Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
രാശി അനുസരിച്ചു ധനം നേടാന്‍ ഇവ ചെയ്യൂ
രാശി പ്രകാരം പണമുണ്ടാക്കാന്‍ ഇവ ചെയ്യൂ
നാം ഓരോരുത്തരും പ്രത്യേക രാശികളില് പെടുന്നവരാണ്. അതായത് സൂര്യരാശി അഥവാ സോഡിയാക് സൈന്‍. ജനിച്ച മാസപ്രകാരം ഒരാളെ കുറിച്ചു പല കാര്യങ്ങളും പറയാം.
പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. സോഡിയാക് സൈന്‍ പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് പണം നേടാന്‍ സഹായിക്കും.
സോഡിയാക് സൈന്‍ പ്രകാരം ഏതെല്ലാം കാര്യങ്ങള്‍ ധനസമ്പാദനത്തിനായി ചെയ്യണം എന്നു നോക്കൂ,

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണവും കീര്‍ത്തിയും നേടാന്‍ കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ല. ഇവര്‍ ദിവസവും സൂര്യദേവന് ജലവന്ദനം അതായത് കിഴക്കോട്ടു തിരിഞ്ഞ് കയ്യില്‍ ജലം എടുത്ത് ഗായത്രീ മന്ത്രം ചൊല്ലുന്നതു ഗുണം നല്‍കും. ചെമ്പു വള അണിയുന്നതും നല്ലതു തന്നെ.

ടോറസ്
ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണം നേടാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പണത്തിനു മാത്രമല്ല, പ്രശസ്തിയ്ക്കും. മധ്യവയസിനു ശേഷം മാത്രമേ ഇവര്‍ക്ക് പണം നേടാന്‍ യോഗം കാണുന്നുള്ളൂ. ശിവ ഭഗവാനെ പൂജിയ്ക്കുന്നതും വെള്ള വസ്ത്രം ധരിയ്ക്കുന്നതും ഇവര്‍ക്കു പണം നേടാന്‍ നല്ലതാണ്.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ധനം നേടാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കീര്‍ത്തി പെട്ടെന്നു നേടാനാകും. പണം സമ്പാദിയക്കുന്നതില് ഇവര്‍ അല്പം മടിയന്മാരുമാണ്. ഇവര്‍ ദേവിയെ പൂജിയ്ക്കുന്നത് ധന സമ്പാദനത്തിനു സഹായിക്കും.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ധനവും കീര്‍ത്തിയും നേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഹനുമാന് ചാലിസ ദിവസവും ജപിയ്ക്കുന്നത് നല്ലതാണ്. ചൊവ്വാഴ്ച ദിവസം ഉപ്പു കഴിയ്ക്കാതിരിയ്ക്കുക.

ലിയോ
ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണവും കീര്‍ത്തിയും നേടാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കണ്ടുവരുന്നത്. ജനിച്ച സ്ഥലത്തു നിന്നും മാറിത്താമസിയ്ക്കുന്നതാണ് ഇവര്‍ക്കു വിജയമുണ്ടാകാന്‍ നല്ലത്. വിഷ്ണു ഭഗവാനെ പൂജിയ്ക്കുന്നതു നല്ലതാണ്. വാഴയ്ക്കു വെള്ളമൊഴിയ്ക്കുന്നതും നല്ലതാണ്.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കീര്ത്തിയേക്കാളേറെ ധനം നേടാനാകും, താല്പര്യം. അവര്‍ക്കു കീര്‍ത്തി കിട്ടിയില്ലെങ്കിലും പണം നേടാന്‍ സാധിയ്ക്കും. ശനി മന്ത്രം ദിവസവും ചൊല്ലുന്നതും ലൈറ്റ് ബ്ലൂ നിറത്തിലെ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും നല്ലതാണ്.

ലിബ്ര
ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണത്തിനും കീര്‍ത്തിയ്ക്കും ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ ഇവര്‍ക്കു ചിലവു കൂടുതലാകും. ശനിയാഴ്ചകളില്‍ ആല് മരത്തിനു കീഴേ കടുകെണ്ണയില്‍ വിളക്കു കൊളുത്തുന്നതും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതും ഗുണം ചെയ്യും.ഇതെല്ലാം ധനലാഭത്തിന് സഹായിക്കും.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണത്തിനും കീര്‍ത്തിയ്ക്കും ബുദ്ധിമുട്ടുണ്ടാകും. ഇളം മഞ്ഞ നിറം ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ദിവസവും സൂര്യന് ജലവന്ദനം ചെയ്യുന്നതും നല്ലതാണ്.ഇതെല്ലാം ധനലാഭത്തിന് സഹായിക്കും.

സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണം പെട്ടെന്നു ലഭിയ്ക്കില്ല. ഇവരുടെ പ്രശസ്തിയും കുറവാകും. കുടുംബജീവിതത്തില്‍ ചിലപ്പോള്‍ ചീത്തപ്പേരും ലഭിയ്ക്കും. ഇവര്‍ ദിവസവും ഹനുമാന് ക്ഷേത്രത്തില്‍ പോകുന്നതു നല്ലതാണ്. മദ്യവും നോണ്‍ വെജും ഉപേക്ഷിയ്ക്കുക.ഇതെല്ലാം ജീവിതത്തില്‍ നല്ലതു വരുത്താന്‍ സഹായിക്കും.

കാപ്രികോണ്‍
cകാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 35-40 വയസിന് ഇടയിലാണ് ധനഭാഗ്യമുണ്ടാകുക. സ്വന്തം പ്രകൃതം കൊണ്ട് കീര്‍ത്തി നേടാനും ഇവര്‍ക്കു ബുദ്ധിമുട്ടാണ്. ഇവര്‍ ഹനുമാനെ പൂജിയ്ക്കുന്നതു നല്ലതാണ്. ചൊവ്വാഴ്ച ദിവസം മധുരം ദാനം ചെയ്യുക.ഇതെല്ലാം ധനലാഭത്തിന് സഹായിക്കും.

അക്വേറിയസ്
അക്വേറിയസ് വിഭാഗത്തിലെ ആളുകള്‍ക്ക് ധനലാഭം കുറവാണ്. അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് കീര്‍ത്തി എളുപ്പമാണെങ്കിലും ധനം നേടുന്നത് എളുപ്പമല്ല. സാമ്പത്തികമായി അല്പം പിന്നോക്കം എന്നു പറയാം. ശിവനെ പൂജിയ്ക്കുന്നതും തിങ്കളാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്. ഇതെല്ലാം ധനലാഭത്തിന് സഹായിക്കും.

പീസസ്
പീസസ് വിഭാഗത്തില്‍ പെട്ടവര്‍ പണത്തിനു പൊതുവേ ബുദ്ധിമുട്ടില്ലാത്തവരാണ്. പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആദ്യമേ മുതല്‍ ധനമുണ്ടാകും, പിന്നീടാണ് കീര്ത്തിയുണ്ടാകുക. പീസസ് വിഭാഗത്തില്‍ പെട്ടവര്വെളുത്ത വസ്ത്രം ധരിയ്ക്കുന്നത് നല്ലതാണ്. വെള്ളി വള കയ്യില്‍ അണിയുന്നതും നല്ലതാണ്.



Click it and Unblock the Notifications