍ സഹായിക്കും.

21 അരിമണികള്‍

21 അരിമണികള്‍

21 അരിമണികള്‍ ഒരു പേപ്പറിലോ മറ്റോ പൊതിഞ്ഞ് പണം വയ്ക്കുന്ന പോക്കറ്റിലോ പേഴ്‌സിലോ വയ്ക്കുക. ഇതും പണം ധാരാളമുണ്ടാകാന്‍ വാസ്തു പറയുന്ന വിദ്യയാണ്. പണച്ചെലവു കൂടുന്നതു തടയാനും ഇതു സഹായിക്കും. പോക്കറ്റില്‍ അരിമണികള്‍ സൂക്ഷിയ്ക്കുന്നത് കുടുംബത്തിന് ഐശ്വര്യമുണ്ടാകാന്‍ സഹായിക്കും. മാത്രമല്ല, ഭക്ഷണത്തിന് ഒരിക്കലും മുട്ടുണ്ടാകില്ലെന്നും ഇതു സൂചിപ്പിയ്ക്കുന്നു.

സിട്രൈന്‍ സ്റ്റോണ്‍

സിട്രൈന്‍ സ്റ്റോണ്‍

സിട്രൈന്‍ സ്റ്റോണ്‍ എന്നൊരു സ്‌റ്റോണുണ്ട്. മഞ്ഞനിറത്തിലെ ഇത് പേഴ്‌സില്‍ സൂക്ഷിയ്ക്കുന്നത് പണമുണ്ടാകാന്‍ സഹായിക്കും. ഇത് ബിസിനസുകാര്‍ക്കും മറ്റും ഏറെ നല്ലതാണ്.

പൈറൈറ്റ് സ്റ്റോണ്‍

പൈറൈറ്റ് സ്റ്റോണ്‍

മറ്റൊരു കല്ലുണ്ട്. പൈറൈറ്റ് സ്റ്റോണ്‍ അല്ലെങ്കില്‍ ഇതുകൊണ്ടുള്ള ആഭരണം പേഴ്‌സില്‍ വയ്ക്കുന്നതും ധനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

പുതിയ പഴ്‌സ്

പുതിയ പഴ്‌സ്

പുതിയ പഴ്‌സ് വാങ്ങുമ്പോള്‍ പഴയതിനേക്കാള്‍ വലുതു നോക്കി വാങ്ങണമെന്നും വാസ്തു പറയുന്നു. ഇത് കൂടുതല്‍ പണം പഴ്‌സില്‍ നിറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

നിറങ്ങള്‍

നിറങ്ങള്‍

പിങ്ക്, നേവി ബ്ലൂ, പര്‍പ്പിള്‍, പച്ച നിറങ്ങള്‍ പേഴ്‌സിന് ചേര്‍ന്നതാണെന്നു വാസ്തു പറയുന്നു. ഇത്തരം നിറങ്ങള്‍ പണമുണ്ടാകാന്‍ സഹായിക്കും. ഇത്തരം നിറങ്ങളുള്ള പേഴ്‌സുകള്‍ തെരഞ്ഞെടുക്കുക.

ലക്ഷ്മീദേവി

ലക്ഷ്മീദേവി

ലക്ഷ്മീദേവി വിഷ്ണുഭഗവാന്റെ കാല്‍ക്കല്‍ ഇരിയ്ക്കുന്ന ചിത്രം പഴ്‌സില്‍ പണം നിറയാന്‍ സഹായിക്കുമെന്ന് വാസ്തു പറയുന്നു. ഇതു സൂക്ഷിയ്ക്കുക.

വെള്ള നിറത്തിലെ ഓവല്‍ ഷേപ്പുള്ള കല്

വെള്ള നിറത്തിലെ ഓവല്‍ ഷേപ്പുള്ള കല്

വെള്ള നിറത്തിലെ ഓവല്‍ ഷേപ്പുള്ള കല്ല്, കവടികള്‍ എന്നിവ പേഴ്‌സിലോ പോക്കറ്റിലോ വയ്ക്കുന്നത് പണമുണ്ടാകാന്‍ സഹായിക്കുന്ന വാസ്തുവിദ്യയാണ്. ഇതും പരീക്ഷിയ്ക്കാം. ഇത് പൊസറ്റീവിറ്റി നിറയ്ക്കുന്ന ഒരു കാര്യം കൂടിയാണ്. പേഴ്‌സിനു ശാന്തത വരുത്താനും ഇതു സാധിയ്ക്കും. പണനഷ്ടം ഒഴിവാക്കും.

പഴ്‌സില്‍ ചില ഭാഗ്യസൂചമായ വസ്തുക്കള്‍

പഴ്‌സില്‍ ചില ഭാഗ്യസൂചമായ വസ്തുക്കള്‍

പഴ്‌സില്‍ ചില ഭാഗ്യസൂചമായ വസ്തുക്കള്‍, അതായത് തൂവല്‍ പോലുള്ളവയോ മറ്റോ തൂക്കിയിടുന്നത് പണം നിറയുന്ന പേഴ്‌സിനുള്ള മറ്റൊരു വഴിയാമ്. ഇത് ഫാംഗ്ഷുയി പ്രകാരവും ഗുണം ചെയ്യും.

Read more about: vastu pulse life
English summary

Put A Mirror In Your Purse To Attract Money

Put A Mirror In Your Purse To Attract Money, Read more to know about
Story first published: Friday, April 27, 2018, 16:33 [IST]