മുടിക്ക് നീളംകൂടുതലോ,ആഗ്രഹിക്കുന്നത് സ്വന്തമാക്കാം

Posted By:
Subscribe to Boldsky

നമുക്ക് ആര്‍ക്കും ആരുടേയും സ്വഭാവം പ്രവചിക്കാന്‍ പറ്റില്ല. മാത്രമല്ല ഭാവിയില്‍ എപ്പോള്‍ എന്ത് സംഭവിക്കും എന്ന കാര്യത്തിലും ആര്‍ക്കും ഒന്നും മുന്‍കൂട്ടി പറയാനും പറ്റില്ല. ജീവിതത്തില്‍ അടുത്ത നിമിഷത്തില്‍ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒന്നും അറിയാന്‍ സാധിക്കില്ല. ശരീരത്തിലെ അവയവങ്ങളുടെ വലിപ്പവും നിറവും നോക്കി നമുക്കൊരാളുടെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുന്നു. സാമുദ്രികശാസ്ത്രം അനുസരിച്ചാണ് ഇതെല്ലാം തീരുമാനിക്കപ്പെടുന്നത്.

മൂക്കിന്റെ ഷേപ്പ് ഇങ്ങനെയെങ്കില്‍ ഭാഗ്യം തുണക്കും

എന്നാല്‍ ഇനി മുടിയുടെ നീളം നോക്കിയും നമുക്ക് ഇത് തീരുമാനിക്കാന്‍ സാധിക്കുന്നു. മുടിയുടെ നീളം നോക്കി നമുക്ക് ആളുകളുടെ സ്വഭാവവും നമ്മളെന്താണ് എന്നതിനെപ്പറ്റിയും അറിയാന്‍ സാധിക്കുന്നു. മുടിയുടെ നീളം നോക്കി നമുക്കി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാം. ഇത് നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നു. മുടിയുടെ നീളം അനുസരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാം.

മുടിയുടെ നീളം

മുടിയുടെ നീളം

മുടിയുടെ നീളം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ മുടിയുടെ നീളം നോക്കി നമുക്ക് ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കാം. നീളം കുറഞ്ഞ മുടി, നീളം കൂടിയ മുടി എന്നിവയെല്ലാം നോക്കി നമുക്ക് വ്യക്തിത്വത്തെ തീരുമാനിക്കാം.

വളരെ നീളം കുറഞ്ഞ മുടി

വളരെ നീളം കുറഞ്ഞ മുടി

നീളം വളരെ കുറഞ്ഞ മുടിയാണ് നിങ്ങള്‍ക്കെങ്കില്‍ നിങ്ങള്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിക്കും. മാത്രമല്ല എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും. പുതിയ ആളുകളെ പരിചയപ്പെടാനും പുതിയ കൂട്ടുകാരെ ഉണ്ടാക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. നിങ്ങളുടെ ബുദ്ധി ശക്തിക്ക് ചേരുന്ന രീതിയിലുള്ള ജോലിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. സ്വയം നിയന്ത്രണം ഇവര്‍ക്ക് നല്ലതു പോലെ ഉണ്ടായിരിക്കും. എന്നാല്‍ ചില സമയങ്ങളില്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍.

ഷോള്‍ഡറിനു മുകളില്‍ വരെ

ഷോള്‍ഡറിനു മുകളില്‍ വരെ

സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും ഒരു പോലെ ബാലന്‍സ് ചെയ്ത് കൊണ്ട് പോവാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. മുഖം നോക്കാതെ സത്യം പറയാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഇത് ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നു. ഒരു കാര്യത്തിനും മറ്റുള്ളവരെ ഭയപ്പെടുന്ന സ്വഭാവക്കാരായിരിക്കില്ല ഇവര്‍. പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും നേരിടുന്നതിനും ഇവര്‍ക്ക് സാമര്‍ത്ഥ്യം കൂടുതലാണ്. ചിന്തിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

 ഷോള്‍ഡര്‍ വരെ നീളമുള്ള മുടി

ഷോള്‍ഡര്‍ വരെ നീളമുള്ള മുടി

ഷോള്‍ഡര്‍ വരെ നീളമുള്ള മുടിയണ് നിങ്ങള്‍ക്കെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സ്ത്രീത്വത്തില്‍ അഭിമാനിക്കുന്നവരായിരിക്കും. സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരും മൃദുലമായ സ്വഭാവം ഉള്ളവരും ആയിരിക്കും ഇവര്‍. നിങ്ങളുടെ സ്വാഭാവിക സൗന്ദര്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങള്‍ ആകര്‍ഷകത്വം കൂടുതലായിരിക്കും. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും.

നീളമുള്ള മുടി

നീളമുള്ള മുടി

നിങ്ങള്‍ക്ക് നീളമുള്ള മുടിയാണെങ്കില്‍ നിങ്ങള്‍ വളരെ ക്ഷമയുള്ളയാളും കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചെയ്യുന്നയാളും ആയിരിക്കും. മാത്രമല്ല സ്വപ്‌ന ജീവികളായിരിക്കും ഇവര്‍. പലപ്പോഴും ദീര്‍ഘകാല ബന്ധങ്ങളില്‍ വിജയം കാണുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഏത് കാര്യവും തിരഞ്ഞെടുക്കുന്നതില്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കും ഇവര്‍. സാധ്യമല്ലെന്ന് കരുതുന്ന പല കാര്യങ്ങളും സാധ്യമാക്കി എടുക്കുന്നതിനും അതിലൂടെ ലക്ഷ്യം നേടുന്നതിനും ഇവര്‍ക്ക് കഴിയുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു.

English summary

Length of Your Hair Reveals More About Your Personality

Your facial features tell you about yourself. Here we explained the length of your hair reveals about your personality.
Story first published: Saturday, March 24, 2018, 13:45 [IST]