For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ എപ്പോള്‍ മരിയ്ക്കും, പരീക്ഷണം പറയും

|

ജനിച്ചാല്‍ മരിയ്ക്കും, ലോകനിയമമാണ്. ആര്‍ക്ക് എപ്പോള്‍ എന്തു സംഭവിയ്ക്കും എന്നും പറയാനാകില്ല. ജനിച്ച സമയം എപ്പോഴാണെന്ന് ഏതാണ്ട് അറിയാം, എന്നാല്‍ മരണസമയം, അറിയില്ല.

എന്നാല്‍ മരണ സാധ്യതയും അറിയാം. ആരോഗ്യം ബന്ധപ്പെടുത്തിയിട്ടുള്ള ഒരു പരീക്ഷണമാണ്.

death

നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ മരണ സാധ്യത അറിയാവുന്ന ഒരു രീക്ഷണത്തെക്കുറിച്ച് അറിയൂ,

ബ്രസീലിയിന്‍ ഡോക്ടര്‍

ബ്രസീലിയിന്‍ ഡോക്ടര്‍

ബ്രസീലിയിന്‍ ഡോക്ടര്‍ ക്ലൗഡിയോ ഗില്‍ ആര്‍ജുവോയാണ് വീട്ടില്‍ തന്നെ ചെയ്യാവുന്ന, എത്ര കാലം നിങ്ങള്‍ക്കായുസുണ്ടെന്നു കണ്ടെത്തുന്ന ഈ പരീക്ഷണം കണ്ടെത്തിയത്.

ശരീരത്തിന്റെ ബാലന്‍സും ശക്തിയും

ശരീരത്തിന്റെ ബാലന്‍സും ശക്തിയും

ശരീരത്തിന്റെ ബാലന്‍സും ശക്തിയും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലാണ് ആര്‍ജുവോയുടെ കണ്ടെത്തലിന് അടിസ്ഥാനം. പ്രായമായവരില്‍ ശരീരം ബാലന്‍സ് ചെയ്യാന്‍ കഴിയാതെ വരുന്നുവെന്നതിന്റെ അടിസ്ഥാനമായിരുന്നു, ഇത്തരത്തിലൊരു പരീക്ഷണത്തിന് പ്രേരകം.

ബാലന്‍സ്

ബാലന്‍സ്

ശരീരം ബാലന്‍സ് ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നത് അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു മാത്രമല്ല, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

എസ്ആര്‍ടി ടെസ്റ്റ്

എസ്ആര്‍ടി ടെസ്റ്റ്

എസ്ആര്‍ടി ടെസ്റ്റ് എന്നാണ് ഈ ലളിതമായ ടെസ്റ്റ് അറിയപ്പെടുന്നത്. നമുക്കു തനിയെ ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്ന്.ഒരു റൂമിനു നടുവില്‍ നില്‍ക്കുക. ഇരുകാലുകളും ക്രോസ് ചെയ്ത് ഇരിയ്ക്കാന്‍ ശ്രമിയ്ക്കുക. യാതൊരു സപ്പോര്‍ട്ടും പാടില്ല. അതായത് കൈകള്‍ ഉപയോഗിയ്ക്കരുത്. ശരീരം മാത്രം ഉപയോഗിയ്ക്കുക.

ചിത്രത്തില്‍

ചിത്രത്തില്‍

ചിത്രത്തില്‍ കാണുന്ന രീതിയിലാകണം രണ്ടാമത്തെ പൊസിഷന്‍. അതായത് ഇരിക്കാന്‍ ശ്രമിയ്ക്കാന്‍ പോകുന്ന പോലുള്ള ഒരു പോസ്.

മൂന്നാമത്തെ പൊസിഷനില്‍

മൂന്നാമത്തെ പൊസിഷനില്‍

മൂന്നാമത്തെ പൊസിഷനില്‍ ഇതേ രീതിയില്‍ ഇരിയ്ക്കുക. ശരീരത്തില്‍ മാത്രമേ ബാലന്‍സുണ്ടാകാവൂ. ബാലന്‍സിനായി മറ്റു സഹായങ്ങള്‍ തേടരുതെന്ന് അര്‍ത്ഥം

നാലാമത്തെ സ്റ്റെപ്പില്‍

നാലാമത്തെ സ്റ്റെപ്പില്‍

നാലാമത്തെ സ്റ്റെപ്പില്‍ കൈകള്‍ മുന്നിലേയ്ക്കാഞ്ഞ് ഇതേ രീതിയില്‍ എഴുന്നേല്‍ക്കുക. വേറെ എവിടെയും പിടിയ്ക്കരുത്. എഴുന്നേല്‍ക്കായി ഉള്ള ബലത്തിനാണ് മുന്നിലേയ്ക്കു കൈകള്‍ ബാലന്‍സ് ചെയ്യുന്നത്.

കൈകളില്‍ ഇങ്ങനെ ബാലന്‍സ്

കൈകളില്‍ ഇങ്ങനെ ബാലന്‍സ്

പിന്നീട് കൈകളില്‍ ഇങ്ങനെ ബാലന്‍സ് കൊടുത്ത്‌

ഇതേ രീതിയില്‍ എഴുന്നേറ്റു നില്‍ക്കണം. ഇവിടെയും കൈകള്‍ മുന്നിലേയ്ക്കു പിടിച്ചാണ് ബാലന്‍സ് വേണ്ടത്.

പോയന്റുകള്‍

പോയന്റുകള്‍

പോയന്റുകള്‍ കൊടുത്താണ് പോയന്റുകള്‍ കൊടുത്താണ് ഈ പരീക്ഷണത്തിന്റെ വിജയ പരാജയ സാധ്യതകള്‍ വിലയിരുത്തേണ്ടത്.

ഓരോ സ്‌റ്റെപ്പിനും 5 വീതം പോയന്റുകള്‍ നല്‍കുക. ബാലന്‍സിനായി കൈകളോ മറ്റോ ഉപയോഗിയ്‌ക്കേണ്ടി വരുമ്പോള്‍ 10 പോയന്റ് കുറയ്ക്കാം. ബാലന്‍സ് തെറ്റി വീഴാന്‍ പോകുമ്പോള്‍ അര പോയന്റ് കുറയ്ക്കുക.

 പരീക്ഷണം

പരീക്ഷണം

50 കഴിഞ്ഞവരിലാണ് ഈ പരീക്ഷണം നടത്തിയത്. ഇത് കൂടുതല്‍ ചേരുന്നതും ഇതേ പ്രായക്കാര്‍ക്കാണ്. എന്നാല്‍ നിങ്ങള്‍ ചെറുപ്പമാണെങ്കിലും ഇതേ രീതി പരീക്ഷിയ്ക്കാം. നിങ്ങള്‍ക്ക് ഇതേ രീതിയില്‍ ബാലന്‍സ് ചെയ്യാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ അപകടം അകലെയല്ലെന്നും ഓര്‍ക്കുക. ശരീരത്തിന്റെ ബാലന്‍സും ആയുസും തമ്മില്‍ ബന്ധമുണ്ടെന്നും ഉറപ്പിയ്ക്കുക.

Read more about: pulse life
English summary

Know The Possibility Of Your Death

Know The Possibility Of Your Death, Read more to know about
X
Desktop Bottom Promotion