പെണ്ണിനെ അറിയാന്‍ ഇതൊന്നു മതി

Posted By:
Subscribe to Boldsky

സോഡിയാക് സൈന്‍ അഥവാ രാശി പല കാര്യങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ജനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സോഡിയാക് സൈന്‍ അഥവാ രാശി തീരുമാനിയ്ക്കുന്നതും.

ഒരാളുടെ സ്വഭാവത്തെ കുറിച്ചും രാശി വിശദീകരിയ്ക്കും. ഓരോ രാശികളില്‍ ജനിച്ച പുരുഷനും സ്ത്രീയ്ക്കുമെല്ലാം വ്യത്യസ്ത സ്വഭാവങ്ങളുമുണ്ടാകും.

രാശിയനുസരിച്ച് ഓരോ സ്ത്രീകളുടേയും പ്രകൃതം വ്യത്യസ്തമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ നല്ല ചൊടിയും ചുണയുമുള്ളവരാകും എന്തു കാര്യത്തിനും മുന്നിട്ടിറങ്ങുന്നവര്‍. ഇവര്‍ അല്‍പം അക്രമണോത്സുകരായിരിയ്ക്കും. ഒച്ചയും ബഹളവും വയ്ക്കുന്ന കൂട്ടര്‍. പങ്കാളി തങ്ങളുടെ ശരീരത്തെ സ്‌നേഹിയ്ക്കണമെന്നും തങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷിക്കണമെന്നും ആഗ്രഹമുള്ളവര്‍.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ അല്‍പം കാര്‍ക്കശ്യസ്വഭാവമുള്ളവരാകും. സ്ത്രീത്വമുള്ള ഇവര്‍ ഭാര്യയുടേയും കാമുകിയുടേയും ഉത്തരവാദിത്വം പാലിയ്ക്കുന്നവരുമാകും. ജീവിതത്തില്‍ ബാലന്‍സ് വേണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരും മറ്റുള്ളവരുടേത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുന്നവരാണ്. ആകര്‍ഷകത്വം കൂടുതലുള്ള പ്രകൃതക്കാര്‍. മാറ്റങ്ങള്‍ അധികം ഇഷ്ടപ്പെടുന്നവരല്ലെങ്കിലും മാറ്റങ്ങളെ അംഗീകരിയ്ക്കാന്‍ തയ്യാറായ പ്രകൃതക്കാരുമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ അല്‍പം മൂഡി ടൈപ്പാണെങ്കിലും ഇവരെ ആശ്രയിക്കാവുന്ന വിഭാഗത്തില്‍ പെട്ടവരാണ്. ഏകാഗ്രത കൂടുതലുളള പ്രകൃതക്കാരുമാണ് ഇവര്‍. വൈവാഹിക ജീവിതത്തിന് പറ്റിയ ഗുണങ്ങളുള്ള സ്ത്രീകളാണ് ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ സെക്‌സ് കാര്യങ്ങളില്‍ മിടുക്കരാകും. പങ്കാളിക്ക് എല്ലാ അര്‍ത്ഥത്തിലും സുഖം നല്‍കുന്നവര്‍. സെക്‌സില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. തുറന്ന പ്രകൃതമുള്ളവരും വിശാലചിന്താഗതിക്കാരുമാകും.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ കഴിവുള്ള, ഉന്മേഷമുള്ള തരക്കാരാകും. പ്രാക്ടിക്കലായി ചിന്തിയ്ക്കുന്ന ഇവര്‍ പെട്ടെന്നു തന്നെ വിഷമിയ്ക്കുന്ന തരക്കാരുമാകും. ആത്മാര്‍ത്ഥതയുള്ള ഇക്കൂട്ടര്‍ അല്‍പം മുന്‍കോപികളും അതേ സമയം ശുദ്ധമനസ്‌കരമാകും.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ട സ്ത്രീകളെ മനസിലാക്കാന്‍ അത്ര എളുപ്പമല്ല. കെയറിംഗ്, ലവിംഗ് പാര്‍ട്ട്‌നര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഇവര്‍ അതേ സമയം സ്വന്തം തീരുമാനങ്ങളും അഭിപ്രായങ്ങളും ഉള്ളവരുമാകും. ആകര്‍ഷകത്വമുള്ള ഇവര്‍ നയതന്ത്രശാലികളുമായിരിയ്ക്കും.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ നിര്‍ഭാഗ്യവശാല്‍ ആളുകളാല്‍ തെറ്റിദ്ധരിപ്പിയ്ക്കപ്പെടുന്ന വിഭാഗക്കാരാകും. പ്രാക്ടിക്കലായ ഇവര്‍ മാനസികമായി കരുത്തുള്ളവരുമാണ്. സ്വന്തം ശരീരത്തെ ഏറെ സ്‌നേഹിയ്ക്കുന്ന പ്രകൃതക്കാരാകും ഇവര്‍. എന്നാല്‍ ഇവരെ അത്ര എളുപ്പത്തില്‍ പിടി കിട്ടുകയുമില്ല. പ്രണയിക്കാന്‍ പറ്റിയവര്‍ എന്നു വേണം, ഇവരെക്കുറിച്ചു പറയാന്‍.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ നല്ല ഉന്മേഷമുള്ളവരാകും. കാര്യങ്ങള്‍ അറിയാനും പഠിയ്ക്കാനും താല്‍പര്യപ്പെടുന്നവര്‍. യാത്രകളും സാഹസികതയകളും ഇഷ്ടപ്പെടുന്നവര്‍. മാറ്റങ്ങളെ തുറന്ന മനസോടെ സ്വീകരിയ്ക്കുന്നവരും.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഉത്തരവാദിത്വമുള്ളവരാകും. ആഗ്രഹങ്ങളുള്ള ഗണത്തില്‍ പെടുന്ന ഇവര്‍ നല്ല കഠിനാധ്വാനികളുമാകും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ഉപദേശം കൊടുക്കാനും താല്‍പര്യപ്പെടുന്നവരുമാകും.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ സ്വപ്‌നജീവിയാകും. എന്നാല്‍ സാമൂഹ്യസേവനം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന പ്രകൃതക്കാരും. മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ലതായി പ്രത്യക്ഷപ്പെടുന്നവര്‍. ഒരു സമയത്തു തന്നെ ഒരു സ്വഭാവത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും നില്‍ക്കുന്നവര്‍. റെബലാണെങ്കിലും വിശ്വസ്തര്‍. സ്‌നേഹമുള്ളവരാണെങ്കിലും മറ്റുള്ളവരില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍. ഇങ്ങനെ പോകുന്നു ഇവരുടെ പ്രകൃതം.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഒരു ഗ്രൂപ്പിലും പെടുന്ന വിഭാഗക്കാരല്ല. അല്‍പം ദുരൂഹതയുള്ള ഇവര്‍ മറ്റുള്ളവരെ ബഹുമാനിച്ചു എന്നും വരില്ല. സ്വപ്‌നജീവികളെന്നും ഇവരെക്കുറിച്ചു പറയാം. അധികം സംസാരിയ്ക്കാതെ തന്നെ മറ്റുള്ളവരെ പഠിയ്ക്കാന്‍ കഴിവുള്ള പ്രകൃതക്കാരും.

Read more about: zodiac sign pulse life
English summary

How Zodiac Sign Defines A Woman

How Zodiac Sign Defines A Woman, read more to know about
Story first published: Thursday, January 18, 2018, 14:20 [IST]