വീട്ടില്‍ സമ്പത്തു വരാന്‍ ഈ മരങ്ങള്‍ വയ്ക്കൂ

Posted By:
Subscribe to Boldsky

വാസ്തു ഏറെ പ്രധാനമാണ് പലര്‍ക്കും. വാസ്തുപ്രകാരമാണ് പലതും സ്ഥലം വാങ്ങുന്നതും വീടു വയ്ക്കുന്നതുമെല്ലാം. എന്തിന് വീട്ടിലെ ഒാരോരോ സാധനങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ പോലും ഈ വാസ്തുശാസ്ത്രം പാലിയ്ക്കുന്നവരുണ്ട്.

വീടിനുള്ളില്‍ മാത്രമല്ല, വീടിനു സമീപം വളര്‍ത്താവുന്ന ചില മരങ്ങളുടെ കാര്യത്തിനും ഈ വാസ്തു പ്രധാനമാണ്. ചില പ്രത്യേക മരങ്ങള്‍ ചില പ്രത്യേക ദിശകളില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഏറെ ഗുണകരമാണ്. ഇതു സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം.

വാസ്തു പ്രകാരം എങ്ങനയൊണ് മരങ്ങള്‍ നടുകയെന്നും ഏതൊക്കെ മരങ്ങള്‍ നടണമെന്നും അറിയൂ,

നെല്ലിമരം

നെല്ലിമരം

നെല്ലിമരം വീട്ടില്‍ വയ്ക്കുന്നതു നല്ലതാണ്. വീടിന്റെ വടക്കുഭാഗത്ത് നെല്ലി വയ്ക്കുന്നതാണ് വാസ്തു പ്രകാരം നല്ലത്.

കണിക്കൊന്ന

കണിക്കൊന്ന

വീടിന്റെ വടക്കുകിഴക്കുമൂലയില്‍ കണിക്കൊന്ന വയ്ക്കുന്നത് വാസ്തുപ്രകാരം ഏറെ നല്ലതാണ്.

തുളസി

തുളസി

വീട്ടില്‍ തുളസി വച്ചു പിടിപ്പിക്കുന്നത് വാസ്തുപ്രകാരം ഏറെ നല്ലതാണ്. തുളസിയ്‌ക്കൊപ്പം മഞ്ഞള്‍ നട്ടു പിടിപ്പിയ്ക്കുന്നത് വാസ്തുപ്രകാരം ഏറെ നല്ലതാണ്.

വാഴ

വാഴ

വീട്ടില്‍ വാഴ വളര്‍ത്തുന്നത് കൃഷി മാത്രമായല്ല, ഇത് വാസ്തുപ്രകാരം ഐശ്വര്യം കൊണ്ടുവരുന്ന ഒന്നാണ്. ഇതുപോലെ വീടിനു ചുറ്റും കവുങ്ങു വളര്‍ത്തുന്നതും നല്ലതാണ്.

മുള്ളുള്ള വൃക്ഷങ്ങളും പാലുള്ള വൃക്ഷങ്ങളും

മുള്ളുള്ള വൃക്ഷങ്ങളും പാലുള്ള വൃക്ഷങ്ങളും

മുള്ളുള്ള വൃക്ഷങ്ങളും പാലുള്ള വൃക്ഷങ്ങളും വാസ്തുപ്രകാരം നല്ലതല്ല. മുള്‍വൃക്ഷങ്ങള്‍ ശത്രുത വരുത്തുമെന്നാണ് വിശ്വാസം. ഇതുപോലെ പാല്‍ വരുന്ന വൃക്ഷങ്ങള്‍ ധനനഷ്ടം വരുത്തും.

പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം

പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം

പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം, എന്നിവ കിഴക്കു ദിക്കിലും തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് എന്നിവ വടക്കുദിക്കിലും അരയാലും, പാലയും, തെങ്ങും പടിഞ്ഞാറും പുളിയും കവുങ്ങും തെക്കുമാകാം.

വെറ്റിലക്കൊടി

വെറ്റിലക്കൊടി

വെറ്റിലക്കൊടി വീട്ടില്‍ വച്ചു പിടിപ്പിയ്ക്കുന്നത് വാസ്തുപ്രകാരം ഏറെ നല്ലതാണ്. ഇത് വാസ്തുഗുണങ്ങള്‍ നല്‍കുന്നു.

 ബോണ്‍സായ്

ബോണ്‍സായ്

ബോണ്‍സായ് പോലുള്ള ചെടികള്‍ വീടിനുളളില്‍ വയ്ക്കുന്നത് വാസ്തുപ്രകാരം നല്ലതുമല്ല. ഇത് ചെടിയുടെ വളര്‍ച്ച മുരടിപ്പിയ്ക്കുമെന്നാണ് പറയുന്നത്.ഇത് വാസ്തുപ്രകാരം നല്ലതല്ല.

English summary

Plant These Trees According To Vastu To Bring Good Luck

Plant These Trees According To Vastu To Bring Good Luck
Story first published: Monday, April 9, 2018, 20:25 [IST]