നെറ്റി നോക്കിയാല്‍ ആയുസറിയാം, ഇങ്ങനെ

Posted By:
Subscribe to Boldsky

നമ്മുടെ ശരീരഭാഗങ്ങള്‍ നോക്കി ഫലം പറയുന്ന രീതി പണ്ടുകാലം തൊട്ടേ നിലവിലുണ്ട്. കൈരേഖാ ശാസ്ത്രമാണ് ഇതിലേറെ പ്രധാനം. കൈ നോക്കി ഫലം പറയുന്ന രീതി പൊതുവെ നിലവിലുമുണ്ട്.

കൈരേഖ മാത്രമല്ല, മുഖലക്ഷണം നോക്കിയും ലക്ഷണം പറയാറുണ്ട്. മുഖ്ത്തിന്റെ തന്നെ ഓരോ ഭാഗത്തേയും ആകൃതിയും ലക്ഷണവും നോക്കിയും ഫലം പറയാം.

ഒരാളുടെ നെറ്റി നോക്കിയും നെറ്റിയില്‍ വരുന്ന ചുളിവുകള്‍ നോക്കിയുമെല്ലാം നമ്മുടെ ആയുസടക്കമുള്ള പല കാര്യങ്ങളും വിവരിയ്ക്കാന്‍ സാധിയ്ക്കുമെന്നതാണ് വാസ്തവം. സാധാരണയായി മൂന്നുതരം നെറ്റികളാണ് സാമുദ്രികശാസ്ത്രം പറയുന്ന പ്രകാരം മൂന്നുതരം നെറ്റികളുണ്ട്. ഒന്ന് ഉയര്‍ന്ന നെറ്റി, രണ്ടാമത്തേത് നിരപ്പായ നെറ്റി, അടുത്തത് താഴ്ന്ന നെറ്റി. നെറ്റി നോക്കി പല കാര്യങ്ങളും പറയാം, ആയുസിനെക്കുറിച്ചു വരെ. ഇതെക്കുറിച്ചറിയൂ,

ഒരു കണ്ണാടിയ്ക്കു മുന്നില്‍

ഒരു കണ്ണാടിയ്ക്കു മുന്നില്‍

ഒരു കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് നെറ്റി സ്വാഭാവികരീതിയില്‍ പിടിയ്ക്കുക. ഇതിനു മുന്‍പായി മുഖം കഴുകി തുടയ്ക്കുക. നെറ്റിയില്‍ നനവുണ്ടെങ്കില്‍ രേഖകള്‍ വ്യക്തമായി കാണാം.

നെറ്റി ചുളിയ്ക്കാതെ പിടിയ്ക്കുക

നെറ്റി ചുളിയ്ക്കാതെ പിടിയ്ക്കുക

പിന്നീട്, നെറ്റി ചുളിയ്ക്കാതെ പിടിയ്ക്കുക. ഈ നെറ്റിയിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും കണ്ടെത്താന്‍ ഈ വഴി ഏറെ നല്ലതാണ്. ചെറിയ വരകള്‍ പോലും കണക്കിലെടുക്കുകയും വേണം.

നെറ്റിയില്‍ വരകളില്ലെങ്കില്‍

നെറ്റിയില്‍ വരകളില്ലെങ്കില്‍

നെറ്റിയില്‍ വരകളില്ലെങ്കില്‍ ഇത് അല്‍പായുസാണ് സൂചിപ്പിയ്ക്കുന്നത്. 45-50 വയസു വരെ മാത്രമേ ഇവര്‍ക്ക് ആയുസുണ്ടാകൂ. ജീവിതത്തില്‍ ധാരാളം പ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടാകും.

രണ്ടുവരകള്‍ കൂട്ടിമുട്ടുന്നുവെങ്കില്‍

രണ്ടുവരകള്‍ കൂട്ടിമുട്ടുന്നുവെങ്കില്‍

നെറ്റിയില്‍ ഏതെങ്കിലും രണ്ടുവരകള്‍ കൂട്ടിമുട്ടുന്നുവെങ്കില്‍ ഇത്തരക്കാര്‍ക്ക് 60 വയസുവരെ ആയുസുണ്ടാകും. എ്ന്നാല്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങളും ഇക്കൂട്ടര്‍ക്കുണ്ടാകും.

നെറ്റിയില്‍ ഇരുണ്ട നിറത്തില്‍

നെറ്റിയില്‍ ഇരുണ്ട നിറത്തില്‍

നെറ്റിയില്‍ ഇരുണ്ട നിറത്തില്‍ രണ്ടു ലൈനുകളുണ്ടെങ്കില്‍ 60-65 വയസു വരെയാണ് ആയുസു പറയുന്നത്. പൊതുവേ ഇവര്‍ ഭാഗ്യശാലികളാണ്. പണവും പ്രശസ്തിയുമെല്ലാം നേടുന്നവര്‍. ഇത്തരം ലൈനുകള്‍ ഇടയ്‌ക്കെവിടെയെങ്കിലും തടസപ്പെടുന്നുവെങ്കില്‍, വേറെ വരകള്‍ കാരണം മുറിയുന്നുവെങ്കില്‍ തുടക്കത്തില്‍ ഇയാള്‍ക്ക് കഷ്ടപ്പാടുകള്‍ നേടിടേണ്ടി വരുമെന്നാണ് അര്‍ത്ഥം.

മൂന്നു വരകളെങ്കില്‍

മൂന്നു വരകളെങ്കില്‍

നെറ്റിയില്‍ മൂന്നു വരകളെങ്കില്‍ 75 വയസോ അതില്‍ കൂടുതലോ ആയുസുണ്ടെന്നു വേണം, പറയാന്‍. പൊതുവെ നല്ല ജീവിതമാകും, ഇവര്‍ക്കു ലഭിയ്ക്കുക.

ഒരാളുടെ നെറ്റി അല്‍പം ഉള്ളിലേയ്ക്കു വലിഞ്ഞതാണെങ്കില്‍

ഒരാളുടെ നെറ്റി അല്‍പം ഉള്ളിലേയ്ക്കു വലിഞ്ഞതാണെങ്കില്‍

ഒരാളുടെ നെറ്റി അല്‍പം ഉള്ളിലേയ്ക്കു വലിഞ്ഞതാണെങ്കില്‍, എന്നാല്‍ 4 വരകളുണ്ടെങ്കില്‍ 75 വയസു വരെ ജീവിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

നിരവധി തടസ്സങ്ങളോട്‌ കൂടിയ അഞ്ചോളം വരകള്‍

നിരവധി തടസ്സങ്ങളോട്‌ കൂടിയ അഞ്ചോളം വരകള്‍

ഉയര്‍ന്ന നെറ്റിയാണെങ്കിലും താഴ്‌ന്ന നെറ്റി ആണെങ്കിലും നിരവധി തടസ്സങ്ങളോട്‌ കൂടിയ അഞ്ചോളം വരകള്‍ കാണപ്പെടുന്നത്‌അല്‍പായുസ്സാണ്‌ പ്രവചിക്കപ്പെടുന്നത്‌.

English summary

Forehead Will Say How Long You Live

Forehead Will Say How Long You Live, Read more to know about
Story first published: Friday, April 6, 2018, 13:46 [IST]