ഒരു കീ തെരഞ്ഞെടുക്കൂ, ഇതു പറയും ചിലത്

Posted By:
Subscribe to Boldsky

നമ്മുടെ മനസു പലപ്പോഴും നമുക്കു പിടി തരില്ല. നമുക്കു നമ്മുടെ മനസറിയാമെന്നു കരുതിയാലും ഇതു ചിലപ്പോള്‍ വാസ്തവമാകണമെന്നുമില്ല. നാമറിയാതെ തന്നെ നമ്മുടെ മനസില്‍ ഒളിച്ചിരിയ്ക്കുന്ന, മനസിന്റെ അടിത്തട്ടില്‍ പതിഞ്ഞു കിടക്കുന്ന പല കാര്യങ്ങളുമുണ്ട്.

ഇത്തരം കാര്യങ്ങളെക്കുറിച്ചറിയാന്‍ ചില പ്രത്യേക രീതികളുമുണ്ട്. താഴെക്കൊടുത്തിരിയ്ക്കുന്നത് ഇതിലൊന്നാണ്. ഇതില്‍ ഒരു കൂട്ടം താക്കോലുകളുടെ ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇതിലൊന്ന് നിങ്ങള്‍ തെരഞ്ഞെടുക്കുക.

എന്നിട്ട് ഏതു കീയാണ് നിങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കുന്നതെന്നു വച്ചാല്‍ ഇത് നിങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്നറിയൂ,

1

1

ഈ കീയില്‍ ആദ്യത്തെ കീയാണ് നിങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കുന്നതെന്നാല്‍ നിങ്ങള്‍ യുക്തിയ്ക്കനുസരിച്ചു കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയുള്ളയാളാണെന്നര്‍ത്ഥം. കാര്യങ്ങള്‍ വിലയിരുത്തി ചെയ്യാന്‍ കഴിവുള്ളവരുമാണിവര്‍. എന്നു കരുതി ചിലപ്പോളെങ്കിലും അടി തെറ്റുന്ന പ്രകൃതവുമാകും.

2

2

ഈ കീയാണ്, അതയാത് ഇടതു നിന്നും രണ്ടാമത്തെ കീയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വളരെ ആകര്‍ഷകമായ വ്യക്തിത്വമുള്ളയാളാണ് നിങ്ങളെന്നര്‍ത്ഥം. കരുത്തുള്ള, സ്വന്തം കാലില്‍ നില്‍ക്കുന്ന, ആഗ്രഹിയ്ക്കുന്നതെന്തും നേടാന്‍ ശ്രമിയിക്കുന്ന, നേടുന്ന വിഭാഗക്കാരുമാകും. വാഗ്ദാനങ്ങള്‍ നല്‍കാനോ അതില്‍ ചുറ്റപ്പെടാനോ താല്‍പര്യമില്ലാത്തവരും.

3

3

ഈ കീയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളില്‍ തന്നെ ആത്മവിശ്വാസവും വിശ്വാസവുമുണ്ടെന്നര്‍ത്ഥം. സ്വയം തീരുമാനങ്ങളെടുക്കുന്ന, ധാരാളം ഐഡിയകളുള്ള തരക്കാരാകും. രണ്ടാമതൊന്നു ചിന്തിയ്ക്കാതെ വെല്ലുവിളികളേറ്റെടുക്കുന്ന വിഭാഗക്കാര്‍. അതേ സമയം പുതിയ കാര്യങ്ങള്‍ക്കായി ശ്രമിയ്ക്കുന്നവരുമാകും.

4

4

ഈ താക്കോലാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ സന്തോഷവാനായ, ശുഭാപ്തിവിശ്വാസമുള്ള, എളുപ്പത്തില്‍ ചേര്‍ന്നു പോകുന്ന വ്യക്തിയാണെന്നര്‍ത്ഥം. കാര്യങ്ങളുടെ നല്ല വശങ്ങള്‍ മാത്രം എപ്പോഴും കാണുന്ന പ്രകൃതക്കാര്‍. എന്നാല്‍ ചില സമയത്ത് നിങ്ങളുടെ ശുഭാപ്തിവിശ്വാസം നിങ്ങളെ അല്‍പം അക്രമണോത്സുകരാക്കാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ ചില സന്ദര്‍ഭങ്ങളില്‍ പ്രശ്‌നങ്ങളില്‍ കൊണ്ടു ചാടിയ്ക്കുകയും ചെയ്യും.

5

5

ഈ കീയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ വളരെ ക്രിയേറ്റീവായ ആളെന്നര്‍ത്ഥം. ധാരാളം സങ്കല്‍പ്പങ്ങളുള്ളയാളുമാകും. എന്നാല്‍ നിങ്ങളുടെ ഇത്തരം വ്യക്തിത്വം എപ്പോഴും സ്വീകരിയ്ക്കപ്പെടണമെന്നില്ല. നിങ്ങള്‍ മിക്കപ്പോഴും പുറന്തള്ളപ്പെടുകയും തെറ്റിദ്ധരിയ്ക്കപ്പെടുകയും ചെയ്യും.

6

6

ഈ കീ തെരഞ്ഞെടുക്കുന്നവര്‍ നല്ല സെന്‍സുള്ളവരാകും. നല്ല ഏകാഗ്രതയുള്ളവരെങ്കിലും നിങ്ങള്‍ക്ക് സുഖദായകമായ ആ ഒരു ചുറ്റുപാടിലില്‍ നിന്നും വിട്ടുപോകാന്‍ താല്‍പര്യപ്പെടാത്തവരുമാകും. നിങ്ങള്‍ വിശ്വസ്തരാകും, അതുപോലെ മറ്റുള്ളവരും തങ്ങളോട് ആകണമെന്നാഗ്രഹിയ്ക്കുന്നവരുമാകും.

English summary

Pick A Key And Know About Your Subconscious Personality

Pick A Key And Know About Your Subconscious Personality, Read more to know about,
Story first published: Wednesday, February 28, 2018, 15:23 [IST]