For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പം ഉപ്പില്‍ ദാരിദ്ര്യവും ദൗര്‍ഭാഗ്യവും മാറും

|

ഉപ്പ് ഭക്ഷണത്തില്‍ വെറുതേ ചേര്‍ക്കാനുള്ള ഒരു വസ്തു മാത്രമാണെന്ന ധാരണ വേണ്ട. പലതരം ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. മുറികവുകളുണക്കാനും അണുനാശിനിയുടെ രൂപത്തിലുമെല്ലാം.

വേദ,ജ്യോതിഷപ്രകാരവും ഉപ്പിന് വലിയ സ്ഥാനമുണ്ട്. ദുര്‍ഭാഗ്യം മാറ്റാനും നെഗറ്റീവ് ഊര്‍ജം നീക്കാനുമെല്ലാം ഒരു നുള്ള് ഉപ്പു മതിയാകും. ഉപ്പിനു പൊതുവെ ചീത്തയെ വലിച്ചെടുക്കാനുള്ള കഴിവു കൂടുതലാണെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇതുകൊണ്ടാണ് ദോഷങ്ങള്‍ നീക്കാന്‍ ഉപ്പുപയോഗിയ്ക്കുന്നത്.

salt

ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരാന്‍ ഏതെല്ലാം രീതിയില്‍ ഉപ്പുപയോഗിയ്ക്കാമെന്നു നോക്കൂ,

ജാതകത്തില്‍

ജാതകത്തില്‍

ജാതകത്തില്‍ ചന്ദ്രസ്വാധീനം ദുര്‍ബലമെങ്കില്‍ കല്ലുപ്പ് ഉപയോഗിയ്ക്കരുത്. റോക്ക് സാള്‍ട്ടാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ചൊവ്വാസ്വാധീനം ദുര്‍ബലമെങ്കില്‍ ഇത്തരക്കാര്‍ കടലുപ്പുപയോഗിയ്ക്കുക. ദോഷങ്ങള്‍ നീങ്ങിക്കിട്ടും. വീനസ് പ്രശ്‌നമെങ്കില്‍ വെളളിയാഴ്ച ഉപ്പു ദാനം ചെയ്യാം.

ഉപ്പ്

ഉപ്പ്

ഉപ്പ് താഴെയിടരുത്. വെറുതെ കളയരുത്. ഗ്ലാസിലോ ഗ്ലാസ് ജാറിലോ ഇട്ടു വയ്ക്കുക. ഉപ്പു നേരിട്ടു ദാനം ചെയ്യരുത്, കടം കൊടുക്കരുത്. ഉപ്പുള്ള ഭക്ഷണങ്ങള്‍ നല്ല ചിട്ടയില്‍ ജീവിയ്ക്കുന്നവരില്‍ നിന്നും സ്വീകരിയ്ക്കുന്നതു ഗുണം ചെയ്യും. സമ്മര്‍ദമുള്ളപ്പോള്‍ ഉപ്പുപയോഗിയ്ക്കരുത്.ആരോഗ്യവശാലും നല്ലതല്ല.

ഉപ്പ് ഗ്ലാസ് ജാറിലിട്ടു വച്ച്

ഉപ്പ് ഗ്ലാസ് ജാറിലിട്ടു വച്ച്

ഉപ്പ് ഗ്ലാസ് ജാറിലിട്ടു വച്ച് കൂടെ ഒരു ഗ്രാമ്പൂവും ഇട്ടുവയ്ക്കുക. ഇത് കുടുംബത്തില്‍ പണവും ഐശ്വര്യവും വര്‍ദ്ധിയ്ക്കും.

വീടിന്റെ മൂലയില്‍

വീടിന്റെ മൂലയില്‍

വീടിന്റെ ഏതെങ്കിലും മൂലയില്‍ ഒരു കഷ്ണം റോക്ക് സാള്‍ട്ട വയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്. നിലം ഉപ്പിട്ട വെള്ളം കൊണ്ടു തുടയ്ക്കുന്നതും നല്ലതാണ്. ഒരു ബൗളില്‍ അല്‍പം ഉപ്പ് മുറിയുടെ മൂലയ്ക്കു വയ്ക്കുന്നതും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കും.

കുളിയ്ക്കുന്ന വെള്ളത്തില്‍

കുളിയ്ക്കുന്ന വെള്ളത്തില്‍

മാനസിക പ്രശ്‌നങ്ങളോ സ്‌ട്രെസോ ഉണ്ടെങ്കില്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിടുന്നത് ഏറെ നല്ലതാണ്. ഇത് ആരോഗ്യപരമായും നല്ലതാണ്.

ഉപ്പു വയ്ക്കുക

ഉപ്പു വയ്ക്കുക

ദീര്‍ഘനാള്‍ അസുഖമായി കിടക്കുന്നയാളുടെ തലയ്ക്ക് ഗ്ലാസ് ജാറിലോ ഗ്ലാസ് പാത്രത്തിലോ ലേശം ഉപ്പു വയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഇതു മാറ്റുക,

ദൃഷ്ടിദോഷം മാറാന്‍

ദൃഷ്ടിദോഷം മാറാന്‍

ദൃഷ്ടിദോഷം മാറാന്‍ തലയ്ക്കു ചുറ്റും ഉപ്പുഴിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക. ദോഷം മാറും.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പോ മറ്റു രുചികളോ നോക്കരുത്. ഇത് ഭക്ഷണത്തിന്റെ ശുദ്ധി കുറയ്ക്കും, ദാരിദ്ര്യമാണ് ഫലവും.

വീട്ടിനുള്ളില്‍ ഉപ്പുവെള്ളം

വീട്ടിനുള്ളില്‍ ഉപ്പുവെള്ളം

വീട്ടിനുള്ളില്‍ ഉപ്പുവെള്ളം തളിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കും.

Read more about: pulse life
English summary

Luck And Positive Energy With A Pinch Of Salt

Luck And Positive Energy With A Pinch Of Salt, Read more to know about,
Story first published: Saturday, April 7, 2018, 15:13 [IST]
X
Desktop Bottom Promotion