For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്തരുടെ തലയില്‍ തേങ്ങയുടക്കും പൂജാരി

|

നമുക്ക് ചുറ്റും ധാരാളം വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. എന്നാല്‍ എല്ലാവരും വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരേ തരത്തിലായിരിക്കില്ല. കാരണം ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടായിരിക്കും. ഇതെല്ലാം പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മുടെ വിശ്വാസത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ചിലതെല്ലാം വിശ്വാസത്തിന്റെ പുറത്ത് നമ്മള്‍ നിര്‍ബന്ധമായും പിന്തുടരേണ്ട അവസ്ഥ വരെ ഉണ്ടാവുന്നു. എത്രയൊക്കെ വേദന സഹിച്ചിട്ടാണെങ്കിലും ഇതെല്ലാം പിന്തുടരുന്നു ചിലര്‍.

<strong>അപ്രതീക്ഷിത സമ്മാനം ഈ മിടുക്കനെ കരയിപ്പിച്ചു</strong>അപ്രതീക്ഷിത സമ്മാനം ഈ മിടുക്കനെ കരയിപ്പിച്ചു

തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ആണ് ഇത്തരത്തില്‍ ഏവരേയും ഞെട്ടിക്കുന്ന ഒരു ആചാരം നിലനില്‍ക്കുന്നത്. വിശ്വാസികളുടെ തലയില്‍ തേങ്ങയുടച്ചാണ് ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്. ഇത്രയും വേദനാജനകമായ ഒരു ആചാരം ഇവിടെ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് കഷ്ടം. പലരും വേദന സഹിച്ചാണ് തങ്ങളുടെ വിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്നത്. ഇത്തരത്തില്‍ ജീവിതത്തില്‍ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന നിരവധി സന്ദര്‍ഭങ്ങളാണ് ഉള്ളത്.

പ്രത്യേക ഉത്സവസമയത്ത്

പ്രത്യേക ഉത്സവസമയത്ത്

എല്ലാ സമയത്തും ഈ ആചാരം നിലനില്‍ക്കില്ല. ഒരു പ്രത്യേക ഉത്സവ സമയത്താണ് ഇത്തരത്തില്‍ ഒരു ആചാരം നിലനില്‍ക്കുന്നത്. ഒരിക്കലും ഭയത്തോടെയല്ല ഭക്തര്‍ ഈ ആചാരത്തിനായി വരുന്നത്. വളരെയധികം ഭക്തിയോട് കൂടിയാണ് ഇതിന് വേണ്ടി ആളുകള്‍ ക്യൂ നില്‍ക്കുന്നത്.

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍ ആണ് ഇത്തരത്തില്‍ ഒരു ആചാരം നിലനില്‍ക്കുന്നത്. ആടി പെരുക്കിനാണ് ഇത്തരമൊരു ആചാരം നിലനില്‍ക്കുന്നത്. മേട്ടു മഹാദാനപുരം ആണ് ഇത് നിലനില്‍ക്കുന്നത്. ഹിന്ദു വിശ്വാസമനുസരിച്ചാണ് ക്ഷേത്രത്തില്‍ ഇത്തരമൊരു ആചാരം നിലനില്‍ക്കുന്നത്.

ആയിരം പേരെങ്കിലും

ആയിരം പേരെങ്കിലും

ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് ഇത്തരമൊരു ആചാരമുള്ളത്. ഈ ആഘോഷത്തോട് അനുബന്ധിച്ച് 1000 പേരെങ്കിലും ഇവിടെ എത്താറുണ്ട്. വെള്ളം കൊടുക്കുന്നതിലൂടെ ലഭിക്കുന്ന പുണ്യമാണ് ഇതിലൂടെ ലഭിക്കുന്നത്.

മുറിവില്‍ വിഭൂതി

മുറിവില്‍ വിഭൂതി

ഇത്തരത്തില്‍ ആചാരത്തിന്റെ ഭാഗമായി ഉണ്ടായ മുറിവില്‍ വിഭൂതിയും മഞ്ഞളും ഇടുകയാണ് ചെയ്യുന്നത്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു എന്നാണ് വിശ്വാസം.

നിരവധി വിമര്‍ശനങ്ങള്‍

നിരവധി വിമര്‍ശനങ്ങള്‍

നിരവധി വിമര്‍ശനങ്ങള്‍ ഈ പ്രവൃത്തിക്ക് എതിരേ ഉണ്ടാവുന്നുണ്ടെങ്കിലും ഇതിനെ കൈവിടാന്‍ പലര്‍ക്കും വിശ്വാസം സമ്മതിക്കുന്നില്ല. മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിരവധി പേര്‍ക്കാണ് ഇതിലൂടെ പരിക്ക് പറ്റിയിരിക്കുന്നത്.

English summary

people break coconuts on devotee’s head

This is one of the most bizarre practices followed in a temple in Tamil Nadu where priests break coconuts on the heads of people.
Story first published: Wednesday, August 8, 2018, 16:35 [IST]
X
Desktop Bottom Promotion