For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഗ്രാമത്തില്‍ കാഴ്ചയുള്ളവരില്ല,ദുരൂഹതയുള്ള ഗ്രാമം

|

കാഴ്ച ശക്തിയില്ലാത്തവരുടെ ഗ്രാമം, അത് മനുഷ്യരായാലും പക്ഷികളായാലും ഇവിടെയുള്ളവരില്‍ ചിലര്‍ക്ക് കാഴ്ചശക്തിയില്ല. ജനിക്കുമ്പോള്‍ കാഴ്ച ശക്തിയുണ്ടാവുമെങ്കിലും അത് പിന്നീട് നഷ്ടപ്പെടുന്ന അവസ്ഥ. ഗുരു എന്ന മലയാളം സിനിമ കണ്ടവര്‍ക്കറിയാം അത്തരത്തില്‍ ഒരു ഗ്രാമമുണ്ടായിരുന്നതും അവിടുത്തെ ആളുകളെക്കുറിച്ചും എല്ലാം. എന്നാല്‍ അവരുടെ കാഴ്ചശക്തി നഷ്ടപ്പെടാന്‍ കാരണം ഇലാമ പഴമായിരുന്നു. എന്നാല്‍ ഇവിടെ ഒരു കൂട്ടം മനുഷ്യരുടേയും പക്ഷികളുടേയും കാഴ്ചശക്തി നഷ്ടപ്പെടാന്‍ എന്താണ് കാരണം എന്നതിനെക്കുറിച്ച് ഇന്നും കൃത്യമായി അറിയുകയില്ല. ഇത് സിനിമയല്ല നമ്മുടെ രാജ്യത്തുള്ള ഒരു ഗ്രാമത്തെക്കുറിച്ചാണ് പറയുന്നത്. ഇതിന് പിന്നിലെ ദുരൂഹതക്ക് ഇനിയും വിരാമമായിട്ടില്ല.

<strong>വിവാഹശേഷം 5 ദിവസം നഗ്നയായി വധു, ആചാരങ്ങളിങ്ങനെ</strong>വിവാഹശേഷം 5 ദിവസം നഗ്നയായി വധു, ആചാരങ്ങളിങ്ങനെ

കാഴ്ച ശക്തിയില്ലാത്ത ഒരു കൂട്ടം ആളുകള്‍, അവര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. മനുഷ്യരോടൊപ്പം കാഴ്ച ശക്തി നഷ്ടപ്പെടുന്നത് പക്ഷികള്‍ക്കും കൂടിയാണ് എന്നതാണ് സത്യം. എന്താണ് ഇത്തരത്തില്‍ ഒരു പ്രതിഭാസത്തിന് പിന്നില്‍ എന്ന കാര്യം ഇതുവരേയും കണ്ടെത്തിയിട്ടില്ല. ഇതിനെ ചുറ്റിപ്പറ്റി നിരവധി തരത്തിലുള്ള കഥകള്‍ ഇതിനോടകം തന്നെ പ്രചരിച്ചിട്ടുണ്ട്. ആ ഗ്രാമത്തെക്കുറിച്ച് ചുരുക്കം ചില വിവരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഏഴുപതോളം വീടുകള്‍

ഏഴുപതോളം വീടുകള്‍

ഏകദേശം എഴുപതോളം വീടുകളാണ് ഇവിടെയുള്ളത്. ഈ ഗ്രാമത്തില്‍ വളരെ ബുദ്ധിമുട്ടി തന്നെയാണ് ഈ എഴുപത് കുടുംബങ്ങളും താമസിക്കുന്നത്. എന്നാല്‍ ഇവിടെയുള്ള വീടിനൊന്നും ജനലുകള്‍ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ജനലുകള്‍ ഇല്ലാതെയാണ് പല വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്.

 ആളുകള്‍ വിശ്വസിക്കുന്നത്

ആളുകള്‍ വിശ്വസിക്കുന്നത്

ആളുകള്‍ പല വിധത്തിലുള്ള കഥകളാണ് ഇത്തരത്തില്‍ ഒരു അവസ്ഥക്ക് പിന്നില്‍ അടിച്ചിറക്കുന്നത്. ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ലാവുജ്വേജ എന്ന വൃക്ഷത്തിന്റെ സാന്നിധ്യം മൂലമാണ് എന്നാണ് പറയുന്നത്. ഈ വൃക്ഷത്തെ നോക്കുന്നതിലൂടെ ആളുകള്‍ അന്ധരായി മാറുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഒരിക്കലും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പിന്നില്‍ പലപ്പോഴും അന്ധവിശ്വാസം തന്നെയായിരിക്കും.

ശരിയായ കാരണം

ശരിയായ കാരണം

ശരിയായ കാരണം എന്ന് ഗവേഷകര്‍ പറയുന്നത് ഒരു തരത്തില്‍ ഉള്ള കറുത്ത ഈച്ചകളാണ് എന്നാണ്. ഇതിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ആളുകള്‍ അന്ധരായി മാറുന്നത് എന്നാണ് പറയുന്നത്. ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ഇത് കടിക്കുന്നതിലൂടെ വിഷത്തിന്റെ അംശം ശരീരത്തില്‍ എത്തുന്നു എന്നാണ് പറയുന്നത്.

വിഷാംശം എത്തുന്നു കടിയിലൂടെ

വിഷാംശം എത്തുന്നു കടിയിലൂടെ

കറുത്ത ഈച്ചകള്‍ കടിക്കുന്നതിലൂടെ ശരീരത്തില്‍ വിഷാംശം എത്തുന്നു. മാത്രമല്ല ഇതിന്റെ കടിയിലൂടെ പല തരത്തിലുള്ള അപകടകാരികളായ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് പെട്ടെന്ന് തന്നെ കാഴ്ചയെ ബാധിക്കുന്ന ഞരമ്പുകളെ ബാധിക്കുന്നു. ഇതിന്റെ ഫലമായാണ് ആളുകള്‍ അന്ധരായി മാറുന്നത്. ഇത് തന്നെയാണ് പക്ഷികളിലും സംഭവിക്കുന്നത്. ഈ ഈച്ചയുടെ കടിയേല്‍ക്കുന്നതിലൂടെ അത് വളരെയധികം അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

നിസ്സാരമെന്ന് തോന്നുന്ന ഈച്ചകള്‍

നിസ്സാരമെന്ന് തോന്നുന്ന ഈച്ചകള്‍

നമുക്ക് നിസ്സാരമെന്ന് തോന്നുന്ന ഈച്ചകളായിരിക്കും ഇവ. എന്നാല്‍ ഇവ ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങളിലേക്ക് നമ്മളെ നയിക്കുന്നു. മഞ്ഞ, ബ്രൗണ്‍, ഗ്രേ തുടങ്ങിയ നിറങ്ങളില്‍ ഈ ഈച്ചകള്‍ കാണപ്പെടുന്നു. ഈ ഗ്രാമത്തിലാകട്ടെ ഏറ്റവും കൂടുതല്‍ ഉള്ളതും ഈ അപകടകാരികളാണ് ഈച്ചകളാണ്. ഇത് പല വിധത്തില്‍ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നു.

 പല വിധത്തിലുള്ള ഗ്രാമങ്ങള്‍

പല വിധത്തിലുള്ള ഗ്രാമങ്ങള്‍

ഇത്തരത്തില്‍ പല വിധത്തിലുള്ള ഗ്രാമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോവുന്നതാണ് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു പോവുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ ഇത്തരത്തിലുള്ള ഗ്രാമങ്ങളെക്കുറിച്ചുള്ള കഥകള്‍ സത്യമാണോ നുണയാണോ എന്നത് ഇന്നും അറിയില്ല. പക്ഷേ ഇത്തരത്തില്‍ ചില കഥകള്‍ നമുക്ക് ചുറ്റും ഉണ്ടെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെക്കുറിച്ച് നിങ്ങള്‍ക്കറിയാമെങ്കില്‍ അത് അറിയിക്കുക.

English summary

Indian town where people are becoming blind

People of this village believe that looking at a particular tree is making them blind. But researchers have a different theory. Check it out.
Story first published: Monday, September 17, 2018, 12:40 [IST]
X
Desktop Bottom Promotion