ഇതിലൊന്ന് തെരഞ്ഞെടുക്കൂ, ഭാവി പറയാം

Posted By:
Subscribe to Boldsky

ഒരാളുടെ ഭാവി പറയാന്‍ വഴികള്‍ പലതുമുണ്ട്. ഇതിനായി കൈരേഖാശാസ്ത്രവും ഇതുപോലുള്ള മറ്റു ശാസ്ത്രങ്ങളും പരീക്ഷിയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ ചില ചിത്രങ്ങള്‍ നോക്കിയും ഭാവിയും നിങ്ങളെക്കുറിച്ചും പറയാനാകും. ഇത്തരത്തില്‍ ഒന്നാണ് താഴെ പറയുന്നത്.

താഴെ തന്നിരിയ്ക്കുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കുക. ഇതിനു ശേഷം ഇതെക്കുറിച്ചുളള വിശദീകരണമറിയൂ,

ജര്‍മന്‍ ആല്‍ഫബെറ്റിക് അക്ഷരങ്ങളാണ് താഴെ ഇതിനായി കൊടുത്തിരിയ്ക്കുന്നത്. ഇവ പറയുന്ന ചിലതിനെക്കുറിച്ചറിയൂ,

1

1

നിങ്ങള്‍ ഒന്നാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ സുരക്ഷ, ഉറപ്പ്, ഉയര്‍ച്ച, പണം തുടങ്ങിയവയാണ് സൂചനകള്‍. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിയ്ക്കുമെന്നുറപ്പ്. വസ്തുവകകളില്‍ മാത്രമല്ല, ആത്മീയസംബന്ധമായ കാര്യങ്ങളിലും നിങ്ങള്‍ ഉന്നതി നേടും.

2

2

2 അതായത് ഈ ചിത്രമാണ് തെരഞ്ഞെടുത്തതെങ്കില്‍ സ്പീഡ്, മാറ്റങ്ങള്‍, സ്വാതന്ത്ര്യം എന്നിവ നിങ്ങളുടെ വഴിയേയെന്നതാണ് അര്‍ത്ഥമാക്കുന്ന്ത്. നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കില്‍ ഇനിയത് സംഭവിയ്ക്കുമെന്നര്‍ത്ഥമാക്കുന്നു. ചെറിയ കാര്യങ്ങളെയോര്‍ത്തു വിഷമിയ്‌ക്കേണ്ട ആവശ്യം ജീവിതത്തിലില്ലെന്നും അര്‍ത്ഥം.

3

3

3 അതായത് ഈ ചിത്രമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വിജയം, അധികാരം എന്നിവയ്‌ക്കൊപ്പം ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസു കൂടി വ്യക്തമാക്കുന്നു. നിങ്ങളുടെ പഴയ പല സ്വപ്‌നങ്ങളും വിജയിക്കുമെന്നും അര്‍ത്ഥം. വൈകാരിക, ആത്മീയ ഉയര്‍ച്ചയും ഫലമായി പറയുന്നു.

4

4

4 അഥവാ ഈ ചിത്രമാണ് തെരഞ്ഞെടുത്തതെങ്കില്‍ നിങ്ങള്‍ക്കിപ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടെന്നര്‍ത്ഥം. എന്നാല്‍ ഇതോര്‍ത്ത് ടെന്‍ഷനടിയ്‌ക്കേണ്ട ആവശ്യമില്ല. ഈ പ്രശ്‌നങ്ങളില്‍ നിന്നും ഈശ്വരകടാക്ഷം കൊണ്ടു നിങ്ങള്‍ രക്ഷപ്പെടുകയും ചെയ്യും.

5

5

5 അഥവാ ഈ ചിത്രമാണ് തെരഞ്ഞെടുത്തതെങ്കില്‍ നിങ്ങള്‍ ദാനം ചെയ്യാന്‍ മനസുള്ള, ദാനം ചെയ്യുന്ന ആളാണ്. അതുപോലെ ലഭിയ്ക്കുകയും ചെയ്യും. മററുള്ളവരുമായി ഷെയര്‍ ചെയ്യാനും അടുത്തു നില്‍ക്കാനും താല്‍പര്യമുള്ളവര്‍. മറ്റുള്ളവരെ കെയര്‍ ചെയ്യുന്നവരും.

6

6

6 അഥവാ ഈ ചിത്രമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വളര്‍ച്ചയും പുതിയ തുടക്കവും സൂചിപ്പിയ്ക്കുന്നു. വലിയ ദുഖത്തില്‍ നിന്നും പെട്ടെന്നുള്ള മോചനമാണ് ഇതു സൂചിപ്പിയ്ക്കുന്നത്. വൈകാരികവും ആത്മീയവുമായുള്ള ഉയര്‍ച്ചയും ഇതു സൂചിപ്പിയ്ക്കുന്നു.

English summary

Choose A Rune And Know About Your Future

Choose A Rune And Know About Your Future, Read more to know about,
Story first published: Wednesday, April 4, 2018, 20:24 [IST]