For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരപ്രകൃതി കണ്ടാലറിയാം കള്ളത്തരം

|

ചിലപ്പോൾ നമ്മൾ ദോഷമില്ലാത്ത കള്ളത്തരങ്ങൾ പറയാറുണ്ട്.ഒരു ബുദ്ധിമുട്ടുള്ള കാര്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാനോ,നിങളുടെ ബോസ് പുതിയ ഹെയർ സ്റ്റയിലെനെപ്പറ്റി ചോദിക്കുമ്പോഴോ ഗുരുതരമല്ലാത്ത കള്ളത്തരങ്ങൾ പറയാറുണ്ട്.

d

എന്നാൽ നിങ്ങളുടെ ബന്ധങ്ങളെ ഉലയ്ക്കുന്നതോ,ജോലി സ്ഥലത്തു പ്രോത്സാഹനം ലഭിക്കാൻ നടത്തുന്നതോ ആയ കള്ളങ്ങൾ നിങ്ങൾ മനസ്സിലാക്കണം.കുറച്ചു ശ്രദ്ധിച്ചാൽ ഈ കള്ളത്തരങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ മനസിലാക്കാം.കള്ളത്തരങ്ങൾ എങ്ങനെ എളുപ്പത്തിൽ കണ്ടെത്താമെന്ന് ഈ ലേഖനത്തിൽ പറയുന്നു.

 ഐ കോണ്ടാക്ട്

ഐ കോണ്ടാക്ട്

കള്ളം പറയുമ്പോൾ ആളുകൾക്ക് ഐ കോണ്ടാക്ട് ശരിയായി ഉപയോഗിക്കാൻ കഴിയില്ല.നിങ്ങളോട് സംസാരിക്കുമ്പോൾ ശരിയായി കണ്ണിൽ നോക്കി സംസാരിച്ചില്ലെങ്കിൽ അവർ കള്ളം പറയുകയാണ് എന്ന് മനസിലാക്കാം.ഇത് കള്ളത്തരം പറയുന്നവർക്കും അറിയാവുന്നതിനാൽ അവർ കണ്ണിൽ നോക്കി സംസാരിക്കാൻ വളരെ പരിശ്രമിക്കും.

അതിനാൽ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന വിധത്തിൽ കൂടുതൽ ദൃഷ്‌ടി ഉണ്ടെങ്കിലും അവർ കള്ളം പറയുന്നുവെന്ന് മനസിലാക്കാം.എന്തെങ്കിലും പറഞ്ഞ ഉടൻ താഴേക്ക് നോക്കുന്നതും,പെട്ടെന്നുള്ള കണ്ണുചിമ്മലും കള്ളത്തരങ്ങളുടെ ലക്ഷണമാണ്.ഇത്തരക്കാർ ഇതിൽപ്പരം വഞ്ചിക്കാനില്ല എന്ന് മനസിലാക്കാം.

 മുഖഭാവം

മുഖഭാവം

ശരീരഭാഷയെയും ഐ കോണ്ടാക്ടിനെയും പോലെ തന്നെ കള്ളത്തരം പറയുമ്പോൾ അവരുടെ ശരീരഭാഷയിലും വ്യത്യാസം കാണാം.മുഖത്ത് നിന്നും സത്യം ഒളിച്ചുവയ്ക്കാൻ ബുദ്ധിമുട്ടാണ്.കള്ളച്ചിരി ഇതിന്റെ നല്ലൊരു ലക്ഷണമാണ്.കോപവും വിഷമവും ഉള്ളിൽ ഒളിപ്പിച്ചു ചിരിക്കുന്ന വ്യക്തി കള്ളത്തരം പ്രകടിപ്പിക്കുന്നു.

സംസാരത്തിലെ ലക്ഷണങ്ങൾ

സംസാരത്തിലെ ലക്ഷണങ്ങൾ

ശാരീരിക ലക്ഷണങ്ങൾ പോലെത്തന്നെ സംസാരിക്കുന്ന വാക്കുകളിലും വ്യത്യാസം കാണാം.സമ്മർദ്ദം കൂടുമ്പോൾ ശബ്ദം ഉയർത്തി പറയുന്നതു വിദഗ്ധരുടെ അഭിപ്രായത്തിൽ സത്യത്തേക്കാൾ കള്ളത്തരം പറയുമ്പോഴാണ്.

സത്യസന്ധമായി പറഞ്ഞാൽ,സത്യമായും എന്നീ വാക്കുകൾ സാധാരണയായി കള്ളത്തരങ്ങൾ സത്യമെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പറയുന്നത്.കള്ളത്തരം പറയുന്നവർ ഇത് മനസ്സിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും.

 മനോഭാവം

മനോഭാവം

നിങ്ങൾ ഒരു കള്ളത്തരത്തെ ചോദ്യം ചെയ്യുമ്പോഴോ,സത്യസന്ധമായ ചോദ്യം ചോദിക്കുമ്പോഴോ അവരുടെ മനോഭാവത്തിൽ നിന്നും അത് മനസിലാക്കാം.അവർ നിങ്ങൾക്കെതിരെ ആഞ്ഞടിക്കുകയോ ,നിങ്ങളിൽ കുറ്റം ആരോപിക്കുകയോ ചെയ്യും.

എന്നാൽ കള്ളത്തരം ഉള്ളയാൾ നിങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം പറയാതെ സംസാരത്തെ വഴി തിരിച്ചുവിടുകയോ നിങ്ങളുടെ ബലഹീനതയിൽ പിടിക്കുകയോ ചെയ്യും.ഇത് കള്ളം പറയുന്നവരുടെ ഒരു പ്രധാന ലക്ഷണമാണ്.

അവിശ്വസനീയമായ കഥകൾ

അവിശ്വസനീയമായ കഥകൾ

ചിലർ കള്ളത്തരം കാണിക്കുന്നത് ശരീരഭാഷയിലൂടെയോ വാക്കുകളിലൂടെയോ അല്ല അവർ പറയുന്ന കഥകളിലൂടെയായിരിക്കും.കഥ വളരെ വ്യക്തവും ,നല്ല തുടക്കവും അവസാനവും ഉള്ളതുമായിരിക്കും.

വൈരുധ്യമല്ലാത്ത വിധത്തിൽ സങ്കീർണ്ണമായ തരത്തിൽ കഥകൾ അവർ പറയുന്നു.ഇതിൽ പ്രധനമായും കഥ വളരെ ചുരുങ്ങിയതും,സങ്കീർണ്ണവും ,വൈരുധ്യമായതും ആയിരിക്കും.ഈ കഥ ശരിയാണോ അതോ ഫിക്ഷൻ ആണോ എന്ന് തോന്നിപ്പോകും.പ്രവർത്തിയിലും സംസാരത്തിലും ഇതുപോലുള്ളവർ ഒരു ചോദ്യം ചോദിക്കുമ്പോൾ നീണ്ട അവ്യകതമായ ഉത്തരങ്ങളാകും നൽകുക.ഇവ കോപവും അസ്വസ്ഥതയും ഉണ്ടാക്കും.ഈ കഥ കണ്ടു പിടിത്തമാണെന്ന് ഓർക്കുക.

Read more about: insync life ജീവിതം
English summary

physical signs of a liar

here are some body languages of people who tell lies,
Story first published: Tuesday, August 21, 2018, 10:11 [IST]
X
Desktop Bottom Promotion