ഈ ചിട്ടകള്‍, പേഴ്‌സില്‍ പണം നിറയും

Posted By:
Subscribe to Boldsky

പണം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. എല്ലാവരും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതിനായാണ് ശ്രമിയ്ക്കുന്നതും.

പഴ്‌സാണ് പണത്തിന്റെ മുഖ്യകേന്ദ്രമെന്നു പറയാം, ഇതുകൊണ്ടുതന്നെ പഴ്‌സും പണം വരാനുള്ളതില്‍ മുഖ്യ പങ്കുള്ള ഒന്നാണ്.

ഫെംഗ്ഷുയി എല്ലാവരും പിന്‍തുടരുന്ന ചൈനീസ് ശാസ്ത്രമാണ്. ഇതുപ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ പേഴ്‌സ് തെരഞ്ഞെടുക്കുന്നതില്‍, പേഴ്‌സില്‍ വയ്ക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ പേഴ്‌സിലെ പണം ഒഴിയില്ലെന്നു വേണം, പറയാന്‍. ഇത്തരം ചില ഫെംഗ്ഷുയി ടിപ്‌സിനെക്കുറിച്ചറിയൂ,

പേഴ്‌സില്‍ എപ്പോഴും പണം

പേഴ്‌സില്‍ എപ്പോഴും പണം

പേഴ്‌സില്‍ എപ്പോഴും പണം സൂക്ഷിയ്ക്കണം. പണമില്ലാത്ത പേഴ്‌സ് ഫെംഗ്ഷുയി പ്രകാരംദോഷമാണ്.

കീറിയതോ കേടായതോ

കീറിയതോ കേടായതോ

കീറിയതോ കേടായതോ ഗുണനിലവാരമില്ലാത്തതോ മറ്റൊരാള്‍ ഉപയോഗിച്ചതോ ആയ പേഴ്‌സ് സൂക്ഷിയ്ക്കരുത്. ഇത് ദോഷമാണ്. ധനനഷ്ടം ഫലം.

നോട്ടുകള്‍

നോട്ടുകള്‍

പഴ്‌സില്‍ ഒരിക്കലും നോട്ടുകള്‍ മടക്കി വയ്ക്കരുത്. ഇത് ലക്ഷ്മീദേവിയെ മടക്കും വിധമാകും. നിവര്‍ത്തി വയ്ക്കുക. ഇതിനു സാധിയ്ക്കുന്ന പേഴ്‌സ് വാങ്ങുക.

പേഴ്‌സിന്റെ നിറവും

പേഴ്‌സിന്റെ നിറവും

പേഴ്‌സിന്റെ നിറവും ധനസമ്പാദനത്തില്‍ ഏറെ പ്രധാനമാണ്.ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കും പുതിയ സംരഭങ്ങള്‍ക്കും പച്ച നിറമുള്ള പഴ്‌സ് നല്ലതാണ്.പണം ചെലവാക്കുന്ന ശീലമുള്ളവര്‍ക്ക് പണം ചെലവാകാതെയിരിയ്ക്കാന്‍ ബ്രൗണ്‍ നിറമുള്ള പേഴ്‌സ് നല്ലതാണ്.നീല നിറമുള്ള പേഴ്‌സ് പണം ഒഴുകിപ്പോകുന്നതിനെ സൂചിപ്പിയ്ക്കുന്നു. ഇത് നല്ലതല്ല.മഞ്ഞ പഴ്‌സും പണം വരാന്‍ നല്ലതാണ്, എന്നാല്‍ വേഗം ചെലവാകുകയും ചെയ്യും.

പേഴ്‌സിന്റെ നിറവും

പേഴ്‌സിന്റെ നിറവും

കറുപ്പു നിറമുള്ള പേഴ്‌സ് പണമുണ്ടാകാന്‍ നല്ലതാണ്. ചുവപ്പു നിറത്തിലെ ഒഴിവാക്കുക. ഇത് അഗ്നിയെ സൂചിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പണം കത്തിച്ചു കളയുന്നിനെ സൂചിപ്പിയ്ക്കുന്നു.

കുടുംബഫോട്ടോകള്‍

കുടുംബഫോട്ടോകള്‍

പേഴ്‌സിനുള്ളില്‍ കുടുംബഫോട്ടോകള്‍ സൂക്ഷിയ്ക്കാതിരിയ്ക്കുകയാണ് ഫെംഗ്ഷുയി പ്രകാരം ധനാഗമത്തിന് നല്ലത്.

പണമല്ലാതെ മറ്റൊന്നും

പണമല്ലാതെ മറ്റൊന്നും

പണമല്ലാതെ മറ്റൊന്നും പഴ്‌സില്‍ വയ്ക്കരുത്. ഡ്രൈവിംഗ് ലൈസന്‍ടക്കം ഇതില്‍ വയ്ക്കരുതെന്നാണ് ഫെംഗ്ഷുയി പ്രകാരം പറയുന്നത്.വിചിത്ര ആകൃതിയിലെ പഴ്‌സുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഫെംഗ്ഷുയി പ്രകാരം ഇത് ധനനഷ്ടത്തിന് ഇടയാക്കുന്ന ഒന്നാണ്.

കാര്‍ഡുകള്‍

കാര്‍ഡുകള്‍

കാര്‍ഡുകള്‍, പ്രത്യേകിച്ചു കടം സൂചിപ്പിയ്ക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍, ബില്ലുകള്‍ എന്നിവയൊന്നും പേഴ്‌സില്‍ വയ്ക്കരുത്. ഇത് കടത്തെ സൂചിപ്പിയ്ക്കുന്നു.

മൂന്നു നാണയങ്ങള്‍

മൂന്നു നാണയങ്ങള്‍

മൂന്നു നാണയങ്ങള്‍ ഒരു ചുവന്ന ചരടില്‍ കെട്ടി പേഴ്‌സില്‍ വയ്ക്കുന്നത് പണം വരാന്‍ ഫെംഗ്ഷുയി പ്രകാരം നല്ലതാണ്.

പിച്ചള, സില്‍വര്‍

പിച്ചള, സില്‍വര്‍

പിച്ചള, സില്‍വര്‍ കോയിനുകളോ വസ്തുക്കളോ പഴ്‌സില്‍ വയ്ക്കുന്നത് പണം വരാന്‍ സഹായിക്കുന്നുവെന്നു വാസ്തു ശാസ്ത്രം പറയുന്നു.

ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും

ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും

ഒരു വെളുത്ത പേഴ്‌സില്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും വയ്‌ക്കുക. ഇത്‌ സാധിയ്‌ക്കുമെങ്കില്‍ സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിയ്‌ക്കുക.

സ്വന്തം പേഴ്‌സ്

സ്വന്തം പേഴ്‌സ്

സ്വന്തം പേഴ്‌സ് ഒരു കാരണവശാലും മറ്റുള്ളവര്‍ക്ക് കൊടുക്കരുത്. ഇത് ധനനഷ്ടമാണ് സൂചിപ്പിയ്ക്കുന്നത്.

പേഴ്‌സില്‍

പേഴ്‌സില്‍

പേഴ്‌സില്‍ ലക്ഷ്മീദേവിയുടെ ചിത്രം, വെളുത്ത അരി, ആലില എന്നി സൂക്ഷിയ്ക്കുന്നതു നല്ലതാണ്

Read more about: pulse life
English summary

Fengshui And Vastu Tips To Attract Money

Fengshui And Vastu Tips To Attract Money, Read more to know about,
Story first published: Thursday, April 5, 2018, 21:16 [IST]