പെണ്‍ശരീരത്തിലെ ഭാഗ്യമറുകുകള്‍

Posted By:
Subscribe to Boldsky

മറുകുകള്‍ സാധാരണ എല്ലാവരുടേയും ശരീരത്തില്‍ കാണുന്ന ഒന്നാണ്. തിരിച്ചറിയല്‍ അടയാളമെന്ന നിലയ്ക്കാണ് പലരും മറുകുകളെ കാണാറ്. എന്നാല്‍ ഇവയ്ക്കപ്പുറം ഇതിന് വലിയ അര്‍ത്ഥങ്ങളുമുണ്ട്.

മറുകുകള്‍ നമ്മുടെ ശരീരത്തില്‍ എവിടെയാണെന്നതിനെ അടിസ്ഥാനപ്പെടുത്തി പല കാര്യങ്ങളും വിശദീകരിയ്ക്കാറുണ്ട്. ചില പ്രത്യേക മറുകുകള്‍ സ്വഭാവം നിശ്ചയിക്കുന്നവയാണ്. ചില മറുകുകള്‍ ഭാഗ്യവും മറ്റു ചിലത് ദോഷവുമാണ്. മറുകുകളെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയും കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.

സ്ത്രീ ശരീരത്തിലും ചില പ്രത്യേക സ്ഥാനങ്ങൡലെ മറുകുകള്‍ ഭാഗ്യമറുകുകളാണെന്നു വേണം, പറയാന്‍. ഇത്തരം ചില മറുകുകളെക്കുറിച്ചറിയൂ,

നെറ്റിയിലാണ് മറുകെങ്കില്‍

നെറ്റിയിലാണ് മറുകെങ്കില്‍

സ്ത്രീയുടെ നെറ്റിയിലാണ് മറുകെങ്കില്‍ ഇത് സ്ത്രീയുടെ ആത്മവിശ്വാസത്തെയാണ് കാണിയ്ക്കുന്നത്. സ്വപ്രയത്‌നം കൊണ്ട് വിജയം വരിയ്ക്കുമെന്നതിന്റെ സൂചനയാണിത്.

നെറ്റിയുടെ നടുവിലാണ്

നെറ്റിയുടെ നടുവിലാണ്

നെറ്റിയുടെ നടുവിലാണ് സ്ത്രീയ്ക്കു മറുകെങ്കില്‍ സഞ്ചാരഭാഗ്യത്തെയാണ് കാണിയ്ക്കുന്നത്. ധാരാളം സഞ്ചരിയ്ക്കാന്‍ യോഗമുള്ളവളെന്നാണ് അര്‍ത്ഥമാക്കുന്നത്. എവിടെയുള്ള ജീവിതവും ആത്മവിശ്വാസത്തോടെ ജീവിയ്ക്കുന്നവരുമാകും.

പുരികങ്ങള്‍ക്കു നടുവിലായാണ്

പുരികങ്ങള്‍ക്കു നടുവിലായാണ്

പുരികങ്ങള്‍ക്കു നടുവിലായാണ് മറുകെങ്കില്‍ ഇത് സ്ത്രീയ്ക്ക് ഏറെ ഭാഗ്യദായകമാണെന്നാണ് കരുതപ്പെടുന്നത്. ധനമുണ്ടാകുന്ന ഇക്കൂട്ടര്‍ വേണ്ട സമയത്തു വേണ്ട വിധത്തില്‍ പ്രവര്‍ത്തിയ്ക്കുന്നവരുമാണ്.

ഇടതു പുരികത്തിലോ വലതു പുരികത്തിലോ

ഇടതു പുരികത്തിലോ വലതു പുരികത്തിലോ

ഇടതു പുരികത്തിലോ വലതു പുരികത്തിലോ മറുകെങ്കില്‍ ധാരാളം പണമുണ്ടാക്കുന്ന സ്ത്രീകളെന്നര്‍ത്ഥം. എന്നാല്‍ ഉണ്ടാക്കുന്ന പണം ഇതേ രീതിയില്‍ തന്നെ ചിലവഴിയ്ക്കുകയും ചെയ്യും.

ചെവിയിലെ മറുക്

ചെവിയിലെ മറുക്

ചെവിയിലെ മറുക് സ്ത്രീകള്‍ക്ക് ഏറെ ഭാഗ്യമാണെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ബു്ദ്ധിയുള്ള, പെട്ടെന്നു തന്നെ തീരുമാനങ്ങളെടുക്കുന്ന സ്ത്രീകളേയാണ് ഇത്തരം മറുകുകള്‍ സൂചിപ്പിയ്ക്കുന്നത്. ഇരു ചെവിയിലും മറുകെങ്കില്‍ വളരെ സുഖകരമായ ജീവിതം നയിക്കാന്‍ യോഗമുള്ള സ്ത്രീകളെന്നു വേണം, പറയുവാന്‍. ഇടതു ചെവിയിലെ മറുക് നല്ല വിവാഹജീവിതം സ്ത്രീയ്ക്കുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

മൂക്കിന്റെ ഇതുവശങ്ങളില്‍

മൂക്കിന്റെ ഇതുവശങ്ങളില്‍

മൂക്കിന്റെ വികസിച്ചു നില്‍ക്കുന്ന ഇതുവശങ്ങളില്‍ എവിടെയെങ്കിലും മറുകെങ്കില്‍ ഇത് ധനസൂചനയാണ് നല്‍കുന്നത്. ജീവിതത്തിലൊരിയ്ക്കലും പണത്തിനൊരു മുട്ടുണ്ടാകില്ലെന്നും ഇതു സൂചിപ്പിയ്ക്കുന്നു.

കവിളിലെ മറുക്

കവിളിലെ മറുക്

കവിളിലെ മറുക് ധാരാളം കൂട്ടുകാരുണ്ടാകുമെന്ന സൂചന നല്‍കുന്ന ഒന്നാണ്. മറ്റുളളവരാല്‍ കാര്യങ്ങള്‍ വേഗം സാധിച്ചു കിട്ടുമെന്ന സൂചനയും ഇതു നല്‍കുന്നു. എന്നാല്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ സാധിച്ചു കിട്ടുന്നതിന് ഗോസിപ്പ് സ്വഭാവമുണ്ടെങ്കില്‍ തടസം നേരിട്ടെന്നുവരും.

മുകള്‍ച്ചുണ്ടിലാണ്

മുകള്‍ച്ചുണ്ടിലാണ്

മുകള്‍ച്ചുണ്ടിലാണ് സ്ത്രീയ്ക്കു മറുകെങ്കില്‍ വളരെ ആകര്‍ഷകത്വമുള്ള സ്ത്രീ ലക്ഷണമാണ്. മറ്റുള്ളവരില്‍ ഏറെ സ്വാധീനശക്തിയുള്ള സ്ത്രീ. പുരുഷന്മാരാല്‍ ധാരാളം സഹായം ലഭിയ്ക്കുന്ന സ്ത്രീയും. കീഴ്ച്ചുണ്ടില്‍ മറുകുള്ള സ്ത്രീയെങ്കില്‍ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളെന്നാണ് അര്‍ത്ഥം. അധ്വാനത്തിലൂടെ ഇവര്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിയ്ക്കുകയും ചെയ്യും.

കഴുത്തില്‍ മറുകുള്ള സ്ത്രീ

കഴുത്തില്‍ മറുകുള്ള സ്ത്രീ

കഴുത്തില്‍ മറുകുള്ള സ്ത്രീ വളരെ ക്ഷമാശീലമുള്ളവളായിരിയ്ക്കും. ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യുന്ന കൂട്ടത്തിലും. വളരെ ബു്ദ്ധിയുള്ള ഇക്കൂട്ടര്‍ കൃത്യമായി പ്ലാന്‍ ചെയ്താല്‍ ജീവിതം ഏറെ ഭാഗ്യദായകമാകും.

ഷോള്‍ഡറില്‍ മറുകുള്ള സ്ത്രീ

ഷോള്‍ഡറില്‍ മറുകുള്ള സ്ത്രീ

ഷോള്‍ഡറില്‍ മറുകുള്ള സ്ത്രീയെങ്കില്‍ രാജകീയജീവിതം ലഭിയ്ക്കുമെന്നാണ് സൂചന. വളരെ വിനീത സ്വഭാവമുള്ള ഇക്കൂട്ടര്‍ മററുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരുമായിരിയ്ക്കും.

English summary

Luck Moles In A Female Body Reveals Certain Facts

Luck Moles In A Female Body Reveals Certain Facts, read more to know about,
Story first published: Saturday, March 10, 2018, 12:47 [IST]