അമ്മ കണ്ടെത്തിയ വരന്‍, പക്ഷേ ആദ്യരാത്രി

Posted By:
Subscribe to Boldsky

ഇതൊരു സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥയാണ്. അമ്മയ്ക്കായി സ്വന്തം ഇഷ്ടങ്ങള്‍ വേണ്ടെന്നു വച്ച് അനുസരണ കാണിച്ച ഒരു പെണ്‍കുട്ടിയുടെ കഥ.

സഹോദരനായി കണ്ടവനെ ഭര്‍ത്താവിന്റെ സ്ഥാനത്തു കാണേണ്ടി വന്ന, പിന്നീടനുഭവിയ്‌ക്കേണ്ടി വന്ന ദുരിതങ്ങളുടെ കഥ. കുടുംബത്തിന്റെ അഭിമാനത്തിനായി സ്വന്തം ജീവിതം എറിഞ്ഞുടയ്‌ക്കേണ്ട വന്ന ഒരുവളുടെ കഥ.

പെണ്‍കുട്ടി

പെണ്‍കുട്ടി

തമാശകള്‍ ഇഷ്ടപ്പെടുന്ന കളിചിരിയുമായി നടക്കുന്ന പെണ്‍കുട്ടിയെ അമ്മ അല്‍പം ഭീതിയോടെയാണ് കണ്ടത്. കാരണം അമ്മയുടെ കണ്ണില്‍ പെണ്‍കുട്ടികളെന്നാല്‍ അങ്ങനെയായിരുന്നില്ല. താന്‍ മകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചു പറഞ്ഞ് മകളെ ബ്ലാക്‌മെയില്‍ ചെയ്യുന്ന ഒരമ്മയുമായിരുന്നു അവളുടേത്.

പ്രണയത്തിലായത്

പ്രണയത്തിലായത്

കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഒരുവനുമായ പ്രണയത്തിലായത് അവളുടെ അമ്മയ്ക്കു സഹിയ്ക്കാവുന്നതിലും അപ്പുറത്തായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം പ്രണയമെന്നാല്‍ മഹാപരാധവും.ഇവളെ അവളായി അംഗീകരിയ്ക്കുന്ന ആ ചെറുപ്പക്കാരന്‍ കോളേജില്‍ അവളുടെ സീനിയറായിരുന്നു. പഠിയ്ക്കാന്‍ ഏറെ പ്രോത്സാഹനം നല്‍കിയ ഒരാള്‍.

എന്നാല്‍

എന്നാല്‍

എന്നാല്‍ ഡിഗ്രി നേടിയ ഉടനെ തന്റെ സഹോദരന്റെ മകനുമായി മകളുടെ വിവാഹം അവളുടെ അമ്മ ഉറപ്പിച്ചു. മകളുടെ മനസറിയാതെ തന്നെ. അവളുടെ പ്രണയത്തിന്റെ കാര്യം അറിഞ്ഞതോടെ അവളെ വീട്ടുതടങ്കലിലുമാക്കി.

ചെറുപ്പത്തില്‍

ചെറുപ്പത്തില്‍

ചെറുപ്പത്തില്‍ ഒരുമിച്ചു കളിച്ചു വളര്‍ന്ന, താന്‍ സഹോദരനെപ്പോലെ കരുതിയ ആളെ വിവാഹം ചെയ്യാന്‍ മാനസികമായി തയ്യാറല്ലായിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ അമ്മയുടെയും വീട്ടുകാരുടേയും നിര്‍ബന്ധത്താല്‍ ഇഷ്ടമില്ലാത്ത ഈ ബന്ധത്തിന് ഇവള്‍ക്കു സമ്മതം മൂളേണ്ടി വന്നു. താന്‍ മരിച്ചുകളയുമെന്നു ഭീഷണിപ്പെടുത്തിയാണ് അമ്മ അവളെ വിവാഹത്തിനു സമ്മതിപ്പിച്ചത്.

ആദ്യരാത്രിയില്‍

ആദ്യരാത്രിയില്‍

ആദ്യരാത്രിയില്‍ തന്നെ താന്‍ ഒരുമിച്ചു കളിച്ചു വളര്‍ന്ന, സഹോദരനായി കരുതിയ വരന്‍ അവളെ ഞെട്ടിച്ചു. അവളുടെ പ്രണയത്തെക്കുറിച്ചറിയാമെന്നും ഇതുകൊണ്ടുതന്നെ അടങ്ങി ജീവിക്കാനുമായിരുന്നു അയാളുടെ ക്രൂരമായ നിര്‍ദേശം. കളിക്കൂട്ടുകാരന്‍ കിടക്കയില്‍ തന്നെ കീഴടക്കുന്നതു സഹിയ്‌ക്കേണ്ടി വന്നു ആ പെണ്‍കുട്ടിയ്ക്ക്. തുടര്‍ന്നുള്ള രാത്രികളിലും ഇതായിരുന്നു അവസ്ഥ. കെട്ടിയിട്ട മൃഗത്തിനു മേല്‍ കാമവെറി തീര്‍ക്കുന്ന പോലെയായിരുന്നു ഭര്‍ത്താവിന്റെ പെരുമാറ്റം.

പുറംലോകവുമായും

പുറംലോകവുമായും

പുറംലോകവുമായും സ്വന്തം വീടുമായും യാതൊരു ബന്ധവുമില്ലാതെ അവളെ പാര്‍പ്പിയ്ക്കാനായിരുന്നു ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും താല്‍പര്യം. പിന്നീട് ഒരിക്കല്‍ സ്വന്തം വീട്ടിലേയ്ക്കു പോകാന്‍ ഒരു അവസരം ഇവള്‍ക്കു ലഭിച്ചു. വീട്ടിലെത്തിയ അവള്‍ ആരോടും ഒന്നും പറഞ്ഞില്ല. കാരണം പറഞ്ഞാല്‍ കുറ്റം തനിക്കാകുമെന്നും പിന്നീടും അതേ അവസ്ഥയില്‍ തുടരേണ്ടി വരുമെന്നും അവള്‍ക്കറിയാമായിരുന്നു. പിന്നീട് ഭര്‍തൃവീട് ഏതാണ്ടു തടവറയായ മട്ടായിരുന്നു അവള്‍ക്ക്.

വീട്ടിലെത്തിയതിന്റെ മൂന്നാംദിവസം

വീട്ടിലെത്തിയതിന്റെ മൂന്നാംദിവസം

വീട്ടിലെത്തിയതിന്റെ മൂന്നാംദിവസം രാത്രി സര്‍ട്ടിഫിക്കറ്റുകളുമായി അവള്‍ വീടു വിട്ടിറങ്ങി. അല്‍പനാളത്തെ അലച്ചിലിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിയ്ക്കുന്ന ഒരു ജോലിയും സമ്പാദിച്ചു. ഇന്നും അവള്‍ ഒറ്റപ്പെട്ടു കഴിയുന്നു. അറേഞ്ച്ഡ് വിവാഹങ്ങള്‍ വിജയിക്കുകയില്ലെന്ന ധാരണയും പേറി.

വീട്ടുകാരുടെ ഇഷ്ടത്തിനും അഭിമാനത്തിനുമായി

വീട്ടുകാരുടെ ഇഷ്ടത്തിനും അഭിമാനത്തിനുമായി

വീട്ടുകാരുടെ ഇഷ്ടത്തിനും അഭിമാനത്തിനുമായി ഇപ്പോഴും ഈ രീതിയില്‍ ജീവിതം നശിപ്പിയ്ക്കപ്പെടുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുമുണ്ടെന്നതിന്റെ നേര്‍ക്കാഴ്ചയാണ് യഥാര്‍ത്ഥത്തില്‍ നടന്ന ഈ കഥ.

Read more about: pulse life
English summary

Mother Got Me Married To My Brother Like Cousin And Then

Mother Got Me Married To My Brother Like Cousin And Then, Read more to know about