TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രാശി സ്വാധീനം ഇന്ന് (2018 ഡിസംബര്‍ 8 ശനി) എങ്ങനെ
നാമറിയാതെ തന്നെ നമ്മുടെ ചലനങ്ങളെ, വിധിയെ നിര്‍ണയിക്കുന്ന, സ്വാധീനിയ്ക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. പലതും നാം വിചാരിച്ച പോലെ നടക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ്.
ഇത്തരം സ്വാധീനങ്ങളില്‍ ഒന്നാണ് രാശി അഥവാ സോഡിയാക് സൈന്‍. രാശിയും ഗ്രഹ സ്വാധീനവുമെല്ലാം നല്ലതെങ്കില്‍ ദിവസവും നന്നാകും. അല്ലെങ്കില്‍ വിപരീത ഫലവുമാകും.
അഹങ്കാരികളാണ് ഈ സ്ത്രീ നക്ഷത്രങ്ങള്‍
രാശി സ്വാധീനം 2018 ഡിസംബര്‍ 8 ശനിയാഴ്ച നിങ്ങളെ എങ്ങനെ ബാധിയ്ക്കുന്നുവെന്നറിയൂ
ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ അല്പം അസ്വസ്ഥത തോന്നുന്ന ദിവസമാണ്. എന്തു തന്നെയായാലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിരസിയ്ക്കരുത്. കാണാതെ പോകരുത്.
ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ ഇന്നത്തെ ദിവസം നല്ല രീതിയില്‍ എല്ലാവരോടും പെരുമാറും. അടുപ്പം കാണിയ്ക്കും. നിങ്ങള്‍ക്ക് അവര്‍ എത്ര പ്രിയപ്പെട്ടതാണെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള അവസരങ്ങള്‍ പാഴാക്കില്ല. നിങ്ങളുടെ മേലധികാരികളും കുടുംബാംഗങ്ങളും നിങ്ങളോട് വളരെ സൗമ്യമായി പെരുമാറും. വീട്ടുകാര്‍ക്കൊപ്പം വീട്ടിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.
ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശി ഇന്നത്തെ ദിവസം കൂടുതല്‍ ഇമോഷണലാകുന്ന ദിവസമാണ്. മററുള്ളവര്‍ നിങ്ങളെ കുറിച്ച് എന്തു കരുതുമെന്നു കൂടുതല്‍ ചിന്തിയ്ക്കുന്ന ദിവസം. എന്നാല്‍ വൈകീട്ടോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകും. പ്രണയിക്കുന്നയാളോടു വിവാഹാഭ്യര്‍ത്ഥന നടത്താനും സാധ്യത.
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് വളരെ പെട്ടെന്നു തന്നെ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന ഒരു ദിവസമാണ്. ജോലി സ്ഥലത്തും സമ്മര്‍ദങ്ങളെ മറി കടക്കാന്‍ സഹായിക്കും. ജോലിയില്‍ വരുന്ന വെല്ലുവിളികളെല്ലാം തന്നെ മറി കടക്കാന്‍ സഹായിക്കും. കീര്‍ത്തിയ്ക്കു വേണ്ടി താല്പര്യം തോന്നും.
ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രാമാണ്യം മുന്നിട്ടു നില്ക്കുന്നു. ജോലിയില്‍ ചെറിയ വെല്ലുവിളികളുണ്ടാകും. വ്യവസായിയാണെങ്കില്‍ പണം പല തരത്തില്‍ മറിയ്ക്കാന് സാധ്യതയുണ്ട്. ഇതു ബിസനസിന്റെ ഭാഗമായാകും.
വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ആത്മാര്‍ത്ഥതയുടെ, കൃത്യനിഷ്ഠയുടെ ദിവസമാണ്. എന്നാല്‍ കോണ്‍ട്രാക്റ്റുകളുടെ ഒപ്പിടുമ്പോള്‍ നല്ല ശ്രദ്ധ വേണം. വന്നു കഴിഞ്ഞു പ്രശ്നപരിഹാരം തേടുന്നതിനേക്കാള്‍ പ്രശ്നം വരാതെ നോക്കാന്‍ ശ്രദ്ധിയ്ക്കുക.
ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസിലെങ്കില് പുതിയ പദ്ധതികള്‍ കൊണ്ടു വരുന്ന ദിവസമാണ്. ഇത് ബിസിനസില്‍ വിജയമുണ്ടാക്കും. വൈകീട്ട് പങ്കാളിയ്ക്കൊപ്പം സന്തോഷകരമായി സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ അല്പം ഡള്‍ ആയ ദിവസമാകും. നഷ്ടങ്ങളാണെന്ന തോന്നലും ഒറ്റയ്ക്കിരിയ്ക്കാനും ആഗ്രഹിയ്ക്കും. നിരാശപ്പെടേണ്ടതില്ല, നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും.
സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറോബക്സ്, ജിംനാസ്റ്റിക്സ് പോലുള്ള കാര്യങ്ങള്‍ കാരണം നല്ല എനര്ജിയുണ്ടാകുന്ന ദിവസമാണ്. ജോലിയില്‍ ആവറേജായ ദിവസമാണ്. ജോലിയും കുടുംബവുമായി ബാലന്‍സ് സൂക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുക.
കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനം കാരണം ആളുകള്‍ അംഗീകരിയ്ക്കുന്ന ദിവസമാണ്. ബിസിനസില്‍ ഏറെക്കാലമായി നില നില്ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിയ്ക്കപ്പെടും. എതിരാളികളുടെ വിമര്‍ശനങ്ങള്‍ അതിന്റേതായ രീതിയില്‍ എടുക്കാനും അവരുടെ അഭിപ്രായങ്ങള്‍ മാനിയ്ക്കാനും തയ്യാറാകും. പ്ലാനുകളില്‍ നിങ്ങള്‍ എതിരാളികളേക്കാള്‍ മുന്നിലാണെന്ന ്അവര്‍ക്കു മനസിലാകും.
അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ആര്‍ട്ടിസ്റ്റുകള്‍ക്കും പാട്ടുകാര്‍ക്കുമെല്ലാം അംഗീകാരങ്ങള്‍ ലഭിയ്ക്കുന്ന ദിവസമാണ്. വിമര്‍ശനങ്ങള്‍ നിങ്ങളെ തളര്‍ത്തില്ല. ജോലിയില്‍ മിടുക്കു തുടരും.
പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ പ്രൊഡക്ടീവ് ദിവസമാകും. പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടും. പൊതുവേ സന്തോഷകരമായ ദിവസമാണ്.