രാശിപ്രകാരം സാമ്പത്തികനേട്ടം നല്‍കും ആ ദിവസം

Posted By:
Subscribe to Boldsky

ഭാഗ്യ ദിനം എന്നത് എല്ലാവര്‍ക്കും എങ്ങനെയെന്ന് പറയാന്‍ കഴിയില്ല. ജീവിതം എന്ന് പറയുന്നത് തന്നെ ഭാഗ്യത്തിന്റേയും നിര്‍ഭാഗ്യത്തിന്റേയും കളിയാണ്. ഭാഗ്യാന്വേഷികള്‍ പല തരത്തില്‍ ഭാഗ്യത്തെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നു. രാശിപ്രകാരം ഓരോരുത്തര്‍ക്കും ആഴ്ചയിലെ ഒരോ ദിവസവും ഭാഗ്യ ദിനമായി മാറുന്നു. ഏതൊക്കെ രാശിക്കാര്‍ക്ക് ഏതൊക്കെ ദിവസം ഭാഗ്യ ദിനമാണ് എന്ന് മനസ്സിലാക്കാം. രാശിപ്രകാരം ഓരോ ദിവസവും നിങ്ങളില്‍ ഭാഗ്യവും നിര്‍ഭാഗ്യവും ഓരോ തരത്തില്‍ വന്നു പോയിക്കൊണ്ടിരിക്കുന്നു.

ഈ രാശിക്കാര്‍ക്ക് കടം മാറി പണം വന്നു ചേരും

രാശിപ്രകാരം ഓരോ ആഴ്ചയില്‍ ഏതൊക്കെ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗ്യവും നിര്‍ഭാഗ്യവും കണക്കാക്കാം എന്ന് നോക്കാം. നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന പല കാര്യങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നത് സമയം മാറി വരുമ്പോഴാണ്. ചിലപ്പോള്‍ അത് പല തരത്തിലുള്ള മാറ്റങ്ങള്‍ നമുക്കുണ്ടാക്കുന്നു. എന്നാല്‍ ഇനി ഓരോ ആഴ്ചയിലും നിങ്ങള്‍ക്ക് ഭാഗ്യമുള്ള ദിവസമേതെന്ന് നമുക്ക് മനസ്സിലാക്കാം. അതിന് രാശിപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും എന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടമാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും ചൊവ്വാഴ്ചയാണ് ഏറ്റവും ഉത്തമം. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ നിങ്ങളെ സഹായിക്കുന്നതും ചൊവ്വാഴ്ചയാണ്. അതുകൊണ്ട് തന്നെ നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ചൊവ്വാഴ്ചയില്‍ തുടങ്ങാന്‍ ശ്രദ്ധിക്കുക.

ഇടവം രാശി

ഇടവം രാശി

ഇടവമാസത്തില്‍ ജനിച്ചവര്‍ക്ക് വെള്ളിയാഴ്ചയാണ് ഉത്തമ ദിവസം. ശനിയാഴ്ചയും തിങ്കളാഴ്ചയും നല്ലതാണെങ്കിലും കുറച്ചു കൂടി നല്ലത് വെള്ളിയാഴ്ചയാണ്. കാര്യങ്ങള്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവാന്‍ സഹായിക്കുന്നത് വെള്ളിയാഴ്ചയാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനമാസത്തില്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം ഉള്ള ദിവസം എന്നു പറയുന്നത് ബുധനാഴ്ചയാണ്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഏറ്റവും പറ്റിയ ദിവസമാണ് ബുധന്‍. ബുധനാഴ്ച തുടങ്ങുന്ന കാര്യങ്ങള്‍ക്ക് ഭാഗ്യവും ധനലാഭവും ഉണ്ടാവും എന്നതാമ് ഏറ്റവും ശ്രദ്ധേയം.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ക്ക് ഞാറാഴ്ചയാണ് ഏറ്റവും ഉത്തമം. പുതിയ നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ പറ്റിയ ദിവസമാണ് ഞായറാഴ്ച. മാത്രമല്ല കിട്ടാക്കടങ്ങളെല്ലാം തിരിച്ച് കിട്ടുന്ന ദിവസവും ഞായറാഴ്ചയാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങ മാസത്തില്‍ ജനിച്ചവരുടെ ഭാഗ്യദിവസം ഞായറാഴ്ചയാണ്. ആ ദിവസം നിങ്ങളുടെ ആഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും നല്ല ദിവസമായിരിക്കും. മാത്രമല്ല ഏത് പ്രതിസന്ധികളും തരണം ചെയ്യുന്നതിനും മുന്നിട്ട് നില്‍ക്കുന്നതിനും നിങ്ങളെ സഹായിക്കുന്ന ദിവസം തന്നെയാണ് ഞായറാഴ്ച.

കന്നി രാശി

കന്നി രാശി

കന്നിമാസം ജനിച്ചവര്‍ക്ക് ബുധനാഴ്ചയാണ് ഏറ്റവും നല്ല ദിവസം. എന്നാല്‍ ഇതി കൂടാതെ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഇത്തരത്തില്‍ നല്ല ദിവസങ്ങളാണ്. പുതിയ ജോലികള്‍ക്കും സംരംഭങ്ങള്‍ക്കും തുടക്കമിടാന്‍ ഈ ആഴ്ചകള്‍ ഉത്തമമാണ്. ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും കാരണമാകുന്നു.

 തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ ദിവസമാണ് വെള്ളിയാഴ്ച. എന്നാല്‍ ഈ ദിവസം പൊതുവേ നല്ല ദിവസമല്ലെന്ന അഭിപ്രായമാണ് നിലവിലുള്ളത്. എന്നാല്‍ തുലാം മാസത്തില്‍ ജനിച്ചവര്‍ക്ക് വെള്ളിയാഴ്ച നല്ല ദിവസമാണ്.

 വൃശ്ചികം രാശി

വൃശ്ചികം രാശി

ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും വൃശ്ചിക മാസത്തില്‍ ജനിച്ചവര്‍ക്ക് നല്ല ദിവസങ്ങളാണ്. എന്നാല്‍ ബുധനാഴ്ചയും ശനിയാഴ്ചയും ഇവര്‍ക്ക് ഒട്ടും നല്ലതല്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് ഈ ദിവസങ്ങളില്‍ ആക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

 ധനു രാശി

ധനു രാശി

വ്യാഴാഴ്ചയാണ് ധനുമാസത്തിന് ഏറ്റവും നല്ല ദിവസം. പങ്കാളിയുമായും സുഹൃത്തുക്കളുമായും എല്ലാം തങ്ങളുടെ ആശയങ്ങളും മനോഭാവങ്ങളും തുറന്നു പറയാന്‍ പറ്റിയ സമയം. അതുകൊണ്ട് തന്നെ വ്യാഴാഴ്ച നല്ല കാര്യങ്ങള്‍ക്ക് വളരെ ഉത്തമമായിട്ടുള്ള ദിവസമാണ്.

മകരം രാശി

മകരം രാശി

മകരത്തിന് ഏറ്റവും ഭാഗ്യമുള്ള ദിവസം ശനിയാഴ്ചയാണ്. നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ മകരരാശിയില്‍ പിറന്നവര്‍ക്ക് ശനിയാഴ്ച ഉത്തമമാണ്. അയ്യപ്പക്ഷേത്രത്തില്‍ ഇടക്കിടക്ക് ദര്‍ശനം നടത്തുന്നത് ഇവര്‍ക്ക് നല്ലതാണ്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും ചൊവ്വാഴ്ചയുമാണ് ഉത്തമമായിട്ടുള്ളത്. ബുധനാഴ്ചയും ശനിയാഴ്ചയും നിര്‍ഭാഗ്യമാണ് ഇത്തരം രാശിക്കാര്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് വ്യാഴാഴ്ചയാണ് ഭാഗ്യദിനമായി കരുതുന്നത്. സ്വപ്‌നങ്ങള്‍ പലതും സാക്ഷാത്കരിക്കാന്‍ ഈ മാസം ജനിച്ചവര്‍ക്ക് വ്യാഴാഴ്ചയാണ് ഉത്തമം. വളരെ കാലമായി നടക്കാതെ പോവുന്ന ആഗ്രഹങ്ങള്‍ നിറവേറ്റാനം വ്യാഴാഴ്ച നിങ്ങളെ സഹായിക്കും.

English summary

Permanent lucky days of a week according to your zodiac sign

Some fortunate days are prescribed for everybody. Here in this article listed permanent lucky days of a week according top your zodiac sign read on.
Subscribe Newsletter