രാശിപ്രകാരം ഭാഗ്യം നല്‍കും നിറം ഇതാ

Posted By:
Subscribe to Boldsky

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവങ്ങളും ഭാഗ്യവും എല്ലാം ആണ് ഉണ്ടാവുന്നത്. ചിലര്‍ക്ക് ചില പൊതുസ്വഭാവങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ പലരിലും വ്യത്യസ്തമായിട്ടാണ് പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നത്. ഓരോ രാശിക്കാര്‍ക്കും ചേരുന്ന നിറവും അത് അണിയുന്നതിലൂടെ ലഭിക്കുന്ന ഭാഗ്യവും വളരെ വലുതാണ്. ഓരോരുത്തര്‍ക്കും സൂര്യ രാശിപ്രകാരം ജീവിതത്തില്‍ ഏത് നിറങ്ങളാണ് ചേരുക എന്ന് നോക്കാം. ഇത് ധരിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ഭാഗ്യവും സമ്പത്തും നല്‍കുന്നു.

പല തരത്തിലുള്ള നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഭാഗ്യം നല്‍കുന്ന നിറത്തെക്കുറിച്ച് തിരിച്ചറിഞ്ഞാല്‍ അത് ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തില്‍ സൂര്യരാശിപ്രകാരം ഏതൊക്കെ നിറങ്ങള്‍ ധരിച്ചാല്‍ അത് സാമ്പത്തികമായും അല്ലാതെയും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നോക്കാം. ഇത്തരത്തില്‍ നിങ്ങളുടെ രാശിപ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്ന നിറം ഏതാണെന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിറം ചുവപ്പാണ്. മാത്രമല്ല അവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറയുന്നത് ഒന്‍പതാണ്. ഇത് ഇവര്‍ക്ക് സാമ്പത്തികപരമായും നല്ല നേട്ടത്തിലേക്ക് എത്തിക്കുന്നു. മാത്രമല്ല ഏത് പ്രതിസന്ധികളിലും തളരാതെ നിര്‍ത്തുന്നതിനും നിങ്ങളുടെ ഭാഗ്യ നിറം നിങ്ങളെ സഹായിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഈ രാശിക്കാരുടെ ഭാഗ്യ നിറം പിങ്ക് ആണ്. പിങ്കിനോടൊപ്പം നീല നിറവും ഇത്തരത്തില്‍ ഭാഗ്യം നല്‍കുന്ന നിറങ്ങളാണ്. ഇവരുടെ ഭാഗ്യ നമ്പര്‍ ആറാണ്. ഇടവം രാശിക്കാര്‍ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

മിഥുനം രാശി

മിഥുനം രാശി

മഞ്ഞ നിറമാണ് ഇത്തരക്കാരുടെ ഭാഗ്യ നിറം. ഇത് ശുഭകാര്യങ്ങള്‍ക്ക് മുന്‍പായി ധരിക്കുന്നത് എന്തുകൊണ്ടും ഭാഗ്യം കൊണ്ടുവരുന്നു. മാത്രമല്ല ഇത് ഏത് പ്രതിസന്ധിയേയും നിങ്ങളില്‍ നിന്ന് അകറ്റുന്നു. ഭാഗ്യ നമ്പര്‍ മിഥുനം രാശിക്കാരുടെ അഞ്ചാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യ നിറം എന്ന് പറയുന്നത് നീലയാണ്. നീല നിറം ഉപയോഗിക്കുന്നതിലൂടെ ഏത് വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും സഹായിക്കുന്നു. ഇവരുടെ ഭാഗ്യ നമ്പര്‍ രണ്ടാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

സൂര്യരാശി പ്രകാരം ഇവര്‍ക്ക് ഭാഗ്യ നിറം ചുവപ്പാണ്. ചിങ്ങം രാശിക്കാര്‍ക്ക് എന്നും ഭാഗ്യവും സമ്പത്തും നല്‍കുന്ന നിറമായിരിക്കും ചുവപ്പ്. ഇവരുടെ ഭാഗ്യനമ്പര്‍ ഒന്നാണ്. എല്ലായ്‌പ്പോഴും എല്ലായിടത്തും ഒന്നാമതെത്താന്‍ ഇതിലൂടെ സാധിക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നിരാശിക്കാര്‍ക്ക് ഭാഗ്യ നിറം പച്ചയാണ്. പച്ച മാത്രമല്ല കടും നിറങ്ങള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നു. കന്നി രാശിക്കാരുടെ ഭാഗ്യ നമ്പര്‍ അഞ്ചാണ്.

 തുലാം രാശി

തുലാം രാശി

പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക തുലാം രാശിക്കാര്‍. ഇത് പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നിലെത്തുന്നതിനും ഇത് സഹായിക്കുന്നു. ഇവരുടെ ഭാഗ്യ നമ്പര്‍ ആറാണ്.

 വൃശ്ചികം രാശി

വൃശ്ചികം രാശി

സൂര്യ രാശിപ്രകാരം വൃശ്ചികം രാശിക്കാരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് മെറൂണ്‍ ആണ്. ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വൃശ്ചികം രാശിക്കാര്‍ക്ക് നല്ലതാണ്. ഇവരുടെ ഭാഗ്യ നമ്പര്‍ ഒന്‍പതാണ്.

ധനു രാശി

ധനു രാശി

ഇളം നിറം ധരിക്കുന്നത് ധനുരാശിക്കാര്‍ക്ക് ഐശ്വര്യവും സമ്പത്തും നല്‍കാന്‍ സഹായിക്കുന്നു. കടും നീലയും എന്തുകൊണ്ടും ഭാഗ്യം നല്‍കുന്ന നിറമാണ്. ഇവരുടെ ഭാഗ്യ നമ്പര്‍ മൂന്നാണ്.

മകരം രാശി

മകരം രാശി

കടുംപച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇത്തരം രാശിക്കാര്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല കറുപ്പ് നിറവും ഇവര്‍ക്ക് ഭാഗ്യം നല്‍കുന്നു. മകരം രാശിക്കാരുടെ ഭാഗ്യ നമ്പര്‍ എട്ടാണ്.

കുംഭം രാശി

കുംഭം രാശി

നീലനിറമാണ് കുംഭം രാശിക്കാര്‍ക്ക് ചേരുന്നത്. ഇത് ഇവരില്‍ സമ്പത്ത് നിറയാനും ജോലി ചെയ്ത് സമ്പാദിക്കുന്നതിനും സഹായിക്കുന്നു. എട്ടാണ് ഇവരുടെ ഭാഗ്യ നമ്പര്‍.

മീനം രാശി

മീനം രാശി

ഇളം പച്ച നിറം മീനം രാശിക്കാര്‍ക്ക് എന്തുകൊണ്ടും ചേരുന്ന ഒന്നാണ്. ഇത് പരീക്ഷകളില്‍ വിജയം കാണുന്നതിനും കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മൂന്നാണ് ഇവരുടെ ഭാഗ്യ നമ്പര്‍.

English summary

Lucky Color and number based on Zodiac Sign

Here, we will discuss about the lucky color and number based on Zodiac Sign, take a look.
Story first published: Friday, January 19, 2018, 17:37 [IST]