For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംഗീത സിന്ദിക്ക് പ്രായം വെറും ഒരു സംഖ്യ

ജമ്മുകാശ്മീര്‍ എന്ന തന്റെ സംസ്ഥാനത്ത് നിന്നുള്ള ആദ്യവനിത എന്ന ബഹുമതിയ്ക്ക് കൂടി സംഗീത അര്‍ഹയായി

By Glory
|

ജമ്മുകാശ്മീരില്‍ നിന്നുള്ള സംഗീത സിന്ദി എവറസ്സറ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ വനിതയായി. തന്റെ 53ാം വയസ്സിലാണ് സംഗീത ഈ അപൂര്‍വ്വ നേട്ടത്തിന് ഉടമയായത്. കഴിഞ്ഞ വര്‍ഷം നൂലിട വ്യത്യാസത്തില്‍ നഷ്ടമായ നേട്ടമാണ് കൂടെയുണ്ടായിരുന്നവരെല്ലാം തളര്‍ന്നു പോയിട്ടും ഇത്തവണ അവര്‍ നേടിയെടുത്തത്.

j

ആറ് പേരോടൊപ്പം ദൗത്യം ആരംഭിച്ച സംഗീതയ്ക്ക് ഒപ്പമുണ്ടായിരുന്ന എല്ലാവരും അസുഖ ബാധിതരായതിനെ തുടര്‍ന്ന് പിന്‍തിരിയുകയായിരുന്നു. എന്നിട്ടും തളരാതെ മുന്നോട്ട് പോയ അവര്‍ മെയ് 19ന്് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

g

ഈ നേട്ടത്തോടെ എവറസ്റ്റ് കീഴടക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം ചെന്ന വനിത എന്നതിനോടെപ്പം ജമ്മുകാശ്മീര്‍ എന്ന തന്റെ സംസ്ഥാനത്ത് നിന്നുള്ള ആദ്യവനിത എന്ന ബഹുമതിയ്ക്ക് കൂടി സംഗീത അര്‍ഹയായി. 48ാം വയസ്സില്‍ എവറസ്റ്റിന് മുകളിലെത്തിയ പ്രേമലത അഗര്‍വാളിന്റെ റെക്കോഡാണ് തന്റെ നേട്ടത്തിലൂടെ സംഗീത തിരുത്തിക്കുറിച്ചത്. ജമ്മുകാശ്മീരില്‍ ജനിച്ച് വളര്‍ന്ന സംഗീത 1985ല്‍ മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്.

j

'പ്രായം വെറും ഒരു സംഖ്യ മാത്രമാണ് നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങി പുറപ്പെട്ടാല്‍ ഒന്നും നമ്മള്‍ക്ക് മുന്നില്‍ ഒരു തടസ്സമായി മാറില്ല' എവറസ്റ്റ് കീഴടക്കി കൊണ്ട് സംഗീത പറഞ്ഞവാക്കുകള്‍ ആണിത്. സ്ഥിരമായ പരിശ്രമം നടത്താതെ ഒഴിവുകഴിവുകള്‍ പറയുന്നവര്‍ക്ക് തന്റെ ജീവിതം കൊണ്ട് മാതൃകയായി മാറിയിരിക്കുകയാണ് സംഗീത സിന്ദി.

Read more about: insync pulse life ജീവിതം
English summary

India’s Oldest Woman to Conquer Mt Everest

determination, persistence and courage took her over the line this time. In the process, she not only became the oldest Indian woman to scale the peak, but also the first woman from her state
X
Desktop Bottom Promotion