ആണ്‍വേഷം കെട്ടി രണ്ട് വിവാഹം;കാരണം ഇതാണ്

Posted By:
Subscribe to Boldsky

ആണും പെണ്ണും പരസ്പരം ഇഷ്ടപ്പെട്ട് മനസ്സിലാക്കിയാണ് വിവാഹം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വന്തം വ്യക്തിത്വവും രൂപവും മറച്ച് വെച്ച് കൊണ്ട് ഒരു സ്ത്രീ മറ്റ് രണ്ട് സ്ത്രീകളെ വിവാഹം ചെയ്തു. ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ഇത്തരത്തിലുള്ള ഒരു വാര്‍ത്ത് വന്നത്. നൈനിറ്റാളിലാണ് ഇത്തരത്തില്‍ എല്ലാവരേയും ഞെട്ടിച്ച ഒരു വാര്‍ത്ത വന്നത്. എന്നാല്‍ നാല് വര്‍ഷമായി ഇതേ വേഷത്തില്‍ വിലസുകയായിരുന്നു അവര്‍.

രണ്ട് സ്ത്രീകളെയാണ് അതി സമര്‍ത്ഥമായി വേഷം മാറി പറ്റിച്ചത്. നാല് വര്‍ഷം കൊണ്ട് രണ്ട് സ്ത്രീകളെയാണ് ആണിന്റെ വേഷം കെട്ടി വിവാഹം കഴിച്ചത്. ഒരു ഗ്രാമ പ്രദേശത്താണ് ഇത്തരത്തില്‍ ഉള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാമത്തെ ഭാര്യയാണ് തന്റെ ഭര്‍ത്താവ് ആണല്ല പെണ്ണാണ് എന്ന് മനസ്സിലായത്. ഇത് പിന്നീട് മനസ്സിലാക്കി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യയില്‍ തന്നെ സംഭവിച്ചത്

ഇന്ത്യയില്‍ തന്നെ സംഭവിച്ചത്

ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്. സ്വീറ്റി എന്നാണ് ഇവരുടെ പേര്. രണ്ടാമത്തെ ഭാര്യ നല്‍കിയ പരാതിയിലാണ് ഇവരുടെ അറസ്റ്റ് നടന്നത്.

എല്ലാം തുടങ്ങിയത് ഫേസ്ബുക്കില്‍

എല്ലാം തുടങ്ങിയത് ഫേസ്ബുക്കില്‍

സ്വീറ്റി സെന്‍ എന്നാണ് ഇവരുടെ പേര്. ഫേസ്ബുക്കില്‍ കൃഷ്ണ സെന്‍ എന്ന പേരില്‍ ഒരു ഫേക്ക് അക്കൗണ്ട് തുടങ്ങുകയും ചാറ്റിംഗിലൂടെ പെണ്‍കുട്ടികളെ വശത്താക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുമായി നിരന്തരമായി ചാറ്റിംഗ് നടത്തുകയും ചെയ്തു.

ആദ്യ വിവാഹം

ആദ്യ വിവാഹം

ആദ്യത്തെ വിവാഹം കഴിച്ച സ്ത്രീ ബിരുദാനന്തര ബിരുദക്കാരിയായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമിനി എന്ന സ്ത്രീയെയാണ് ഇവര്‍ വിവാഹം കഴിച്ചത്. 2014-ലായിരുന്നു വിവാഹം കഴിച്ചത്. അലിഗഡിലെ ബിസിനസുകാരനാണ് തന്റെ അച്ഛന്‍ എന്നാണ് സ്വീറ്റി പറഞ്ഞതും.

സ്ത്രീധനത്തിന്റെ പേരില്‍

സ്ത്രീധനത്തിന്റെ പേരില്‍

എന്നാല്‍ വൈകാതെ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഢനങ്ങള്‍ തുടര്‍ന്നു. സ്ത്രീധനമായി എട്ടര ലക്ഷത്തിലധികം രൂപയാണ് സ്വീറ്റി വിവാഹം ചെയ്ത സ്ത്രീയില്‍ നിന്ന് വാങ്ങിയെടുത്തത്.

പുരുഷനെപ്പോലെ

പുരുഷനെപ്പോലെ

പുരുഷനെ പോലെ തന്നെ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നു അവര്‍. മാത്രമല്ല മര്‍ദ്ദനവും പതിവായിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം മുഴുവന്‍.

രണ്ടാം വിവാഹം

രണ്ടാം വിവാഹം

ആദ്യ വിവാഹത്തിനു ശേഷം 2016-ലാണ് രണ്ടാം വിവാഹം കഴിച്ചത്. രണ്ട് ഭാര്യമാരേയും ഒരുമിച്ചാണ് താമസിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാം ഭാര്യ ഇവര്‍ പെണ്ണാണെന്ന് മനസ്സിലാക്കിയെങ്കിലും പരാതിപ്പെടാന്‍ തയ്യാറായില്ല.

 ശാരീരിക ബന്ധം

ശാരീരിക ബന്ധം

യാതൊരു വിധത്തിലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഒരിക്കലും സ്വീറ്റ് ഭാര്യമാരെ സമ്മതിച്ചിരുന്നില്ല. പിന്നീടാണ് ആദ്യ ഭാര്യക്ക് മനസ്സിലായത് വിവാഹം കഴിച്ചത് പുരുഷനെയല്ല സ്ത്രീയെയാണെന്ന്. ഇതറിഞ്ഞ് അവര്‍ പോലീസില്‍ പരാതി നല്‍കി.

പരാതി കൊടുത്തത്

പരാതി കൊടുത്തത്

സ്വീറ്റിയുടെ കുടുംബത്തിനും ഇത്തരം തട്ടിപ്പില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ആള്‍മാറാട്ടം, സ്ത്രീധനം, വ്യാജരേഖ ചമക്കല്‍ എന്നിവക്കെല്ലാം ചേര്‍ത്താണ് സ്വീറ്റിക്കെതിരെ പരാതി എടുത്തിരിക്കുന്നത്.

English summary

Woman Posed As A Man & Married 2 Girls For The Sake Of Dowry

Can you imagine that this woman was successful in fooling the two women whom she married, all for dowry sake? We ptiy these innocent women!
Story first published: Friday, February 16, 2018, 13:49 [IST]