ഈ രാശിക്കാരെ സൂക്ഷിക്കുക,വിശ്വാസവഞ്ചന കൂടപ്പിറപ്പ്

Posted By:
Subscribe to Boldsky

ഏത് ബന്ധത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് വിശ്വാസമാണ്. പരസ്പരമുള്ള വിശ്വാസം എപ്പോള്‍ നഷ്ടപ്പെടുന്നുവോ അപ്പോള്‍ ആ ബന്ധം തകര്‍ന്നു എന്ന് പറയുന്നതാവും ശരി. കാരണം അത്രയും പ്രിയപ്പെട്ടവര്‍ കാണിക്കുന്ന വിശ്വാസ വഞ്ചന പല വിധത്തിലാണ് നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്നത്. ജ്യോതിഷം എന്ന് പറയുന്നത് തന്നെ വിശ്വാസമാണ്. പലരും ഇതിലേക്ക് തിരിയുന്നത് തന്നെ പലപ്പോഴും മറ്റുള്ളവരേയും തന്നേയും ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും വരാന്‍ പോവുന്ന ബുദ്ധിമുട്ടുകളും നല്ല കാര്യങ്ങളും അറിയുന്നതിനും വേണ്ടിയാണ്.'

ഓരോരുത്തര്‍ക്കും ഓരോ സ്വഭാവമായിരിക്കും. ഒരിക്കലും മറ്റൊരാളുടേത് പോലെയുള്ള സ്വഭാവം ഒരു തരത്തിലും നിങ്ങളെ ബാധിക്കുകയില്ല. ചിലരുടെ സ്വാധീനം നിമിത്തം പലപ്പോഴും പല തരത്തിലുള്ള സ്വഭാവങ്ങളും നമുക്ക് പകര്‍ന്നു കിട്ടാം. എന്നാല്‍ വിശ്വസിക്കാന്‍ കൊള്ളാതിരിക്കുക എന്നത് പലപ്പോഴും ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒരു സ്വഭാവമാണ്. രാശിപ്രകാരം ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലാത്ത രാശിക്കാരുണ്ട്. ഇവരെ വിശ്വസിച്ചാല്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ വിശ്വാസ വഞ്ചന കാണിക്കുന്നത് എന്ന് നോക്കാം.

 ഇടവം രാശി

ഇടവം രാശി

കാര്യങ്ങളില്‍ കൃത്യമായ തീരുമാനം ഉള്ളവരും വളരെ ശക്തമായി അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവരുമായിരിക്കും ഇടവം രാശിക്കാര്‍. എന്നാല്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ളവരായിരിക്കും ഇടവം രാശിക്കാര്‍. പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാണിക്കുന്നത് ഇവരുടെ കൂടപ്പിറപ്പാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എങ്കിലും മറ്റുള്ളവരെ സംരക്ഷിക്കുന്നതിന് ഇവര്‍ക്കുള്ള കഴിവ് ചില്ലറയല്ല.

ചിങ്ങം രാശി

ചിങ്ങം രാശി

ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ കൂടി ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. ഇതിന്റെ പേരില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടതായി വരുന്നു. ഇത് പലപ്പോഴും സംഘട്ടനം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. തെറ്റാണെങ്കിലും താന്‍ ചെയ്തതാണ് ശരി എന്ന് പറയുന്നവരായിരിക്കും ഇവര്‍. എങ്കിലും വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള രാശിക്കാരാണ് ഇവര്‍. പലപ്പോഴും കൂടെ നിന്ന് കാലുവാരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് രാശി പോലെ തന്നെ രണ്ട് സ്വഭാവമാണ് ഉള്ളത്. ചിലപ്പോള്‍ ആക്രമണ സ്വഭാവം കാണിക്കുന്നു. എന്നാല്‍ ചിലപ്പോഴാകട്ടെ എന്ത് നുണയും പറഞ്ഞ് തന്റെ ഭാഗം ക്ലിറാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രാശികളില്‍ ഏറ്റവും വലിയ നുണ പറയുന്ന വിശ്വാസവഞ്ചന കാണിക്കുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതുപോലെ തന്നെ ചെയ്യുന്ന കാര്യത്തിലെല്ലാം ആത്മാര്‍ത്ഥത വളരെ കൂടുതലും ആയിരിക്കും മിഥുനം രാശിക്കാര്‍ക്ക്.

വൃശ്ചികം രാശി

വൃശ്ചികം രാശി

എളുപ്പത്തില്‍ മനസ്സ് മാറുന്ന രാശിക്കാരായിരിക്കും വൃശ്ചികം രാശിക്കാര്‍. എല്ലാം തന്റെ നിയന്ത്രണത്തിന്‍ കീഴിലായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതിന് വേണ്ടി എന്തൊക്കെ ചെയ്യുന്നതിനും ഇവര്‍ തയ്യാറാവുന്നു. നാവിന് പറ്റിയ അബദ്ധം എന്ന് പറഞ്ഞ് തള്ളിക്കളയുന്ന പല കാര്യങ്ങളും പലപ്പോഴും പല വിധത്തില്‍ പല സാഹചര്യങ്ങളില്‍ അവര്‍ അറിഞ്ഞ് കൊണ്ട് പറയുന്നതായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളും എന്തൊക്കെ തരത്തിലാണ് അവരെ തന്നെ ബാധിക്കുക എന്നത് പലപ്പോഴും സംശയമുണര്‍ത്തുന്ന ഒരു കാര്യമാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരും സിംപതിയും അതിഭാവുകത്വവും മൂലം കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ്. എങ്കിലും അവനവന്റെ നിലനില്‍പ്പിനു വേണ്ടി നുണ പറയുന്ന കാര്യത്തില്‍ മുന്നിലാണ് കര്‍ക്കിടകം രാശിക്കാര്‍. ഇവര്‍ക്ക് പലപ്പോഴും ഇതിലൂടെ പല കാര്യങ്ങളും നേടിയെടുക്കാന്‍ കഴിയുന്നു.

മേടം രാശി

മേടം രാശി

മുഖത്ത് നോക്കി നേരിട്ട് നുണ പറയാന്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാത്ത രാശിക്കാരാണ് ഇവര്‍. എന്നാല്‍ ഏത് കാര്യവും തുറന്ന് പറയുമെങ്കിലും പലപ്പോഴും പല കാര്യങ്ങളിലും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് ഇത്തരക്കാര്‍ എന്നതാണ് സത്യം. ഇവര്‍ പറയുന്ന നുണ ഒരിക്കലും മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുന്ന തരത്തിലുള്ളതായിരിക്കില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

 മീനം രാശി

മീനം രാശി

സ്വന്തം കാര്യം നേടിയെടുക്കുന്നതിനായി നുണ പറയുന്നവരാണ് ഇവര്‍. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ അനുഭവിക്കുന്നു. താന്‍ പറഞ്ഞ ചെറിയ കള്ളം പോലും പലപ്പോഴും തിരിഞ്ഞ് കുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് വരെകാര്യങ്ങള്‍ എത്തുന്നു.

English summary

Most dishonest zodiac signs

We knows the most passionate, the most unfaithful and the most jealous zodiac signs. But which zodiac signs are the biggest liar, read on.