TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഭാഗ്യദായകം ഈ സ്ത്രീ ശരീരലക്ഷണങ്ങള്‍
സാമുദ്രിക ശാസ്ത്രം എന്നൊരു പ്രത്യേക ശാസ്ത്രശാഖ തന്നെയുണ്ട്. ശരീര ലക്ഷണങ്ങള്‍ നോക്കി, അവയവങ്ങള്‍ നോക്കി ഫലം പറയുന്ന ഒന്ന്. പൊതുവെ അംഗീകരിയ്ക്കപ്പെട്ട ശാസ്ത്രശാഖ കൂടിയാണിത്.
പുരുഷസ്ത്രീ ശരീരങ്ങളെ പല രീതിയിലും ഇതനുസരിച്ച് തരം തിരിച്ചിട്ടുണ്ട്. ശരീരലക്ഷണങ്ങള്‍ പ്രകാരം പുരുഷനിലും സ്ത്രീയിലും ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും. സ്ത്രീയുടെ ശരീരലക്ഷണമനുസരിച്ചു ഭാഗ്യമായതാകില്ല, പുരുഷന്റെ ശരീരലക്ഷണമനുസരിച്ചു വരുന്നത്.
ചില പ്രത്യേക ലക്ഷണങ്ങളുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണെന്നു പറയാം. ചിലത് നിര്‍ഭാഗ്യവും. സ്ത്രീ ശരീരലക്ഷണങ്ങള്‍ വിവരിയ്ക്കുന്ന ഇത്തരം ചില ഭാഗ്യനിര്ഭാഗ്യവഴികളെക്കുറിച്ചറിയൂ,
മുടി
സ്ത്രീയുടെ മുടി മൃദുവും കറുപ്പും നീണ്ടതും കട്ടിയില്ലാത്തതുമാണെങ്കില് ഇത് ദുര്‍ഭാഗ്യമാണ്. നല്ല നിറമുളള തേന്‍ നിറത്തിലെ മുടിയുളള സ്ത്രീയും ഇരുണ്ട നിറത്തില്‍ കറുത്ത മുടിയോടു കൂടിയ സ്ത്രീയും ഏറെ നല്ലതാണ്.
നെറ്റി
ഞരമ്പുകള്‍ തെളിയാത്ത, രോമമില്ലാത്ത, അര്‍ദ്ധചന്ദ്രാകൃതിയിലുള്ള നെറ്റി സ്ത്രീകള്‍ക്കു ഭാഗ്യമാണ്. ഇവര്‍ക്കു ഭര്‍തൃ സന്താനഭാഗ്യമെന്നു വിധി. ഉയര്‍ന്ന, നീണ്ട്, രോമമുള്ള നെറ്റിത്തടം സ്ത്രീയ്ക്കു ദുര്ഭാഗ്യവും.
പുരികകള്
വില്ലുപോലെ വളഞ്ഞ, മിനുസമുള്ള കറുത്ത രോമങ്ങളോടു കൂടി പരസ്പരം ചേരാത്ത പുരികകള് സ്ത്രീയ്ക്കു സന്തോഷവും പ്രശസ്തിയും കൊണ്ടുവരും.
കണ്ണുകള്‍
കറുത്ത നിറത്തിലെ കൃഷ്ണമണിയും ചുറ്റുമുള്ള ഭാഗ്യം പാലിനെപ്പോലെ വെളുപ്പും വലുതും നീണ്ടുകറുത്ത കണ്‍പീലിയോടു കൂടിയുമുള്ള കണ്ണുകള്‍ സ്ത്രീയ്ക്കു ഭാഗ്യസൂചനയാണ്. വട്ടക്കണ്ണുകള്‍ മോശം സ്വഭാവസൂചനയാണ്. തുറിച്ച കണ്ണുകള്‍ ആയുസു കുറവാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. തേന്‍ നിറത്തിലെ കണ്ണുകള്‍ ഭാഗ്യ, സന്തോഷസൂചനയാണ്യ
കവിളുകള്‍
ഒരു സ്ത്രീ ചിരിയ്ക്കുമ്പോള്‍ കവിളുകള്‍ ഉയരുകയും അതേ സമയം പല്ലുകള്‍ പുറത്തു കാണാതിരിയ്ക്കുകയും ചെയ്യുന്നത് ഭാഗ്യസൂചനയാണ്. ഇതു ഭാഗ്യവതിയായ സ്ത്രീയെ സൂചിപ്പിയ്ക്കുന്നു. അല്ലെങ്കില്‍ നിര്‍ഭാഗ്യവും.
കീഴ്ച്ചുണ്ടുകള്‍
സ്ത്രീയുടെ കീഴ്ച്ചുണ്ടുകള്‍ ചുവപ്പും മൃദുവും നടുഭാഗത്ത് വര, അതായത് രണ്ടുചുണ്ടുകളും കൂടിച്ചേരുന്ന അടയാളം വ്യക്തവുമാണെങ്കില്‍ ഭാഗ്യസൂചനയാണ്.
മൂക്ക്
ഒരു സ്ത്രീയുടെ മൂക്ക് ഒരേ ആകൃതിയില്‍ ഉരുണ്ടതും ചെറിയ ദ്വാരങ്ങളോടു കൂടിയതുമാണെങ്കില്‍ ഭാഗ്യമാണ്. മൂക്കിന്റെ മുന്‍ഭാഗം കട്ടി കൂടിയതും നടുഭാഗം പരന്നതുമെങ്കില് നല്ലതല്ല. മൂക്കിന്റെ അറ്റം ചുവപ്പാണെങ്കില്‍ വൈധവ്യമെന്നാണ് പറയുന്നത്.
മാറിടങ്ങള്‍
സ്ത്രീയുടെ മാറിടങ്ങള്‍ മാംസളവും ഇരു മാറിടങ്ങള്‍ക്കും ഒരേ വലിപ്പവും ഇരുമാറിടങ്ങള്ക്കിടയില് സ്ഥലം വളരെ കുറവും റൗണ്ട് ആകൃതിയും ഉറപ്പുള്ളതുമാണെങ്കില് ഭാഗ്യദായകമാണ്. മു്ന്ഭാഗത്തു കട്ടിയുള്ള, അകന്ന, മാംസളമല്ലാത്ത മാറിടങ്ങള്‍ നിര്ഭാഗ്യസൂചനയാണ്. വലതു മാറിടം ഇടതിനേക്കാള്‍ ഉയര്‍ന്നതെങ്കില്‍ ആണ്കുട്ടികളുണ്ടാകുമെന്നാണ് സൂചന. ഇടതുമാറാണ് ഉയര്‍ന്നതെങ്കില്‍ പെണ്കുട്ടിയെന്നു സൂചന.
പൊക്കിള്‍ച്ചുഴി
സ്ത്രീയുടെ പൊക്കിള്‍ച്ചുഴി ആഴത്തിലുള്ളതും വലതുവശത്തേയ്ക്കു തിരിഞ്ഞതുമെങ്കില് പ്രത്യുല്പാദനശേഷിയെ സൂചിപ്പിയ്ക്കുന്നു. ഉയര്‍ന്ന ഇടതുവശത്തേയ്ക്കുള്ള പൊക്കിള്‍ പൊതുവെ സ്ത്രീയ്ക്കു ഭാഗ്യസൂചകമല്ല.
സ്ത്രീ ശരീരത്തില്‍
സ്ത്രീ ശരീരത്തില്‍ ശംഖ്, സ്വാസ്തിക്, താമര, മീന്‍, ചക്രം തുടങ്ങിയ അടയാളങ്ങളെങ്കില്‍ ഇത് ഭാഗ്യമാണ് സൂചിപ്പിയ്ക്കുന്നത്.