വിവാഹത്തീയതി വിവാഹഭാവി പറയും

Posted By:
Subscribe to Boldsky

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നു പറയും. എന്നാല്‍ ശേഷമുള്ള ജീവിതം സ്വര്‍ഗമോ നരകമോയെന്നു തീരുമാനിയ്ക്കുന്നത് പല ഘടകങ്ങളും ചേര്‍ന്നാണ്.

വിവാഹത്തീയതി എല്ലാവരും ജീവിതത്തില്‍ ഓര്‍ത്തു വയ്ക്കുന്ന ഒന്നുതന്നെയാണ്. പുതുജീവിതത്തിലേയ്ക്കു കാലെടുത്തു വച്ച ആ ദിവസം ആണ്ടുതോറും വിവാഹവാര്‍ഷികമായി ആഘോഷിയ്ക്കുന്നതും പതിവാണ്.

വിവാഹശേഷം വിവാഹജീവിതം, ദാമ്പത്യം നല്ല രീതിയില്‍ പോകണമെന്നായിരിയ്ക്കും, എല്ലാവരുടേയും ആഗ്രഹം. നല്ല വിവാഹജീവിതത്തിനായി ജാതകമടക്കമുള്ള കാര്യങ്ങള്‍ നോക്കി വിവാഹം ചെയ്യുന്നതിന്റെ ഒരുദ്ദേശ്യവും ഇതു തന്നെയാണ്.

നമ്മുടെ വിവാഹത്തീയതി പറയുന്ന ചില കാര്യങ്ങളുണ്ട്. വിവാഹജീവിതത്തിന്റെ ഭാവിയടക്കം. വിവാഹത്തീയതി എല്ലാ അക്കങ്ങളും അതായത് മാസം, തീയതി, വര്‍ഷം എന്നിവ കൂട്ടി നോക്കിയുള്ള ആകെത്തുകയായാണ് എടുക്കേണ്ടത്. അതുപ്രകാരം 1-9 വരയാണ് വിവാഹത്തീയതികളായി കണക്കുകൂട്ടുന്നതും. ഉദാഹരണത്തിന് 23-4-1976 ആണ് തീയതിയെങ്കില്‍ എല്ലാ അക്കങ്ങളും കൂട്ടിയുള്ള ആകെത്തുക, 2+3+4+1+9+7+6 =5 അതായത് 5 ആണ് തീയതിയായി എടുക്കേണ്ടത്.

വിവാഹത്തീയതി പറയുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

1

1

വിവാഹത്തീയതി 1 ണെങ്കില്‍ പരസ്പരധാരണയും ഏറെ അടുപ്പവുമുള്ള പങ്കാളികളായിരിയ്ക്കും ഇവരെന്നതാണ് സംഖ്യാശാസ്ത്രം പറയുന്നത്. ഇവരുടെ ജീവിതം മുഴുവന്‍ പ്രണയം നിറഞ്ഞിരിയ്ക്കും. ജീവിതകാലം മുഴുവന്‍ ഈ അടുപ്പവും സ്‌നേഹവും നില നില്‍ക്കുകയും ചെയ്യും

2

2

2 ആണ് തീയതിയെങ്കില്‍ പങ്കാളികള്‍ തങ്ങളുടേതായ രഹസ്യങ്ങള്‍ സൂക്ഷിയ്ക്കുന്നതവും ബന്ധത്തില്‍ വേണ്ടത്ര പക്വത കാണിയ്ക്കാത്തവരുമാകും. ഇത് ബന്ധത്തില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

3

3

3 ആണെങ്കില്‍ ദാമ്പത്യത്തില്‍ ധനത്തിന് പ്രാധാന്യം നല്‍കുന്നവരും പുറംമോടിയ്ക്കായി പണം ചെലവാക്കുന്നവരുമാകും ദമ്പതിമാര്‍. ദാമ്പത്യത്തില്‍ വിശേഷിച്ചൊരു പ്രതീക്ഷയുമില്ലാത്തവര്‍.

4

4

നാലാണ് വിവാഹം കഴിഞ്ഞ നമ്പറെങ്കില്‍ മാതൃകാദാമ്പത്യമെന്നു വേണമെങ്കില്‍ വിലയിരുത്താം. എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷം ദാമ്പത്യത്തിലേയ്ക്കു കടക്കുന്ന ഇക്കൂട്ടര്‍ ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകും. ദാമ്പത്യത്തില്‍ വളരെ പക്വത കാണിയ്ക്കുന്നവരും.

5

5

5 ആണ് വിവാഹത്തീയതിയായി ലഭിയ്ക്കുന്നതെങ്കില്‍ നല്ല ആശയവിനിമയത്തിലൂടെ പരസ്പരം മനസിലാക്കി മുന്നേറുന്ന ദമ്പതിമാരാകും. പരസ്പരം ബഹുമാനിയ്ക്കുന്ന ദമ്പതിമാര്‍ കൂടിയാകും ഇക്കൂട്ടര്‍.

6

6

ആറാണ് സംഖ്യയെങ്കില്‍ സംഖ്യാജ്യോതിഷപ്രകാരം ശുക്രന്റെ അനുഗ്രഹമുള്ളവരാകുമെന്നു പറയുന്നു. സ്‌നേഹവും സമാധാനവും പ്രണയവും നിറഞ്ഞ ദാമ്പത്യമാകും, ഇക്കൂട്ടരുടേത്. വിവാഹത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നവര്‍.

7

7

7 വിവാഹസംഖ്യയായി വരുന്നവര്‍ പൊതുവെ ദുര്‍ഭാഗ്യമുള്ളവരാണ്. വിവാഹജീവിതത്തില്‍ ഈ സംഖ്യ ദോഷം വരുത്തുമെന്നാണ് പൊതുവെ പറയാറും. അപകടങ്ങളും അനിഷ്ടസംഭവങ്ങളുമെല്ലാം ഇവരുടെ ദാമ്പത്യത്തിലുണ്ടാകും. ദാമ്പത്യം തന്നെ ചിലപ്പോള്‍ നീളാതിരിയ്ക്കുകയും ചെയ്യും.

എട്ടാണ് സംഖ്യയെങ്കില്‍ പരസ്പരം ഏറെ പൊരുത്തമുള്ള ദമ്പതിമാരാകും. ഇവരുടെ ദാമ്പത്യത്തില്‍ ലൈംഗികയ്ക്കു പ്രധാന സ്ഥാനവുമുണ്ടാകും. മറ്റുള്ളവരുമായി എളുപ്പത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന ഇക്കൂട്ടര്‍ ദാമ്പത്യത്തിലെ എല്ലാ പ്രശ്‌നങ്ങളും പരസ്പരം ചര്‍ച്ച ചെയ്തു പരിഹരിയ്ക്കുകയും ചെയ്യും.

9

9

9 വിവാഹത്തീയതിയെങ്കില്‍ ഈ ദാമ്പത്യം ദൈവാധീനമുള്ളതാകും. എന്നാല്‍ ദമ്പതിമാര്‍ അല്‍പം രഹസ്യസ്വഭാവം കാണിയ്ക്കുന്നവരുമാകും.

English summary

Facts That Your Wedding Date Reveals

Facts That Your Wedding Date Reveals, read more to know about,