For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനയെ നിങ്ങള്‍ തെറ്റിദ്ധരിയ്ക്കുമ്പോള്‍

|

സ്ത്രീ ലൈംഗികാവയവം അഥവാ വജൈന ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്. സ്ത്രീ ശരീരത്തിന്റെ രഹസ്യവാതിലെന്നു വേണമെങ്കില്‍ പറയാം.

സ്ത്രീ വജൈനയെക്കുറിച്ചു പല തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. പഴയകാലത്തും ഇപ്പോഴും. ഇത് കന്യതാക്വം വരെ ബന്ധപ്പെട്ടിരിയ്ക്കുന്നു.

സ്ത്രീ വജൈനയെക്കുറിച്ചു സയന്‍സ് വെളിപ്പെടുത്തുന്ന പല രഹസ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ദുര്‍ഗന്ധം

ദുര്‍ഗന്ധം

ആരോഗ്യമുള്ള യോനിയ്ക്കു ദുര്‍ഗന്ധമുണ്ടാകുമെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇതും തെറ്റു തന്നെയാണ്. വജൈനയ്ക്ക് അതിന്റേതായ ഗന്ധമുണ്ടെന്നതു ശരി തന്നെ.എന്നാല്‍ ദുര്‍ഗന്ധം അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് ഉണ്ടാകുന്നത്.

വജൈന ലൂസായാല്‍

വജൈന ലൂസായാല്‍

വജൈന ലൂസായാല്‍ ആ സ്ത്രീ കൂടുതല്‍ സെക്‌സിലേര്‍പ്പെട്ടിട്ടുണ്ടെന്ന ധാരണ പുരാതന കാലത്തുണ്ടായിരുന്നു. ഇന്നും ഇത്തരം ധാരണയ്ക്കു കുറവില്ലെന്നതാണ് വാസ്തവം. എന്നാല്‍ വജൈന ചുരുങ്ങാനും അയയാനും കഴിവുള്ളതാണ്. സെക്‌സ് കൂടുതലാകുന്ന സ്ത്രീ വജൈനയുടെ ആകൃതിയെ ഒരു വിധത്തിലും ബാധിയ്ക്കില്ലെന്നര്‍ത്ഥം. നേരെ മറിച്ച് പ്രസവം പോലുള്ള പ്രക്രിയകളാണ് ഇതിന് ഇടയാക്കാറ്.

യോനിയ്ക്ക് ഇറുക്കം

യോനിയ്ക്ക് ഇറുക്കം

ഉയരക്കുറവുള്ള സ്ത്രീകളുടെ യോനിയ്ക്ക് ഇറുക്കം കൂടുതലുണ്ടാകുമെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇതിലും വാസ്തവമില്ല. ഉയരവും യോനിയുടെ ഇലാസ്റ്റിസിറ്റിയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ് രോഗലക്ഷണമാണെന്നു കരുതുന്നവരുമുണ്ട്. ഇതും തെറ്റിദ്ധാരണ തന്നെ. വജൈനല്‍ ഡിസ്ചാര്‍ജ് ആരോഗ്യകരമായ യോനിയുടെ ലക്ഷണമാണ്. വജൈനല്‍ ഡിസ്ചാര്‍ജിന് നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഉണ്ടെങ്കിലാണ് ശ്രദ്ധിയ്‌ക്കേണ്ടത്.

കന്യാചര്‍മം

കന്യാചര്‍മം

കന്യാചര്‍മം സെക്‌സിലൂടെയാണ് പൊട്ടുകയെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇത് തെറ്റാണ്. സ്‌പോട്‌സ് പോലുള്ളവയും കഠിനമായ ശാരീരിക അധ്വാനവുമെല്ലാം ഇതിന് കാരണങ്ങളാണ്.

സ്ഖലനം

സ്ഖലനം

സെക്‌സ് സമയത്ത് പുരുഷനെപ്പോലെ സ്ത്രിയ്ക്കും സ്ഖലനം സംഭവിയ്ക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇതും തെറ്റിദ്ധാരണയാണ്. ഈ സമയത്തുണ്ടാകുന്നത് യോനീസ്രവമാണ്. ഇത് ഗ്ലാഡുലാര്‍ ഗ്രന്ഥിയില്‍ നിന്നും ഉല്‍പാദിപ്പിയ്ക്കുന്നതുമാണ്.

വജൈനല്‍ ഭാഗം ഷേവ്

വജൈനല്‍ ഭാഗം ഷേവ്

വജൈനല്‍ ഭാഗം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നു കരുതുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ഇതു തെറ്റിദ്ധാരണയാണ്. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഇട വരുത്തും. ഇവിടെ ഷേവ് ചെയ്യുന്നതും വാക്‌സ് ചെയ്യുന്നതുമൊന്നും നല്ലതല്ല.

Read more about: life pulse
English summary

Facts And Misconceptions About Women Body Part

Facts And Misconceptions About Women Body Part,
Story first published: Tuesday, March 27, 2018, 23:53 [IST]
X
Desktop Bottom Promotion