നിങ്ങളുടെ ദാരിദ്ര്യം മാറുമോ, സൂചനകള്‍ ഇതാണ്‌

Posted By:
Subscribe to Boldsky

ജനിച്ച മാസവും സമയവും എല്ലാം നോക്കി നമുക്ക് ഭാവി പറയാന്‍ സാധിക്കും. ഇത് എല്ലാ വിധത്തിലും നമ്മുടെ വിശ്വാസങ്ങളുടെ കൂടെ ഭാഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ സ്വഭാവ മഹമ കൊണ്ട് പ്രവചനത്തിന്റെ വിപരീതഫലമാിരിക്കും ഉണ്ടാവുക. എത്രയൊക്കെ യുക്തിവാദി എന്ന് പറഞ്ഞു നടന്നാലും ഒരിക്കലെങ്കിലും പത്രത്തിലോ മാസികകളിലോ ടിവിയിലെ വരുന്ന വാരഫലം നോക്കാത്തവരുണ്ടാവില്ല.

എന്നാല്‍ ശാസ്ത്രീയമായും ഇപ്പോള്‍ ഇത്തരം പ്രവചനങ്ങളില്‍ സത്യമുണ്ടെന്നാണ് ശാസ്ത്രലോകവും പറയുന്നത്. ഇംഗ്ലീഷ് മാസമനുസരിച്ച് നമ്മുടെ ഭാവിയും ആരോഗ്യസ്ഥിതിയും ഭാഗ്യനിര്‍ഭാഗ്യവും പ്രവചിക്കാം. ഓരോ മാസത്തിലും ജനിച്ചവര്‍ക്ക് എങ്ങനെയായിരിക്കും ഗുണദോഷഫലങ്ങള്‍ എന്നു നോക്കാം. ഇത് പലപ്പോഴും ജ്യോതിഷത്തിന്റെ ഭാഗമനുസരിച്ചാണ് ഇത്തരത്തില്‍ വരുന്നത്. ശാസ്ത്രീയമായി ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നതും.

ജനുവരി

ജനുവരി

ജനുവരി മാസത്തില്‍ ജനിച്ചവര്‍ എപ്പോഴും ഏത് കാര്യത്തിനും മുമ്പിലായിരിക്കും. സ്വതന്ത്രരും സ്വന്തമായി അഭിപ്രായമുള്ളവരുമായിരിക്കും ഇവര്‍. സ്‌നേഹിക്കുന്നതിനും വിശ്വസിക്കുന്നതിനും ഇവരെ കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂ. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടവരാണ് ജനുവരിയില്‍ ജനിച്ചവര്‍. അല്‍ഷിമേഴ്‌സ് സാധ്യത കൂടുതലാണ് ഇവര്‍ക്ക്.ഏത് കിട്ടാക്കടവും തിരിച്ച് കിട്ടുന്നു ഇവര്‍ക്ക്. മാത്രമല്ല അതിനായി ജീവിതത്തില്‍ കഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടാവുന്നു.

 ഫെബ്രുവരി

ഫെബ്രുവരി

ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് വില നല്‍കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതായിരിക്കും ഇവരുടെ ഏറ്റവും പ്രധാന ആവശ്യവും. എന്നാല്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ ഇവര്‍ എടുക്കുന്ന സമയം വളരെ കൂടുതലായിരിക്കും. ശാന്തസ്വഭാവക്കാരായിരിക്കും ഇവര്‍. മാത്രമല്ല നല്ല കലാകാരന്‍മാരുമായിരിക്കും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെയാണ് ഫെബ്രുവരിയില്‍ ജനിച്ചവര്‍ ഭയക്കേണ്ടത്.

മാര്‍ച്ച്

മാര്‍ച്ച്

പണം ഉണ്ടാക്കുന്ന കാര്യത്തില്‍ ഇവരെ കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂ. എന്നാല്‍ പലപ്പോഴും അതെങ്ങനെ ചിലവാക്കണമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഇവരുടെ കൂടപ്പിറപ്പാകും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരിക്കും. ആസ്തമയും വിറ്റാമിന്റെ അഭാവവും ഇത്തരക്കാരെ രോഗികളാക്കും. സാമ്പത്തികമായി പരാജയമാണെങ്കിലും പലപ്പോഴും ആവശ്യസമയത്ത് കടം വാങ്ങിയെങ്കിലും കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും

 ഏപ്രില്‍

ഏപ്രില്‍

ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ വളരെ ക്രിയേറ്റീവ് ആയിരിക്കും. ബുദ്ധിപരമായി ആര്‍ക്കും ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല. പലപ്പോഴും കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇവരായിരിക്കും എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളായിരിക്കും ഇവരുടേയും ആരോഗ്യം തകര്‍ക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങള്‍ സാമ്പത്തികമായ രീതിയില്‍ വളരെ നല്ലതായിരിക്കും.

മെയ്

മെയ്

ആത്മവിശ്വാസമുള്ളവരായിരിക്കും മെയ് മാസത്തില്‍ ജനിച്ചവര്‍. കുടുംബമാണ് ഏറ്റവും വലുത് എന്ന ചിന്താഗതിയാണ് ഇവരുടെ കൈമുതല്‍. എല്ലാ ബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഡയബറ്റിസ്. ഗ്ലൂക്കോമ തുടങ്ങിയവ മെയ് മാസത്തില്‍ ജനിച്ചവരെ അലട്ടും. ദൈവ വിശ്വാസികള്‍ കൂടിയായിരിക്കും ഈ മാസം ജനിച്ചവര്‍.

 ജൂണ്‍

ജൂണ്‍

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവം ജൂണ്‍ മാസത്തില്‍ ജനിച്ചവരില്‍ കാണില്ല. പ്രണയവും പ്രണയവിവാഹവും ആയിരിക്കും ഇവരില്‍ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നതും. ക്രിയേറ്റീവ് ആയി ചിന്തിക്കാന്‍ കഴിവുള്ളവരായിരിക്കും. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവരുടെ കൂടപ്പിറപ്പാകും. സാമ്പത്തിക നേട്ടങ്ങള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് പ്രകടമായ രീതിയില്‍ അനുഭവിക്കാന്‍ സാധിക്കുകയില്ല.

 ജൂലൈ

ജൂലൈ

ജൂലൈ മാസത്തില്‍ ജനിച്ചവര്‍ ആത്മാര്‍ത്ഥതയുള്ളവരായിരിക്കും. വിശ്വസിക്കുന്നവര്‍ക്ക് ജീവന്‍ വരെ നല്‍കാന്‍ ഇവര്‍ തയ്യാറാകും. മാത്രമല്ല ബന്ധങ്ങള്‍ ജീവിത കാലം മുഴുവന്‍ തുടരണമെന്ന ആവശ്യക്കാരായിരിക്കും ഇവര്‍. വിട്ടു മാറാത്ത ശരീര വേദനയും പനിയും അതിനോടനുബന്ധിച്ച രോഗങ്ങളും ഇവരുടെ കൂടപ്പിറപ്പായിരിക്കും.

ആഗസ്റ്റ്

ആഗസ്റ്റ്

ആഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ മാനസികമായി നല്ല ബലമുള്ളവരായിരിക്കും. ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ചു നില്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. മാത്രമല്ല സ്‌നേഹ സമ്പന്നരും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവരുമായിരിക്കും. കലാപരമായി ഇവര്‍ മുന്നിലായിരിക്കും. ശ്വാസകോശസംബന്ധമായ രോഗങ്ങളായിരിക്കും ഇവരുടെ വില്ലന്‍മാര്‍.

 സെപ്റ്റംബര്‍

സെപ്റ്റംബര്‍

സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവര്‍ ആത്മീയമായി ഉയര്‍ന്ന ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരായിരിക്കും. സംഘാടന പാടവവും നേതൃപാടവവും ഇവരുടെ കൈമുതലായിരിക്കും. ബുദ്ധിശക്തിയില്‍ ഇവരെ വെല്ലാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. മഴക്കാലത്തുണ്ടാവുന്ന എല്ലാ രോഗങ്ങളും ഇവരെ പെട്ടെന്ന് ബാധിയ്ക്കും.

 ഒക്ടോബര്‍

ഒക്ടോബര്‍

ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍ ഭാഗ്യവാന്‍മാരായിരിക്കും എന്നാണ് പറയപ്പെടുന്നത്. എല്ലാ മേഖലകളിലും കഴിവു തെളിയിക്കാന്‍ ഇവരെ കഴിഞ്ഞേ മറ്റാളുകളുള്ളൂ. ആത്മവിശ്വാസമായിരിക്കും ഇവരുടെ കൈമുതല്‍. സ്ത്രീകളില്‍ ഗര്‍ഭസംബന്ധമായ രോഗങ്ങള്‍ ഈ മാസം ദനിച്ചവരില്‍ കൂടുതലായി കണ്ടു വരുന്നു.

 നവംബര്‍

നവംബര്‍

നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ പോസിറ്റീവ് ചിന്താഗതികള്‍ ഉള്ളയാളായിരിക്കും. എന്നാല്‍ പലപ്പോഴും ഇവര്‍ മാനസിക പ്രശ്‌നമുള്ളവരെ പോലെ പെരുമാറുന്നതും സത്യമാണ്. ഇതിനു കാരണമാകട്ടെ ഇവരിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദമാണ്. എന്നാല്‍ ക്ഷമയായിരിക്കും ഇവരുടെ കൂടപ്പിറപ്പ്. പക്ഷേ തങ്ങളുടെ ഇമോഷന്‍ നിയന്ത്രിക്കുന്നതില്‍ ഇവര്‍ പരാജയമായിരിക്കും. അല്‍ഷിമേഴ്‌സ് ആയിരിക്കും ഇവരുടെ ജീവിതത്തിലെ വില്ലന്‍.

 ഡിസംബര്‍

ഡിസംബര്‍

പൊതുവേ അലസന്‍മാരും മടിയന്‍മാരുമായിരിക്കും ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ ജോലി എടുക്കാന്‍ തുടങ്ങിയാല്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നതും സത്യം. വിശ്വസ്തരായിരിക്കും ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍. മാത്രമല്ല സംഘാടന പാടവവും ഇവരുടെ കൂടപ്പിറപ്പായിരിക്കും. തണുപ്പടിച്ചാലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും ഇവരെയാണ്.

Read more about: insync life ജീവിതം
English summary

birth month and personality

What does your birth month says about you read on to knowm more about it.
Story first published: Wednesday, May 9, 2018, 11:00 [IST]