For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന്റെ വാസ്തുദോഷം പരിഹരിയ്ക്കാം

|

വാസ്തു എല്ലായ്‌പ്പോഴും പ്രധാനമാണ്. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പുരാതന കലയാണ്‌ വാസ്‌തു. വീടിന്റേയും സ്ഥലത്തിന്റേയും കാര്യത്തില്‍ പ്രത്യേകിച്ചും.

സമയത്തിന്റെയും കാശിന്റെയും കുറവ്‌ കാരണം വീട്ടിലെ എല്ലാ കാര്യങ്ങളിലും വാസ്‌തു നിയമങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞു എന്ന്‌ വരില്ല. വലിയ നഗരങ്ങളിലാണ്‌ ഈ സാഹചര്യം കൂടുതല്‍ ഉണ്ടാവുക, എന്നാല്‍, വാസ്‌തുവിലുണ്ടാകുന്ന പിഴവുകള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്‌.

ഇന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളില്‍ പലതും വസ്‌തുവും കെട്ടിടവും വാങ്ങുന്നവരുടെ സന്തോഷകരമായ ജീവിതം ഉറപ്പു വരുത്താന്‍ വാസ്‌തുവിന്‌ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്‌. വീടിന് വാസ്തു പിഴവുകളുണ്ടെങ്കില്‍ ഇത് അവിടെ താമസിയ്ക്കുന്നവരേയും ബാധിയ്ക്കും. ഇത് എല്ലാ രീതികളിലുമുള്ള ഉയര്‍ച്ചയെ ബാധിയ്ക്കുകയും ചെയ്യും. ഇതുകൊണ്ടാണ് വീടു പണിയാന്‍ സ്ഥലം വാങ്ങുമ്പോഴും വീടു പണിയുമ്പോഴുമെല്ലാം വളരെ കൃത്യമായി വാസ്തു നോക്കുന്നത്.

വീടിന് വാസ്തു ദോഷങ്ങളുണ്ടെങ്കില്‍ ഇത് വളരെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും. വീടിന്റെ വാസ്തു ദോഷങ്ങള്‍ പല തരത്തിലും നമുക്കു തന്നെ തിരിച്ചറിയാം, ഇത് പല രീതിയിലും കുടുംബാംഗങ്ങളെ ബാധിയ്ക്കുകയും ചെയ്യും.എന്നാല്‍ ചിലപ്പോഴെങ്കിലും വാസ്തു പിഴവുകള്‍ വീടുകളില്‍ സാധാരണയാണ്.

വീടിന്റെ വാസ്തു പിഴവുകള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂവീടിന്റെ വാസ്തു പിഴവുകളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഗൃഹനാഥന്റെ ആരോഗ്യത്തിന്

ഗൃഹനാഥന്റെ ആരോഗ്യത്തിന്

വീട്ടിലെ വാസ്തുദോഷം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുക ഗൃഹനാഥനെയാണെന്നു പറയാം. ഗൃഹനാഥന്റെ ആരോഗ്യത്തിന് അടിക്കടി പ്രശ്‌നങ്ങള്‍ വരികയാണെങ്കില്‍ ഇതിന്റെ കാരണം വാസ്തുദോഷമാണെന്നു കരുതാം.

ശ്രദ്ധ

ശ്രദ്ധ

കുട്ടികളേയും വാസ്തു ദോഷങ്ങള്‍ ബാധിയ്ക്കാം. കുട്ടികള്‍ക്ക് എത്ര ശ്രമിച്ചിട്ടും പഠനത്തിലും മറ്റു കാര്യങ്ങളിലും ശ്രദ്ധ വയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതിനര്‍ത്ഥം വാസ്തു ദോഷവുമാകാം.

ചെടികള്‍

ചെടികള്‍

വേണ്ട രീതിയില്‍ നോക്കിയിട്ടും ചെടികള്‍ മുരടിച്ചു നില്‍ക്കുന്നതിന്റെ ഒരു കാരണം വാസ്തു ദോഷം തന്നെയാണ്. എത്ര വെള്ളമൊഴിച്ചിട്ടും വളമിട്ടിട്ടും ചെടികള്‍ വേണ്ട രീതിയില്‍ വളരുന്നില്ലെന്നു പലരും പരാതിപ്പെടാറില്ലേ.

വീടിനേക്കാള്‍

വീടിനേക്കാള്‍

വീടിനേക്കാള്‍ നിങ്ങള്‍ക്കു സ്വസ്ഥതയും സന്തോഷവും നല്‍കുന്നത് ഓഫീസാണെങ്കില്‍, വീടിനോട് ഇഷ്ടക്കുറവെങ്കില്‍ ഇതിനു കാരണം വാസ്തു ദോഷം തന്നെയാണ്.

സ്ത്രീ

സ്ത്രീ

സ്ത്രീ വീട്ടിലെ മഹാലക്ഷ്മിയെന്നു പറയും. വീട്ടിലെ സ്ത്രീകള്‍ക്ക ഡിപ്രഷനും ഇതുപോലുള്ള ചീത്ത മൂഡുകളും പ്രത്യേക കാരണങ്ങളില്ലാതെ അനുഭവപ്പെടുന്നതിനു കാരണം വാസ്തു ദോഷമാകാം.

അതിഥികള്‍

അതിഥികള്‍

വീട്ടില്‍ ധാരാളം അതിഥികള്‍ വന്നുകൊണ്ടിരുന്നിട്ട് പെട്ടെന്നൊരു ദിവസം അതിഥികള്‍ കുറയുകയാണെങ്കില്‍ ഇതിനര്‍ത്ഥം വാസ്തുദോഷമെന്നു തന്നെയാണ്.

വെള്ളത്തിന് ബുദ്ധിമുട്ടു വരുന്നുവെങ്കില്‍

വെള്ളത്തിന് ബുദ്ധിമുട്ടു വരുന്നുവെങ്കില്‍

എപ്പോഴും വീട്ടില്‍ വെള്ളത്തിന് ബുദ്ധിമുട്ടു വരുന്നുവെങ്കില്‍ ഇതിനര്‍ത്ഥം വാസ്തു ദോഷമെന്നാണ്. വാസ്തു ദോഷമുണ്ടെങ്കില്‍ വീട്ടില്‍ വെള്ളത്തിനു ബുദ്ധിമുട്ടുണ്ടാകും.

സോഷ്യല്‍ ലൈഫില്‍

സോഷ്യല്‍ ലൈഫില്‍

സോഷ്യല്‍ ലൈഫില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ തങ്ങളുടേതായ പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെ പ്രശ്‌നങ്ങങളുണ്ടാകുകയാണെങ്കില്‍ ഇതിനര്‍ത്ഥം വാസ്തുദോഷം

ഗണേശ വിഗ്രഹം

ഗണേശ വിഗ്രഹം

നിങ്ങളുടെ വീട്‌ ഇരിക്കുന്ന സ്ഥലം വടക്ക്‌ കിഴക്ക്‌ ദിക്കിലേക്കല്ലാതെ നദിയോ ഓവുചാലോ ഒഴുകുന്നിടത്താണെങ്കില്‍ , വാസ്‌തുപരമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ഇത്‌ പരിഹരിക്കുന്നതിന്‌ വടക്ക്‌-കിഴക്ക്‌ ദിക്കിലായി നൃത്തംചെയ്യുന്ന ഗണേശ വിഗ്രഹം വയ്‌ക്കുക.

കട്ടിലുകള്‍

കട്ടിലുകള്‍

പല തരത്തിലുള്ള കട്ടിലുകള്‍ വിപണിയില്‍ ലഭ്യമാകും. എന്നാല്‍ ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന്‌ ഗുണകരമാകണമെന്നില്ല . പെട്ടി പോലുള്ള കട്ടിലുകള്‍ ഒഴിവാക്കി നാല്‌ കാലുള്ള കട്ടിലുകള്‍ എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കുക. പെട്ടി പോലുള്ളവ വായു സഞ്ചാരം തടസ്സപ്പെടുത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

പിരമിഡ്‌

പിരമിഡ്‌

ഏത്‌ തരം വാസ്‌തു പിഴവുകള്‍ പരിഹരിക്കാനും വീട്ടില്‍ ഒരു പിരമിഡ്‌ സ്ഥാപിക്കുന്നത്‌ സഹായിക്കും. ഏതെങ്കിലും പ്രത്യേക മുറിയിലോ വീടിന്റെ നടുക്കോ വേണം ഇത്‌ സ്ഥാപിക്കാന്‍. വീട്ടിനുള്ളിലെ ഇലക്ട്രോമാഗ്നിറ്റിക്‌ പ്രവാഹം ഉയര്‍ത്തുകയും ശരീരത്തെയും ആത്മാവിനെയും ഏകോപിപ്പിക്കുകയും ചെയ്യും.

ചില ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍ വീട്ടിനുള്ളില്‍ തിന്മയും അതൃപ്‌തിയും കൊണ്ടു വരുന്നതാണ്‌. കരയുന്ന കുട്ടി,മൂങ്ങ, യുദ്ധം എന്നിവ പോലുള്ള ചിത്രങ്ങള്‍ അശുഭ സൂചകങ്ങള്‍ ആയിട്ടാണ്‌ കണക്കാക്കുന്നത്‌, അവ വേഗം മാറ്റി സ്ഥാപിക്കുക.

വയര്‍

വയര്‍

വളരെ ഉയര്‍ന്ന വോള്‍ട്ടേജ്‌ ഉള്ള വയര്‍ വീടിന്‌ നേരെ മുകളിലൂടെ കടന്നു പോകുന്നുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റീവ്‌ എനര്‍ജി നിറയാന്‍ കാരണമാകും. ഇതിന്റെ ഫലം കുറയ്‌ക്കുന്നതിന്‌ ചുണ്ണാമ്പ്‌ നിറച്ച പ്ലാസ്റ്റിക്‌ പൈപ്പ്‌ മുറിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വയ്‌ക്കുക.ഇത്‌ രണ്ട്‌ അറ്റത്ത്‌ നിന്നും കുറഞ്ഞത്‌ മൂന്നടി വീതം പുറത്തേക്ക്‌ ആയിരിക്കണം.

English summary

How To Rectify Vastu Defects Of Your Home

How To Rectify Vastu Defects Of Your Home, Read more to know about,
Story first published: Tuesday, April 24, 2018, 23:22 [IST]
X
Desktop Bottom Promotion