ദാമ്പത്യപ്രശ്‌നമൊഴിവാക്കാന്‍ വാസ്തു ടിപ്‌സ്‌

Posted By:
Subscribe to Boldsky

ലോകം എത്ര വളര്‍ന്നാലും വിശ്വാസങ്ങള്‍ക്കു പുറമേ പോകുന്നവരാണ് മനുഷ്യരെന്നു പറഞ്ഞാല്‍ തെറ്റില്ല. ജീവിതത്തിലെ ഓരോ കാര്യങ്ങളും വിശ്വാസപ്രകാരം മാത്രം ചെയ്യുന്നവരാണ് പലരും. ഇത് നല്ല ജീവിതത്തിന് അത്യാവശ്യമാണെന്ന വിശ്വാസക്കാര്‍.

വാസ്തുവിന് ജീവിതത്തില്‍ പ്രധാന സ്ഥാനം കല്‍പ്പിയ്ക്കുന്നവരാണ് പലരും. വീടു വയ്ക്കുന്നതു മുതല്‍ വീട്ടിലെ മുറികള്‍ പണിയുന്നതില്‍ വരെ വാസ്തു നോക്കുന്നവര്‍.

വാസ്തു പലരും വിശ്വാസിയ്ക്കുന്ന ഒന്നാണ്. സ്ഥലം വാങ്ങുന്നതും വീടു പണിയുന്നതും മുതല്‍ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ക്കു വരെ വാസ്തു ശാസ്ത്രം നോക്കുന്നവര്‍.

വാസ്തു ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. വീട്ടിലെ സാധന സാമഗ്രികള്‍ വാങ്ങുന്നതു മുതല്‍ ഇടുന്നതില്‍ വരെ വാസ്തുവിന് പ്രാധാന്യമുണ്ട്.

വിവാഹജീവിതത്തിനും വാസ്തുവിന് സ്വാധീനമുണ്ടെന്നു വേണം, പറയാന്‍. നല്ല വിവാഹ ജീവിതത്തിന് വാസ്തു വിശദീകരിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇത്തരം ഘടകങ്ങള്‍ പങ്കാളികള്‍ അനുസരിച്ചു ജീവിച്ചാല്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

വാസ്തുവനുസരിച്ചു നല്ല ദാമ്പത്യബന്ധത്തിനും ചില പ്രത്യേക കാര്യങ്ങള്‍ പറയുന്നുണ്ട്. ഇത് അനുസരിയ്ക്കുന്നത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളൊഴിവാക്കുമെന്നു വേണം, പറയാന്‍.

വാസ്തുപ്രകാരം നല്ലൊരു വിവാഹജീവിതത്തിന് നവദമ്പതികള്‍ ചെയ്യേണ്ട, അനുവര്‍ത്തിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

വിവാഹചിത്രം

വിവാഹചിത്രം

ബെഡ്‌റൂമില്‍ നിങ്ങളുടെ വിവാഹചിത്രം വയ്ക്കുക. പ്രത്യേകിച്ചും കിഴക്കു ഭിത്തിയില്‍ വേണം, ഇതു വയ്ക്കാന്‍. കിഴക്കു വശം ബന്ധങ്ങളില്‍ പൊസറ്റീവിറ്റി വരാന്‍ നല്ലതാണെന്നാണ് വിശ്വാസം.

തെക്കു ദിശ

തെക്കു ദിശ

തെക്കു ദിശയിലേയ്ക്കു തല വച്ചു കിടക്കുന്നതാണ് ഏറെ നല്ലതെന്നു വാസ്തുശാസ്ത്രം വിശദീകരിയ്ക്കുന്നു. നല്ല ബന്ധങ്ങള്‍ക്ക് ഇത് ഏറെ നല്ലതാണ്. ബന്ധങ്ങളില്‍ പൊസറ്റീവിറ്റിയുണ്ടാകുമെന്നര്‍ത്ഥം.

 ബീം

ബീം

ദമ്പതിമാരുടെ കിടക്കയ്ക്കു മുകളിലൂടെ ബീം കടന്നു പോകരുത്. അതായത് ബീമിനു താഴെയായി കിടക്കുന്നത് ഒഴിവാക്കുക. ഇത് വാസ്തു പ്രകാരം ദാമ്പത്യത്തില്‍ നെഗറ്റീവിറ്റി വരാന്‍ കാരണമാകും.

ഫ്രഷ് പൂക്കള്‍

ഫ്രഷ് പൂക്കള്‍

ദമ്പതിമാരുടെ മുറിയില്‍ കഴിവതും ഫ്രഷ് പൂക്കള്‍ മാത്രം ഉപയോഗിയ്ക്കുക. പ്രത്യേകിച്ചും നല്ല ഗന്ധമുള്ള പൂക്കള്‍. നല്ല ദാമ്പത്യത്തിന് വാസ്തു പ്രകാരം ഇത്തരം പൂക്കള്‍ ഏറെ നല്ലതാണ്.

 മരത്തിന്റേതൊഴികെ കട്ടിലുകള്‍

മരത്തിന്റേതൊഴികെ കട്ടിലുകള്‍

പലതരം കട്ടിലുകളും ഇപ്പോഴത്തെ കാലത്തു ലഭ്യമാണ്. എന്നാല്‍ യാതൊരു കാരണവശാലും ദമ്പതിമാര്‍ക്ക് മരത്തിന്റേതൊഴികെ കട്ടിലുകള്‍ അനുവദനീയമല്ല. വാസ്തു പ്രകാരം ഇത് ബന്ധങ്ങള്‍ക്കു ദോഷം വരുത്തുന്നവയുമാണ്.

ദമ്പതിമാരുടെ കിടപ്പുമുറിയില്‍

ദമ്പതിമാരുടെ കിടപ്പുമുറിയില്‍

ദമ്പതിമാരുടെ കിടപ്പുമുറിയില്‍ കഴിവതും ദൈവങ്ങളും ആത്മീയ സംബന്ധമായ ചിത്രങ്ങളും വയ്ക്കരുത്. വാസ്തു പ്രകാരം ഇത് നല്ലതല്ല. ഇത്തരം ചിത്രങ്ങള്‍ സെക്‌സ് നടക്കാത്ത ഇടത്തു വയ്ക്കണമെന്നതാണ് ഇവ ഇത്തരം സ്ഥലങ്ങളില്‍ വയ്ക്കരുതെന്നു പറയാന്‍ കാരണം. ഇത് ബന്ധങ്ങളില്‍ നെഗറ്റീവ് ഊര്‍ജത്തിനു കാരണമാകും.

കിടപ്പു മുറിയില്‍ മണമുള്ള മെഴുകുതിരികളും മറ്റും

കിടപ്പു മുറിയില്‍ മണമുള്ള മെഴുകുതിരികളും മറ്റും

കിടപ്പു മുറിയില്‍ മണമുള്ള മെഴുകുതിരികളും മറ്റും വാസ്തു പ്രകാരം നല്ല ദാമ്പത്യത്തിന് ഏറെ പ്രധാനമാണ്. ഇത് നല്ല മൂഡ് നല്‍കുകയും ചെയ്യും. ഇത്തരം വസ്തുക്കള്‍ ബെഡ്‌റൂമില്‍ വാസ്തു നിര്‍ദേശിയ്ക്കുന്നവയാണ്. നല്ല ബന്ധങ്ങള്‍ക്ക് ഏറെ അത്യാവശ്യം.

ബെഡ്‌റൂമുകള്‍

ബെഡ്‌റൂമുകള്‍

തെക്ക്, പടിഞ്ഞാറ്, തെക്കു പടിഞ്ഞാറ് തുടങ്ങിയ ദിശകളിലുള്ള ബെഡ്‌റൂമാണ് വാസ്തു പ്രകാരം നവദമ്പതികള്‍ക്കുപയോഗിയ്ക്കാന്‍ ഏറെ നല്ലതെന്നു പറയപ്പെടുന്നു. ഈ ദിശ പ്രണയത്തിന്റെയും ലൈംഗികതയുടേയും ദിശയായി അറിയപ്പെടുന്നു. വടക്ക്, കിഴക്ക്, വടക്കു കിഴക്കു ദിശകള്‍ പൂര്‍ണമായും ഒഴിവാക്കുക തന്നെ വേണം.

ദമ്പതിമാരുടെ കിടപ്പുമുറിയില്‍

ദമ്പതിമാരുടെ കിടപ്പുമുറിയില്‍

ദമ്പതിമാരുടെ കിടപ്പുമുറിയില്‍ നീല, പച്ച നിറമുള്ള ടേബിള്‍ ലാമ്പുകള്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഏറെ ഗുണകരമാണ്. ഇത് നല്ല ബന്ധങ്ങള്‍ക്കു മാത്രമല്ല, നല്ല മൂഡിനും ഏറെ ഗുണകരമാണ്.

കിടപ്പുമുറിയില്‍ കണ്ണാടികള്‍

കിടപ്പുമുറിയില്‍ കണ്ണാടികള്‍

നല്ല ദാമ്പത്യത്തിന് കിടപ്പുമുറിയില്‍ കണ്ണാടികള്‍ നല്ലതല്ലെന്നും വാസ്തുശാസ്ത്രം പറയുന്നു. ദമ്പതിമാരുടെ മുറിയില്‍ കണ്ണാടിയുണ്ടെങ്കില്‍ ഇത് തുണി വച്ചോ മറ്റോ കിടക്കുമ്പോള്‍ മറയ്ക്കുക.

ഒറ്റ കിടക്ക, കട്ടില്‍

ഒറ്റ കിടക്ക, കട്ടില്‍

ഒറ്റ കിടക്ക, കട്ടില്‍ ഉപയോഗിയ്ക്കുക. രണ്ടു കട്ടില്‍ കൂട്ടിയിടുന്നതും രണ്ടു കിടക്ക കൂട്ടിയിടുന്നതും നല്ലതല്ല.

English summary

Follow These Vastu Tips For The Best Married Life

Follow These Vastu Tips For The Best Married Life, read more to know about,
Story first published: Monday, March 26, 2018, 23:43 [IST]