TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
നിങ്ങളുടെ ഈ ഭാഗ്യസംഖ്യ ഫെബ്രുവരിയില് ഭാഗ്യം
2018-ല് ജനുവരി കഴിഞ്ഞു. ഇപ്പോള് ഫെബ്രുവരിയിലേക്ക് കടന്നിരിക്കുകയാണ്. എന്തായിരിക്കും അടുത്ത ദിവസം ജീവിതത്തില് സംഭവിക്കാന് പോവുന്നത് എന്ന് മുന്കൂട്ടി ആര്ക്കും പറയാന് കഴിയില്ല. എന്നാല് ജ്യോതിശാസ്ത്ര പ്രകാരം ന്യൂമറോളജി പ്രകാരം ജീവിതത്തില് ഉണ്ടാവുന്ന മാറ്റങ്ങളും ഭാഗ്യങ്ങളേയും കുറിച്ച് നമുക്ക് പറയാന് കഴിയും. നമ്മുടെ ഭാഗ്യ നമ്പര് നോക്കി ഇത്തരം മാറ്റങ്ങളെക്കുറിച്ച് നമുക്ക് പറയാന് കഴിയും. ഓരോരുത്തര്ക്കും ഓരോ ഭാഗ്യ നമ്പര് ആണ് ഉള്ളത്.
ഫെബ്രുവരിയില് കിട്ടാക്കടം വരെ കിട്ടും രാശിക്കാര്
നിങ്ങളുടെ ഭാഗ്യ നമ്പര് കണ്ടു പിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഫെബ്രുവരി 23നാണ് നിങ്ങള് ജനിച്ചതെന്ന് വെക്കുക. രണ്ടാ മാസമായതിനാല് 2നോടൊപ്പം 23 കൂട്ടണം. (23+2=25) ഇതില് 2+5 കൂട്ടുക. അപ്പോള് ഉത്തരം 7 കിട്ടും. ഇതാണ് നിങ്ങളുടെ ഭാഗ്യ നമ്പര്. ഓരോരുത്തര്ക്കും ഇത്തരത്തില് ഓരോ നമ്പര് ആണ് ഉള്ളത്. ഇത് എങ്ങനെ നിങ്ങളുടെ ഭാഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നോക്കാം. ഇത്തരം കാര്യങ്ങള് നോക്കി അത് പല വിധത്തില് നിങ്ങളെ ബാധിക്കുന്നു എന്ന് നോക്കാം.
ഭാഗ്യസംഖ്യ 1
ജ്യോതിശാസ്ത്ര പ്രകാരം നിങ്ങളുടെ ഭാഗ്യ സംഖ്യ ഒന്നാണെങ്കില് ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങളും മുന്നേറ്റങ്ങളും ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത രീതിയിലാണ് ജീവിതത്തിലെ ഓരോ മാറ്റവും നിങ്ങള്ക്കുണ്ടാവുന്നത്. എന്നാല് ഉത്തരവാദിത്വങ്ങള് വളരെ കൂടുതലുള്ള ഒരു മാസമാണ് ഫെബ്രുവരി. മാത്രമല്ല കുടുംബ ജീവിതം വളരെ നല്ല രീതിയില് മുന്നോട്ട് പോവുകയും ചെയ്യുന്നു. പുരുഷന്മാരെ ആകര്ഷിക്കാന് സ്ത്രീകള്ക്ക് ഈ മാസത്തില് കഴിയുന്നു.
ഭാഗ്യസംഖ്യ 2
നിങ്ങള് കഠിനമായി അധ്വാനിച്ചാല് മാത്രമേ ജീവിതത്തില് ഉയരത്തിലെത്താന് സാധിക്കുകയുള്ളൂ. ഏത് കാര്യത്തിനും കുടുംബത്തിന്റെ പൂര്ണ പിന്തുണ നിങ്ങള്ക്കുണ്ടായിരിക്കും. മാത്രമല്ല ഇത് ജീവിതത്തില് നല്ലൊരു അടിത്തറ ഉണ്ടാകാന് സഹായിക്കുന്നു. വിവാഹം നടക്കാന് സാധ്യതയുള്ള മാസമാണ് ഫെബ്രുവരി. അതിനായി ശ്രമിച്ചാല് കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നു. സാമ്പത്തികമായും നേട്ടം ലഭിക്കുന്ന മാസമാണ് ഇത്.
ഭാഗ്യസംഖ്യ 3
ജീവിതത്തില് ഉയര്ച്ചകള് ഉണ്ടാവാന് ഈ മാസം സഹായിക്കുന്നു. സാമ്പത്തികമായി ഉയര്ന്ന നിലയിലെത്താനുള്ള എല്ലാ സാധ്യതയും ഉണ്ട്. കിട്ടാക്കടം തിരിച്ച് കിട്ടാനുള്ള എല്ലാ സാധ്യതയും നിങ്ങളില് കാണുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് പണം ചിലവാക്കാനുള്ള സാഹചര്യം ഉണ്ടാവുന്നു. അവസരങ്ങള് എല്ലാം തന്നെ പരമാവധി മുതലാക്കാന് ശ്രമിക്കുക. പ്രണയ ബന്ധങ്ങളില് വളരെ കൂടിയ തോതില് പ്രശ്നങ്ങള് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില് ശ്രദ്ധ നല്കണം.
ഭാഗ്യസംഖ്യ 4
നിങ്ങള് പ്രതീക്ഷിക്കാത്ത സമയത്ത് ജീവിതത്തില് അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില് പണത്തേക്കാള് പ്രാധാന്യം ബന്ധങ്ങള്ക്കെന്ന് നിങ്ങള്ക്ക് മനസ്സിലാകും. മാത്രമല്ല വിവാഹത്തിന് ഏറ്റവും പറ്റിയ സമയമാണ് ഇത്. എന്നാല് ബുദ്ധിപരമായി കാര്യങ്ങളെ സമീപിക്കണം. ഒരിക്കലും വികാരപരമായി കാര്യങ്ങളെ സമീപിക്കരുത്. ഇത് നിങ്ങളില് പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടാക്കുന്നു.
ഭാഗ്യ സംഖ്യ 5
ഗൃഹ നിര്മാണത്തിന് സാധ്യതയുള്ള മാസമാണ് ഫെബ്രുവരി. പല തീരുമാനങ്ങളും പുന:പരിശോധന നടത്തുകയും പല വിധത്തില് അത് വീണ്ടും ചെയ്യാനും തീരുമാനിക്കാനും സാധിക്കുന്നു. ജീവിതത്തിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവും. ഏത് കാര്യത്തേയും പലപ്പോഴും മുന്വിധിയോട് കൂടിയാണ് വിലയിരുത്തുന്നത്. ബന്ധങ്ങള്ക്ക് വളരെയധികം പ്രാധാന്യം നല്കും. ഇത് പല വിധത്തില് നിങ്ങളെ ആപത്ഘട്ടങ്ങളില് സഹായിക്കുന്നു. ബിസിനസ് മേഖലയില് പുരോഗതി ലഭിക്കുന്നു.
ഭാഗ്യസംഖ്യ 6
സാമ്പത്തിക കാര്യങ്ങളില് ശ്രദ്ധ അല്പം കൂടുതല് നല്കണം. അല്ലെങ്കില് അത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്കും സാമ്പത്തിക തകര്ച്ചയിലേക്കും നയിക്കുന്നു. കുടുംബ ബന്ധങ്ങളില് വിള്ളലുണ്ടാവുമെങ്കിലും തെറ്റിദ്ധാരണ മാറി എല്ലാം നല്ല രീതിയില് അവസാനിക്കുന്നു. സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും നിങ്ങളെ സഹായിക്കുന്നു. അവസരങ്ങള് നിങ്ങളെതേടി എത്തുമെങ്കിലും പലതും നേടിയെടുക്കാന് മത്സരങ്ങളില് ഏര്പ്പെടേണ്ടതായി വരുന്നു.
ഭാഗ്യസംഖ്യ 7
ജീവിതത്തില് പല വിചിത്രമായ കാര്യങ്ങളും സംഭവിക്കുന്നു. വൈകാരികതയോട് കൂടിയാണ് പലതിനേയും നിങ്ങള് സമീപിക്കുക. പല ഭാഗത്ത് നിന്നും പല വിധത്തിലുള്ള വിമര്ശനങ്ങള് നിങ്ങള് നേരിടേണ്ടതായി വരുന്നു. സ്നേഹബന്ധങ്ങള് നല്ല രീതിയില് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പലരുടേയും യഥാര്ത്ഥ സ്വഭാവം നിങ്ങള്ക്ക് മനസ്സിലാക്കേണ്ടതായി വരുന്നു.
ഭാഗ്യസംഖ്യ 8
പല കാര്യങ്ങളിലും ശുഭാപ്തി വിശ്വാസമായിരിക്കും നിങ്ങളുടെ കൈമുതല്. സാമൂഹിക കാര്യങ്ങളില് ഇടപെടുന്നു. മാത്രമല്ല കുടുംബ ബന്ധത്തിന് പ്രാധാന്യം നല്കുന്നതിനാല് പല വിധത്തിലുള്ള നല്ല മാറ്റങ്ങളും കുടുംബത്തില് സംഭവിക്കുന്നു. ഏത് ബന്ധമാണെങ്കിലും സമാധാനപരമായി കാര്യങ്ങള് ചെയ്യാന് നിങ്ങള്ക്ക് കഴിയുന്നു. സാമ്പത്തിക നേട്ടവും ലാഭവും നിങ്ങള്ക്കുണ്ടാവുന്നു.
ഭാഗ്യസംഖ്യ 9
ഏത് കാര്യം ചെയ്യുമ്പോഴും ആത്മവിശ്വാസം നിങ്ങളുടെ കൈമുതലായിരിക്കും. പലപ്പോഴും നിങ്ങളുടെ പരിശ്രമങ്ങള്ക്ക് കൃത്യമായ ഫലം ലഭിക്കുന്നത് ഫെബ്രുവരി മാസത്തില് ആിരിക്കും. എങ്കിലും ചില കാര്യങ്ങളില് നിങ്ങള്ക്ക് നിരാശയുണ്ടാവാം. സാമ്പത്തിക കാര്യങ്ങളില് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിനും മനസമാധാനത്തിനും വരെ വഴി തെളിക്കുന്നു.