നക്ഷത്രഫലം പറയും സ്ത്രീ വിശേഷം

Written By:
Subscribe to Boldsky

ജന്മനക്ഷത്രം പലരെക്കുറിച്ചും പല കാര്യങ്ങളും വെളിപ്പെടുത്തുന്ന ഒന്നാണ്. നക്ഷത്രഫലമനുസരിച്ച് സ്ത്രീ പുരുഷന്മാരുടെ സ്വാഭാവത്തെ കുറിച്ചും രൂപത്തെക്കുറിച്ചുമെല്ലാം പല കാര്യങ്ങളും വിശദീകരിയ്ക്കാം.

ജന്മനഷക്ഷത്രപ്രകാരം ഓരോ സ്ത്രീകള്‍ക്കും പൊതുവായ ചില സ്വഭാവസവിശേഷതകളുണ്ടായിരിയ്ക്കം. നല്ലതും ചീത്തയുമായി ചില ഫലങ്ങള്‍.

ജന്മക്ഷത്രം സ്ത്രീകളെക്കുറിച്ചു വെളിപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാരായ സ്ത്രീകള്‍ സൗന്ദര്യമുള്ളവരാകും. സാമ്പത്തികമായി ശോഭിക്കുന്നവരും നല്ല വാക്കുകള്‍ പറയുന്നവരും ഭക്തിയള്ളവരുമാകും, ഈ നക്ഷത്രത്തിലെ സ്ത്രീകള്‍.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാരായ സ്ത്രീകള്‍ പൊതുവെ പിടിവാശി കൂടുതലുള്ളവരാണ്. മേധാവിത്വസ്വഭാവമുള്ള ഇവര്‍ ഭര്‍തൃകുടുംബവുമായി ഒത്��ുപോകാത്തവരും സ്വന്തം കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരുമാണ്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിലെ സ്ത്രീകള്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കാത്തവരാണ്. അഹങ്കാരവും കലഹസ്വഭാവവുമള്ളവരാണിവര്‍. അതേ സമയം ഇവര്‍ക്കു സമൂഹത്തില്‍ സ്ഥാനവും കിട്ടും.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ സൗന്ദര്യത്തില്‍ മുന്‍പന്തിയിലാകും. കുടുംബസ്‌നേഹമുള്ളവരും നല്ല സ്വഭാവഗുണമുള്ളവരുമാകും ഇവര്‍.

മകരിയം

മകരിയം

മകരിയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യമുള്ളവരും മധുരമായി സംസാരിയ്ക്കുന്നവരുമാകും. ആഭരണത്തോട് കമ്പമുള്ള ഇവര്‍ക്ക് സന്താനഭാഗ്യവും ഫലം.

തിരുവാതിര

തിരുവാതിര

ബുദ്ധിയുള്ളവരാകും തിരുവാതിരക്കാരായ സ്ത്രീകള്‍. എന്നാല്‍ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിയ്ക്കുന്ന സ്വഭാവക്കാരും. മറ്റുളളവരെ സഹായിക്കുന്നവരും

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് തര്‍ക്കസ്വഭാവം കൂടുതാണ്. ഇതുകൊണ്ടുതന്നെ ബന്ധുക്കളുമായി തര്‍ക്കിയ്ക്കും. എന്നാല്‍ പുറത്തുള്ളവരോട് നല്ല രീതിയില്‍ പെരുമാറും. പൊതുവെ ഇത്തരം നക്ഷത്രത്തില്‍ ��ിറന്നവര്‍ക്ക് നല്ല ഭര്‍ത്താവിനെ ലഭിയ്ക്കാറുണ്ട്.

പൂയം

പൂയം

പൂയം വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ കര്‍ക്കശക്കാരായിരിയ്ക്കും. മനസില്‍ എപ്പോഴും ദുഖിക്കുന്നവര്‍. എടുത്തുചാട്ടം കൂടുതലമായ ഇവര്‍ക്ക് ദാമ്പത്യസുഖവും കുറവാകും.

ആയില്യം

ആയില്യം

ആയില്യം സ്വഭാവത്തില്‍ പെട്ട സ്ത്രീകള്‍ കലഹിയ്ക്കുന്ന പ്രകൃതമയായിരിയ്ക്കും. കുടുംബത്തില്‍ ആധിപത്യം പുലര്‍ത്താന്‍ താല്‍പര്യപ്പെടുന്ന ഇക്കൂട്ടര്‍ സ്വന്തം ഇഷ്ടത്തിനു മാത്രം പ്രവര്‍ത്തിയ്ക്കുന്നവരുമാണ്.

മകം

മകം

മകം പിറന്ന മങ്ക എന്നത് സുഖമേറെ അനുഭവിയ്ക്കാന്‍ യോഗമുള്ള നക്ഷത്രക്കാരായതുകൊണ്ടാണ് വിശദീകരിയ്കക്ുന്നത്. സമ്പദ്ഭാഗ്യമുള്ള ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരുമാണ്. ദൈവവിശ്വാസികളും ആചരങ്ങളില്‍ വിശ്വസിയ്ക്കുന്നവരുമാണ്.

പൂരം

പൂരം

പൂരം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ഭാഗ്യവതികളാണ്. നല്ല സന്താനഭാഗ്യമുള്ള ഇവര്‍ നല്ല പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്നവരുമാണ്. ഉറച്ച തീരുമാനങ്ങളുള്ള ഇവര്‍ക്ക് സമ്പദ്ഭാഗ്യവും ഉണ്ടായിരിയ്ക്കും.

ഉത്രം

ഉത്രം

തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന തരത്തിലെ സ്ത്രീകളാകും ഉത്രം നക്ഷത്രത്തില്‍ പെട്ടവര്‍. അധികാരസ്വഭാവം കൂടുതലായ ഇവര്‍ക്കു ധൈര്യവും തന്നിഷ്ടവും കൂടുതലുമാണ് പിടിവാശിക്കാരായ ഇവര്‍ ഉറച്ച മനസിന്റെ ഉടമകളുമായിരിയ്ക്കും.

അത്തം

അത്തം

അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ എല്ലാ കാര്യത്തിലും സമർത്ഥരായിരിക്കും. പെണ്ണത്തം പൊന്നത്തം എന്നാണ് പൊതുവെ പറയുക. അത്തം നക്ഷത്രക്കാരായ സ്ത്രീകള്‍ സൗന്ദര്യവതികളും വിദ്യാസമ്പന്നരുമാകും. സ്വന്തം കാലില്‍ നില്‍ക്കുന്നവര്‍

ചിത്തിര

ചിത്തിര

ചിത്തിരക്കാരായ സ്ത്രീകള്‍ സൗന്ദര്യവും ബുദ്ധിസാമര്‍ത്ഥ്യവും ഉള്ളവരാണ്. നിര്‍ഭാഗ്യം പൊതുവെ കൂടെയുള്ള ഇവര്‍ ദുരാഗ്രഹികളും മററുള്ളവരാല്‍ ബഹുമാനിക്കപ്പെടാത്തവരുമാണ്.

ചോതി

ചോതി

ചോതിക്കാരായ സ്ത്രീകള്‍ കലാവാസനയുള്ളവരാകും. പതിവ്രതകളായ ഇവര്‍ ക്ഷിപ്രസാദികളും ക്ഷിപ്രകോപികളുമാണ്. സന്താനഭാഗ്യമുള്ള ഇവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരുമാണ്.

വിശാഖം

വിശാഖം

വിശാഖക്കാരായ സ്ത്രീകള്‍ അടക്കവും ഒതുക്കവും സൗന്ദര്യമുള്ളവരുമാണ്. നല്ല സ്ഥാനമാനങ്ങള്‍ ലഭിയ്ക്കുന്ന ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്നവരും നല്ല പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റുന്ന തരക്കാരുമാകും. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കരുതുന്നവരും.

അനിഴം

അനിഴം

അനിഴം നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍ ഗുരുഭക്തിയും ഭര്‍തൃഭക്തിയുമുള്ളവരാകും. ധാരാളം സുഹൃദ്ബന്ധത്തോടു കൂടിയ ഇവര്‍ പിണങ്ങിയാല്‍ പിന്നെ ഇണങ്ങാനാകാത്തവരും സ്വാര്‍ത്ഥരുമാണ്. തങ്ങള്‍ക്ക് അധികാരം വേണം എന്നു കരുതുന്നവരും.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാരായ സ്ത്രീകള്‍ കഴിവുള്ളവരും അതേ സമയം അസൂയാലുക്കളുമാകും. ബന്ധുക്കളും അയല്‍വാസികളും ഇവര്‍ക്ക് ദോഷങ്ങളുണ്ടാക്കുന്നവരുമാണ്. മറ്റുള്ളവരില്‍ അധികാരം കാണിക്കാന്‍ കഴിയാത്തവരുമാണിവര്‍.

മൂലം

മൂലം

മൂലം നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍ മൃദുവായ സ്വാഭാവക്കാരാണ്. ദേഷ്യപ്രകൃതമുള്ള ഇവര്‍ തങ്ങളുടെ പങ്കാളിയെ അങ്ങേയറ്റം സ്‌നേഹിയ്ക്കുന്ന പ്രകൃതവുമാണ്. ആവശ്യമില്ലാതെ അഭിപ്രായം പറയുന്ന സ്വാഭാവവും ഇവര്‍ക്കുണ്ട്.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രത്തല്‍ ജനിച്ച സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം, തൊഴില്‍ നേട്ടങ്ങളുള്ളവരാകും. അടുക്കും ചിട്ടയുമുള്ള ഇവര്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്, ആത്മവിശ്വാസമുള്ളവരുമാണ്.

ഉത്രാടം

ഉത്രാടം

നല്ല ശുദ്ധമായ മനസുള്ളവരാണ് ഉത്രാടക്കാരായ സ്ത്രീകള്‍. എന്നാല്‍ വാക്പ്രശ്‌നങ്ങള്‍ കൊണ്ട് ഭര്‍ത്താവുമായി കലഹിയ്ക്കാനും കുട്ടികളില്‍ നിന്നും അകന്നു കഴിയാനും സാധ്യതയുള്ളവരുമാണ്.

തിരുവോണം

തിരുവോണം

വ്യക്തിത്വവും കുലമഹിമയും സ്‌നേഹ, സല്‍സ്വഭാവികളും നല്ല ഭര്‍ത്താവും കുടുംബസുഖവും ലഭിയ്ക്കുന്നവരാണ് തിരുവോണം നക്ഷത്രക്കാരായ സ്ത്രീകള്‍. കുട്ടികളുടെ ഉയര്‍ച്ചയില്‍ പ്രത്യേക താല്‍പര്യം വയ്ക്കുന്നവരും.

അവിട്ടം

അവിട്ടം

അവിട്ടം നാളിലെ സത്രീകള്‍ക്ക് ധൈര്യം പൊതുവെ കൂടുതലാകും. സത്യസന്ധവും വിനയമുള്ളവരുമായ ഇവര്‍ നല്ല രീതിയില്‍ കുടുംബം നയിക്കുന്നവരുമാണ.് മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിയ്ക്കുന്നതു കൊണ്ടുതന്നെ പലപ്പോഴും അപകടങ്ങളില്‍ ചെന്നു വീഴുകയും ചെയ്യും.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്കു പെട്ടെന്നു ദേഷ്യം വരുമെങ്കിലും ലാളിത്യമുള്ളവരും മറ്റുള്ളവരോടു കരുണയുള്ളവരുമാകും. ദൈവവിശ്വാസമുള്ളവരുമാണിവര്‍.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍പ പൊതുവെ തന്റേടികളാണ്. നല്ല കുടുംബജീവിതം നയിക്കാന്‍ ഭാഗ്യമുള്ള ഇവര്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമാകും.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ മാന്യതയുള്ളവരാകും. ഇൗശ്വരവിശ്വാസികളും ലളിതജീവിതം നയിക്കുന്നവരുമാകും ഇവര്‍. മറ്റുള്ളവരെ സഹായിക്കാന്‍ വിശാലമനസുള്ളവരും.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് സൗന്ദര്യവും ദൈവവിശ്വാസവും അതേ സമയം അന്ധവിശ്വാസവുമുണ്ടാകും. നല്ല ചിന്തയുള്ള ഇവര്‍ സത്യസന്ധരുമാണ്.

Read more about: pulse life
English summary

Characters Of Women According To Their Birth Star

Characters Of Women According To Their Birth Star, read more to know about,