Just In
Don't Miss
- News
പൗരത്വ നിയമഭേദഗതി ബില് ഇന്ന് ലോക്സഭയില് അവതരിപ്പിക്കും; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഗുരുവായൂര് ഏകാദശി ദിനത്തില് രാശി വിശേഷം
നല്ല സമയവും മോശം സമയവുമെല്ലാം നമ്മുടെ ജീവിതത്തില് വരും. ഇവ മാറി മാറി വരുമെന്നു വേണം, പറയാന്. രാശി സ്വാധീനവും ഗ്രഹ സ്വാധീനവുമെല്ലാം ഇതിനു സഹായിക്കുന്ന ഘടകങ്ങളുമാണ്.
രാശിയും ഗ്രഹ നിലയുമെല്ലാം ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നു. നല്ല ഗ്രഹ സ്വാധീനമെങ്കില് നല്ലതുണ്ടാകും. അല്ലെങ്കില് ദോഷവും.
ഗുരുവായൂര് ഏകാദശി ഫലം ഉറപ്പാക്കാന്
ഗുരുവായൂര് ഏകാദശി പുണ്യം നിറയുന്ന ഇന്ന്, അതായത് 2018 നവംബര് 19 തിങ്കളാഴ്ച നിങ്ങളുടെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സ്പിരിച്വാലിറ്റി വഴിയില് താല്പര്യം തോന്നും. ആഗ്രഹിച്ചിരുന്ന മ്യൂസിക്, അല്ലെങ്കില് ഡാന്സ് ക്ലാസില് ചേരുവാനും സാധിയ്ക്കും. പൊതുവേ വിജയകരമായ നല്ലൊരു ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ചെയ്യുന്നതെല്ലാം നല്ലതായി വരുന്ന ദിവസമാകും. തരുന്ന ഉത്തരവാദിത്വങ്ങള് ഏറെ നന്നായി ചെയ്യാന് സാധിയ്ക്കുന്ന ദിവസം. ഇത് മത്സരങ്ങളിലായാലും ബിസിനസിലാണെങ്കിലും. ബിസിനസിലുള്ളവര്ക്ക് ഏറെ ലാഭകരമായ ദിവസം. വളരെ സന്തോഷകരമായ ഒരു ദിവസം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ഇമേജില് ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. മറ്റുള്ളവരെ പ്രവൃത്തികളെ കുറിച്ചോര്ത്തു വിഷമിയ്ക്കാതെ സൊസൈറ്റിയ്ക്കൊപ്പം നില്ക്കേണ്ട ദിവസം. ബിസിനസിലുള്ളവര്ക്ക് ഏറെ ലാഭമുണ്ടാകുന്ന ഒന്നു കൂടിയാണ്.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം കഠിനാധ്വനം കൊണ്ട് നിങ്ങളുടെ ജോലിയിലോ ബിസിനസിലോ സ്ഥാനമുറപ്പിയ്ക്കുന്ന ദിവസമാണ്. പങ്കാളിയുമായി ഏറെ അടുത്തു നില്ക്കും. വൈകീട്ടു പ്രിയപ്പെട്ടവര്ക്കൊപ്പം സമയം ചെലവഴിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികള് ഏറ്റെടുക്കാന് പൊതുവേ തയ്യാറാകില്ല. ഉത്തരവാദിത്വം മറി കടന്ന് അല്പം റിലാക്സ് ചെയ്യാന് സഹായിക്കുന്ന ദിവസം. ഒഴുക്കിനെതിരെ നീന്താതെ ഒഴുക്കിനൊപ്പം നീന്താന് ശ്രദ്ധിയ്ക്കുക.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ശാന്തമായി നീങ്ങുന്ന ഒന്നാണ്. സമാധാനം കെടുത്തുന്ന സംഭവങ്ങള് പൊതുവേ ഉണ്ടാകില്ല. കുടുംബവും കൂട്ടുകാരും നിങ്ങളെ പൂര്ണമായും പിന്തുണയ്ക്കും. ജോലിയും വളരെ കാര്യമായി ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളോട് അടുത്ത ചില കാര്യങ്ങളില് സ്വാര്ത്ഥത തോന്നുന്ന ദിവസമാണ് ഇന്ന്. കഴിഞ്ഞ കാലത്തെ ആശ്രയിച്ചാല് ഭാവിയില് അവസരങ്ങള് നേടാം. നിങ്ങളുടെ സത്യസന്ധത വരെ ചോദ്യം ചെയ്യപ്പെടുന്ന ചില അവസരങ്ങള് വരെയുണ്ടാകാം. ചില ചെറിയ പ്രശ്നങ്ങള് ഒഴികെ നല്ല ദിവസമാണ്. കാര്യങ്ങള് മനസിലാക്കാനുള്ള നിങ്ങളുടെ കഴിവ് അഭിനന്ദിയ്ക്കപ്പെടും.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ആത്മപരിശോധന നടത്തുന്ന ദിവസമാണ്. ഇത് വരുന്ന ദിവസങ്ങളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും നല്കുന്നു. ജോലിയിലുള്ള നിങ്ങളുടെ സിസ്റ്റമാറ്റിക് സമീപനം നല്ലതാണ്. നിങ്ങളുടെ ഐഡികള് അംഗീകാരം നേടും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടുതല് സൗഹൃദങ്ങള് നേടാന് സാധിയ്ക്കുന്ന ദിവസമാണ്. വെല്ലുവിളികള് നേരിട്ട് വിജയിയാകാന് സാധിയ്ക്കുന്ന ദിവസം. പുതിയ ഉത്തരവാദിത്വങ്ങള് വരും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പ്ലാനോടെ മുന്നേറുന്ന ദിവസം. ഈ പ്ലാനുകള് പ്രാവര്ത്തികമാക്കുന്നതിലാണ് കാര്യം. എന്നാല് കാര്യതാമസവും തടസവും ഉണ്ടാകുമെങ്കിലും വിഷമിയ്ക്കാനില്ല. ഇത് താല്ക്കാലികം മാത്രം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ഇമോഷനുകള് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെ തകര്ക്കാന് അനുവദിയ്ക്കാതെ നോക്കുക. ചില സമയങ്ങളില് സെന്റിമെന്റുകള് നിങ്ങളുടെ വഴിയിലെ തടസങ്ങളാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം റൊമാന്സിന് പ്രധാനപ്പെട്ട ദിവസം. സിംഗിളായവര്ക്ക് പങ്കാളിയെ കണ്ടെത്താന് സാധിയ്ക്കും, വിവാഹിതര്ക്ക് പങ്കാളിയുമായി കൂടുതല് അടുപ്പം. കരിയറിന്റെ കാര്യത്തില് കൂടുതല് സീരിയസായി ചിന്തിയ്ക്കും.

ഏകാദശി പുണ്യം, നല്ല ദിവസം
പ്രവൃത്തികളിലൂടെ കൂടി നേടാന് ശ്രമിയ്ക്കുക.