For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രളയത്തിനു മുന്നില്‍ തോല്‍ക്കരുത്, ശ്രദ്ധിക്കൂ

|

സമയം ചെല്ലുന്തോറും മഴയുടെ ശക്തി കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. കനത്ത മഴയും ഉരുള്‍പൊട്ടലും ശക്തമായ കാറ്റും എല്ലാം കൊണ്ടും ദുരുതപ്പെയ്ത്തിലായിരിക്കുകയാണ് കേരളം മുഴുവന്‍. പലയിടങ്ങളില്‍ നിന്നുള്ള ജീവനു വേണ്ടിയുള്ള യാചനകളും മറ്റും നാം കേട്ടു കൊണ്ടും കണ്ടുകൊണ്ടും ഇരിക്കുകയാണ്. മഴക്കെടുതിയില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്, പലര്‍ക്കും വീടും സ്ഥലവും എന്നു വേണ്ട പ്രധാനപ്പെട്ട പല രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കാലാവസ്ഥാ പ്രവചനമനുസരിച്ച് മഴ ഇനിയും തുടരാനുള്ള സാധ്യതയുണ്ട്.

എന്നാല്‍ ഈ സമയത്ത് വേണ്ടത് ഭയമോ നിരാശയോ അല്ല. എന്തൊക്കെ സംഭവിച്ചാലും പൊരുതി നില്‍ക്കും എന്നുള്ള ഉറച്ച മനസ്സാണ്. കേരളം കണ്ട രണ്ടാമത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ എല്ലാവരും പരിഭ്രാന്തരാവുക തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ധൈര്യവും ആത്മവിശ്വാസവും ഒട്ടും ചോര്‍ന്ന് പോവാതെ പിടിച്ച് നില്‍ക്കേണ്ടത് നമ്മുടെ കുടുംബത്തിനും നാടിനും ആവശ്യമാണ്.

<strong>വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍</strong>വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍

കനത്ത മഴയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം. അപകടം എന്ന് കണ്ടാല്‍ ഒരിക്കലും ആ വഴികളിലേക്ക് പോവാതിരിക്കുകയാണ് ചെയ്യേണ്ടത്. സുരക്ഷിത സ്ഥാനത്ത് എത്തുന്നതിനായി ആദ്യം ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

കെട്ടിടങ്ങള്‍ക്ക് മുകളില്‍ എത്താന്‍ശ്രമിക്കുക

കെട്ടിടങ്ങള്‍ക്ക് മുകളില്‍ എത്താന്‍ശ്രമിക്കുക

കെട്ടിടങ്ങളുടെ താഴ്ഭാഗം എല്ലാം തന്നെ വെള്ളത്തില്‍ മൂടിയിരിക്കുന്ന അവസ്ഥയില്‍ കെട്ടിടങ്ങളുടെ ഏറ്റവും മുകള്‍ ഭാഗത്തേക്ക് എത്താന്‍ ശ്രമിക്കുക. പ്രായമാവരേയും കുട്ടികളേയും വളരെയധികം ശ്രദ്ധിച്ച് മാത്രമേ വീടിന്റെ മുകളിലേക്ക് എത്തിക്കാന്‍ പാടുകയുള്ളൂ.

വൈദ്യുതി ബന്ധം വിച്ഛേദിക്കുക

വൈദ്യുതി ബന്ധം വിച്ഛേദിക്കുക

വെള്ളം കയറിത്തുടങ്ങിയാല്‍ പിന്നെ മീറ്റര്‍ ഓഫ് ചെയ്യണം. വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് വഴിവെക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മൊബൈല്‍ ഫോണിന്റെ ഉപയോഗം

മൊബൈല്‍ ഫോണിന്റെ ഉപയോഗം

മൊബൈല്‍ ഫോണിന്റെ ഉപയോഗം ശ്രദ്ധിക്കണം. കുടുംബത്തില്‍ എല്ലാവരും ഒരു പോലെ മൊബൈല്‍ ഉപയോഗിക്കരുത്. ഇത് ചാര്‍ജ് പെട്ടെന്ന് കഴിയുന്നതിന് കാരണമാകുന്നു. ഒരാളൊഴികെയുള്ളവര്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി വെക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഇത് വഴി നിങ്ങള്‍ക്ക് ഒരാളുടെ ഫോണിലെ ചാര്‍ജ് തീര്‍ന്നാല്‍ മറ്റൊരാളുടെ ഉപയോഗിക്കാന്‍ കഴിയുന്നു.

 കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്

കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്

സോഷ്യല്‍ മീഡിയ ഒരു തരത്തില്‍ നല്ലതാണെങ്കിലും അതുപോലെ തന്നെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൃത്യമായി ഔദ്യോഗിക തലങ്ങളില്‍ നിന്ന് വരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കുക. സോഷ്യല്‍ മീഡിയയിലെ കുപ്രചരണങ്ങളില്‍ വിശ്വസിക്കരുത്. ഇത് കൂടുതല്‍ പരിഭ്രാന്തി പരത്തുന്നതിനാണ് കാരണമാകുന്നത്.

യാത്രക്കാര്‍ ശ്രദ്ധിക്കണം

യാത്രക്കാര്‍ ശ്രദ്ധിക്കണം

മലയോര മേഖലകളില്‍ യാത്ര ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെ ഇത്തരം മേഖലകളില്‍ കൂടിയുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. രാത്രിയാവുന്നതോടെ അപകട സാധ്യത വളരെയധികം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കുക

വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കുക

വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികള്‍. കാരണം പുഴകളിലായാലും തോടുകളിലായാലും വെള്ളത്തിന്റെ നിരപ്പ് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അത് അപകടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വെള്ളക്കെട്ടിലോ പാടത്തോ ഇറങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.

 രക്ഷാപ്രവര്‍ത്തനത്തിന് വിളിക്കേണ്ടത്

രക്ഷാപ്രവര്‍ത്തനത്തിന് വിളിക്കേണ്ടത്

വെള്ളപ്പൊക്കത്തില്‍ വീട്ടിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ എസ്ടിഡി കോഡ് സഹിതം 1077 എന്ന നമ്പറില്‍ വിളിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ വിളിക്കുന്നത് കൃത്യമായ അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനുള്ള വഴിയൊരുക്കുന്നതാണ്.

യാത്രകള്‍ ഒഴിവാക്കുക

യാത്രകള്‍ ഒഴിവാക്കുക

യാത്രകള്‍ പരമാവധി ഒഴിവാക്കുക. കാരണം റോഡും പാടവും തോടും പുഴയും എല്ലാം ഒന്നു ചേര്‍ന്ന് ഒഴുകുകയാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ അപകട സാധ്യത വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. പരമാവധി യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാക്കുകയാണ് ചെയ്യുക.

സെല്‍ഫി എടുക്കുന്നത്

സെല്‍ഫി എടുക്കുന്നത്

എത്രയൊക്കെ അപകടങ്ങള്‍ തലപൊക്കിയാലും പലരുടേയും ശീലമാണ് സെല്‍ഫിയെടുക്കുന്നത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സെല്‍ഫി പോലുള്ള ഭ്രാന്തന്‍ കളികള്‍ക്ക് മുതിരാതിരിക്കുക. ഇത് നിങ്ങളുടെ മാത്രമല്ല കൂടെയുള്ളവരുടേയും ജീവന് ആപത്താണ് വരുത്തി വെക്കുന്നത്.

കടലില്‍ ഇറങ്ങരുത്

കടലില്‍ ഇറങ്ങരുത്

ഒരു കാരണവശാലും ബീച്ചുകളിലോ കടലുകളിലോ പോവാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നു. ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത് വരെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവണണം. അല്ലെങ്കില്‍ അത് ജീവന് തന്നെ ആപത്താണ്.

English summary

protect yourself from flooding

How to deal with a flood, read on to know more about it.
Story first published: Thursday, August 16, 2018, 13:02 [IST]
X
Desktop Bottom Promotion