നിങ്ങളുടെ രാശിയ്‌ക്കൊരു പ്രത്യേകതയുണ്ട്, അറിയാമോ

Posted By: Jacob K.L
Subscribe to Boldsky

നമ്മുടെ ജീവിതത്തിൽ പിന്തുടരുന്നതിനായി നമെല്ലാവരും തന്നെ പ്രത്യേകം നിയമങ്ങളും, തത്വങ്ങളുമൊക്കെ മുൻകൂട്ടി തീരുമാനിച്ചു വെച്ചിട്ടുണ്ടാകും. അതിന്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ടു മാത്രമേ നാം ജീവിതത്തിലെ ഓരോ പ്രധാന തീരുമാനങ്ങളും നിലപാടുകളുമൊക്കെ എടുക്കാറുള്ളൂ. അത്തരത്തിലുള്ള അതിർവരമ്പുകളൊന്നും മറികടക്കാനോ തടസ്സപ്പെടുത്താനോ ഒന്നും ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നില്ല. എങ്കിലും ചില സാഹചര്യങ്ങളിൽ നമ്മളോ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മറ്റുള്ളവരാരെങ്കിലുമോ ഒക്കെ ഈ അതിര് മറികടക്കുമ്പോൾ നാമോരോരുത്തരും അളവിൽകവിഞ്ഞ് പരിഭ്രാന്തരാകാറുണ്ട്.

ജീവിതത്തിന്റെ ചില സുപ്രധാന കാലഘട്ടങ്ങളിലൊക്കെ ഇത്തരം ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യണ്ടതും കൂടുതൽ ആലോചിക്കേണ്ടതുമൊക്കെ അനിവാര്യമാണെന്ന കാര്യത്തിൽ നിങ്ങൾ ഞങ്ങളോട് യോജിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

നമുക്കെല്ലാവർക്കും പൊതുവായുള്ള ഒരു കാര്യമെന്തെന്നാൽ നാമെല്ലാവരും തന്നെ അലംഘഗനീയമായ ചില കാര്യങ്ങളുടെ ഒരു പ്രത്യേക പട്ടിക എപ്പോഴും കൂടെ കൊണ്ടുനടക്കുന്നു. അത് തികച്ചും പവിത്രമാണെന്ന് നാം വിശ്വസിക്കുകയും ചെയ്യുന്നു. പ്രാകൃതമായുള്ള ഇത്തരം നിയമങ്ങളും വ്യക്തികത മൂല്യങ്ങളുമെല്ലാം തന്നെയാണ് യഥാർഥത്തിൽ അപൂർവമായ ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താൻ സഹായിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രത്യേകമായ നമ്മുടെ ഇത്തരം സ്വഭാവ സവിശേഷതകളൊക്കെ യഥാർഥത്തിൽ നമ്മുടെ രാശി ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം ഇവിടെ വളരെയേറെ പ്രസക്തമാണ്.

ഇക്കാര്യത്തെ സൂചിപ്പിച്ചു സംസാരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, ഞങ്ങളിവിടെ നിങ്ങൾക്കായി നിങ്ങളുടെ സ്വഭാവത്തെ ചൂണ്ടിക്കാണിക്കുന്ന പ്രത്യേകമായ പന്ത്രണ്ട് രാശിചിഹ്നങ്ങളേയും ചുവടെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവയെല്ലാംതന്നെ നിങ്ങളുടെ ഓരോരുത്തരുടെയും പ്രത്യേകമായ വ്യത്യസ്ത വ്യക്തിത്വ സ്വഭാവങ്ങളെ ചൂണ്ടിക്കാണിക്കുന്നു.

 മേടംരാശി

മേടംരാശി

മേടംരാശിക്കാരായ നിങ്ങളോരോർത്തരും തന്നെ മറ്റുള്ളവരിൽ നിന്ന് വളരെയധികം വ്യത്യസ്തരായവരും, പ്രാകൃതാ എവിടേയും നേതാക്കരാകാനും വേണ്ടി ജനിച്ചിട്ടുള്ളവരായിരിക്കും. നിങ്ങൾ ഒരിക്കലും ഒരു കാര്യത്തിനും ആരോടും അനുമതി ആരായില്ല. പകരം, നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് എന്തായാലും അതിൽതന്നെ ഉറച്ച് മുന്നോട്ടുപോകുന്നു. നിങ്ങൾക്ക് ജന്മസിദ്ധമായി ആഭിലാഷങ്ങൾ ഒരുപാട് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാത്തിലും ആവശ്യമായ നിയന്ത്രണം വേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ സകലത്തിലും അത്യുത്തമമായ പരമസ്ഥാനം ലഭിക്കാൻ നിങ്ങൾ പരിശ്രമിച്ചു കൊണ്ടേയിരിക്കും. അതിനാൽ നിങ്ങൾക്കെല്ലാറ്റിനും മേൽ നിയന്ത്രണമുണ്ടായിരിക്കുകയും എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള നൈപുണ്യം ഉണ്ടായിരിക്കുകയും ചെയ്യും

ഇടവരാശി

ഇടവരാശി

ഇടവരാശിക്കാർ എല്ലാവരും തന്നെ മേടംരാശിക്കാരിൽ നിന്ന് തികച്ചും വിപരീതമാണ്. നിങ്ങളിൽ നിന്ന് അനുമതി തേടാതെ മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ നിങ്ങളെ പ്രകോപിപ്പിക്കുകയും അതുമൂലം ആവരെ വെറുക്കാൻ കാരണമാക്കുകയും ചെയ്യുന്നു,. സാധാരണഗതിയിൽ ഒരു ആശയം പങ്കുവയ്ക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതുപോലെ തന്നെ മാറ്റമെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനോ ആസ്വദിക്കാനോ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല, ക്രമരഹിതവും വിപ്ലവവുമായ ആശയങ്ങളെ വെറുത്തുകൊണ്ട് നിങ്ങൾ പഴയ രീതിയിലുള്ള സുരക്ഷിതമായ ആശയങ്ങളിൽ വിശ്വസിക്കുന്നു.

 മിഥുന രാശി.

മിഥുന രാശി.

മിഥുന രാശിക്കാരനെന്ന നിലയിൽ, എപ്പോഴെങ്കിലും വിമർശനം നേരിടുകയാണെങ്കിൽ നിങ്ങളത് തീർച്ചയായും അവഗണിക്കും. വെറും ലളിതമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാതെ, ലോകത്തെക്കുറിച്ച് വളരെയധികം ഉത്കണ്ഠ പുലർത്തി നിങ്ങൾ അതിനുവേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കും. നിങ്ങളുടെ ചുമലുകളിൽ ഈ ലോകത്തിൻറെ മുഴുവൻ ഭാരം നിലകൊള്ളുന്നതായി അനുഭവപ്പെടും. നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെ കാര്യം വരുമ്പോൾ പോലും അവയെ ഇത്രയേറെ ഗൌരവമായി എടുക്കില്ല. ഒരു മിഥുന രാശി വിദ്വാനെന്ന നിലയിൽ, നിങ്ങളുടെ മുൻഗണന എപ്പോഴും നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ആയിരിക്കും. ജീവിതത്തിലെ പ്രധാനപ്പെട്ട ആരെയെങ്കിലും അവഗണിക്കുക എന്ന ആശയത്തെ നിങ്ങൾ പാടേ വെറുക്കുന്നു, അതുകൊണ്ടുതന്നെ നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽ പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ എതെങ്കിലും തരത്തിൽ വേദനിപ്പിക്കുന്നത് കാണുമ്പോൾ അത് നിങ്ങളെ വ്രണപ്പെടുത്തും.. ഉത്തരവാദിത്തബോധവും ജോലിയും നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്, അത് അവ രണ്ടിനോടും ഒരിക്കലും നിങ്ങൾ ഉപേക്ഷാ മനോഭാവം കാണിക്കില്ല

ചിങ്ങ രാശി

ചിങ്ങ രാശി

ചിങ്ങം രാശിക്കാരായ നിങ്ങൾ ഓരോരുത്തരും എല്ലായിടത്തും അധീനത്വം നേടിയെടുക്കാനും ഏവരുടെയും ശ്രദ്ധാ കേന്ദ്രീമായി തീരുവാനും ആഗ്രഹിക്കുന്നു. അതിനപ്പുറം ആരെങ്കിലും നിങ്ങളിൽ ആധിപത്യം പുലർത്തുന്നത് നിങ്ങൾ പൂർണ്ണമായും വെറുക്കുന്നു. അനിശ്ചിതത്വത്തെ അകറ്റിനിർത്താനും, മോശപ്പെട്ട കാര്യങ്ങളൊന്നും തന്നെ ഒരിക്കലും നിങ്ങളുടെ മുന്നോട്ടുള്ള പാതയെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനപ്പെട്ട വിവരങ്ങളോ അല്ലെങ്കിൽ വിശദാംശങ്ങളോ എല്ലാം തന്നെ അവ എത്ര ചെറുതായിപ്പോലും ഒന്നും തന്നെ നഷ്ടപ്പെടുത്താത്ത കൃത്യമായി നിങ്ങൾ കാത്തുസൂക്ഷിക്കുന്നു

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാരായ നിങ്ങളെല്ലാവരും സങ്കീർണതകളെ വെറുക്കുന്നു. ജീവിതത്തെ ആസ്വദിക്കാനുള്ള ലളിതമായ കാര്യങ്ങളൊക്കെ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതോടെപ്പം വളരെ ചെറിയ കാര്യങ്ങളിൽ വരെ നിങ്ങൾക്ക് വളരെയധികം തൃപ്തി കണ്ടെത്താനാവും. നിങ്ങളുടെ ഉത്ഭവത്തെയും കടന്നുവന്ന പാതകളെയും നിങ്ങളൊരിക്കലും മറക്കില്ല. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എവിടെനിന്ന് തുടങ്ങി എന്ന അസാധാരണമായ സ്ഥാനത്താണ് നിങ്ങളുടെ ജീവിതത്തിൻറെ പ്രാധാന്യവും അർഥവും കുടികൊള്ളുന്നത്

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാരായ, നിങ്ങൾക്ക് എപ്പോഴും ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരിക്കും. ചതിയന്മാരെയും മനസ്സിൽ വിദ്ധേഷം ഉള്ളവരേയുമൊക്കെ നിങ്ങൾ വെറുക്കുന്നു . അത് കൊണ്ട് തന്നെ മോശപ്പെട്ട ഇത്തരം ആളുകളെ ഉടൻതന്നെ കണ്ടുപിടിക്കാനുള്ള കഴിവ് നിങ്ങൾക്ക് കിട്ടിയിട്ടുണ്ട്, പലപ്പോഴായി യഥാസമയം തിരഞ്ഞെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴായി നല്ല കാര്യങ്ങളായി ഭവിക്കും. സന്തുലിതമായ കാര്യങ്ങളെല്ലാം തന്നെ സ്വാഭാവികമായി വന്നു ഭവിക്കുന്നതിനാൽ എല്ലായ്പ്പോഴും നിങ്ങൾക്ക് സമാധാനത്തോടെ തുടരാൻ കഴിയുന്നു. എങ്കിലും വല്ലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാനിടയുള്ള അസന്തുലിതാവസ്ഥയും സങ്കീർണതകളുമൊക്കെ നിങ്ങളുടെ ജീവിതതാളം തെറ്റിക്കുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലുമോ എന്തെങ്കിലുമോ നിങ്ങളുടെ ജീവിതത്തെ അലോസരപ്പെടുത്താൻ ശ്രമിച്ചാൽ പോലും, നിങ്ങൾ പെട്ടെന്ന് കോപാകുലരായിത്തീരുന്നു.

വൃശ്ചിക രാശി

വൃശ്ചിക രാശി

വൃശ്ചിക രാശിക്കാരായ നിങ്ങളോരോരുത്തരും ഒന്നും അസാധ്യമല്ലെന്ന് വിശ്വസിക്കുന്നവരാണ്. അതിനാലാണ് നിങ്ങൾ ഒഴിവുകഴിവുകളെ പൂർണ്ണമായും വെറുക്കുന്നത്. കള്ളം പറയുന്നതിനേയും നിങ്ങൾ വളരെയധികം വെറുക്കുന്നു, അതുകൊണ്ട് നുണപറയുന്നവരേ വളരെ എളുപ്പത്തിൽ കണ്ടെത്തുവാൻ നിങ്ങൾക്ക് സാധിക്കുന്നു. ആളുകൾ പലപ്പോഴും നിങ്ങളുടെ മനസ്സ് മാറ്റാൻ ശ്രമിക്കുമ്പോൾ അത് നിങ്ങളെ വ്രണപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. കപട വിദ്യകളും കൗശല കൃത്യങ്ങളുമൊക്കെ കൈമുതലായുള്ള നിങ്ങൾ പലപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടരെ ഒഴിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യും..

ധനുരാശി

ധനുരാശി

ഒരു ധനുരാശിക്കാരനെന്ന നിലയിൽ നിങ്ങൾക്ക് എപ്പോഴെങ്കിലും എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ, അത് ധൈര്യമായി തന്നെ തുറന്നുപറയും. നിങ്ങളുടെ മനസ്സ് ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെട്ടെങ്കിൽ കൂടി മിണ്ടാതിരിക്കുന്നത് നിങ്ങളുടെ ശൈലിയല്ല. ഏതെങ്കിലും കാര്യങ്ങളെ സ്വന്തമായിത്തന്നെ സൂക്ഷിച്ചു വയ്ക്കാനുള്ള സ്വാർത്ത മനോഭാവം നിങ്ങൾക്കില്ല. പ്രത്യേകിച്ച് നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങളെ ചേർത്തു പിടിക്കാൻ നിങ്ങളിഷ്ടപ്പെടുന്നില്ല. നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ പല രീതിയിലും വേദനിപ്പിക്കുമെങ്കിലും, അവ തുറന്നു പറയാൻ ഒരിക്കലും നിങ്ങൾ മടി കാണിക്കില്ല.

മകരരാശി

മകരരാശി

മകരരാശിക്കാരായ നിങ്ങൾ തകർക്കാൻ കഴിയാത്തത്ര ബലമുള്ളവരാണ്.. ഏത് സാഹചര്യങ്ങളെയും തൻമയത്വത്തോടെ കൈകാര്യം ചെയ്യുന്ന നിങ്ങളൊരോരുത്തരും ഒന്നും പാതിവഴിയിൽ വിട്ടുകൊടുത്തുകൊണ്ട് പിന്മാറാൻ അറിയാത്തവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിൽ കൊടുങ്കാറ്റുപോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഓടിയൊളിക്കുന്നവരെ നിങ്ങൾ വെറുക്കുന്നു. രണ്ട് മുഖമുള്ള ആളുകളെയും കാപട്യം കാണിക്കുന്നവരേയും ഒക്കെ നിങ്ങൾക്ക് വെറുപ്പായിരിക്കും

കുംഭരാശി

കുംഭരാശി

ഒരു കുംഭരാശിക്കാരനായതിനാൽ ,നിങ്ങൾ ഏതുതരം സാഹചര്യത്തിലായിരുന്നാൽ കൂടി മികച്ച രീതിയിൽ തന്നെ എപ്പോഴും പ്രവർത്തിക്കും, നിങ്ങളുടെ സാധ്യതയെ സ്വയം മനസ്സിലാക്കിയും അംഗീകരിച്ചുകൊണ്ടും നിങ്ങൾ നിങ്ങളുടെ വിജയത്തിലേക്ക് നടന്നെത്തുന്നു. വിജയം കാണാതെ യാതൊരു കാര്യവും നിങ്ങൾ പാതിവഴിയിൽ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നാടകീയമായ ശൈലിയേയും നാടകീയമായ ആളുകളെയും നിങ്ങൾ പാടെ വെറുക്കുന്നു. നിങ്ങൾ പലപ്പോഴും വിമർശനത്തെ വെറുക്കുകയും, അത് കീഴ്പ്പെടാതിരിക്കുകയും ചെയ്യുന്നു..

മീനം രാശി

മീനം രാശി

മീനം രാശിക്കാരനായ നിങ്ങളെല്ലാവരും നിഷേധാത്മകതയെ അല്ലെങ്കിൽ നെഗറ്റിവിറ്റിയെ പാടെ വെറുക്കുന്നു. നിഷേധാത്മകമായ എല്ലാത്തരം ചിന്തകളെയും വിജയകരമായി മറികടക്കാനുള്ളൊരു കഴിവ് അന്തർലീനമായി നിങ്ങളിൽ കുടികൊള്ളുന്നു. നിഷേധാത്മകതയെന്ന ആശയത്തെ പോലും നിങ്ങൾ പൂർണ്ണമായും വെറുക്കുന്നു. അതിനാൽ പോസിറ്റീവായ കാര്യങ്ങൾ എപ്പോഴും നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയും ചെയും. ജീവിത യാത്രയിൽ നിങ്ങൾക്ക് പിശകുകളും തെറ്റുകളുമൊക്കെ സഭവിക്കുമെങ്കിലും കഠിനമായ പരിശ്രമം കൊണ്ട് അവയെയൊക്കെ തട്ടിമാറ്റി ഏറ്റവും മികച്ച രീതിയിൽ തന്നെ അവസരങ്ങളെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് മുന്നോട്ടുപോകും

English summary

Best Qualities Of Each Zodiac Sign

Best Qualities Of Each Zodiac Sign, Read more to know about,
Story first published: Monday, April 30, 2018, 13:59 [IST]