For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു രാത്രി കൊണ്ട് കുഞ്ഞിന് മുളച്ചത് ദ്രംഷ്ട

|

ദ്രംഷ്ടകള്‍ എന്നും നമ്മളെ ഭയപ്പെടുത്തുന്ന ഒന്നാണ്. പ്രേതത്തിനും യക്ഷിക്കും എല്ലാം ദ്രംഷ്ടകള്‍ ഉണ്ട്. എന്നാല്‍ ജനിച്ച് അധികം പ്രായമാവാത്ത ഒരു കുഞ്ഞിന് ഒരു രാത്രി കൊണ്ട് ദ്രംഷ്ടയുണ്ടാവുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വെറും രണ്ട് മാസം മാത്രമാണ് ഈ കുഞ്ഞിന്റെ പ്രായം. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് അസാധാരണമായി കുഞ്ഞിന്റെ വായില്‍ ദ്രംഷ്ട പോലുള്ള പല്ല് അമ്മ കണ്ടത്. ഒരേ ഒരു പല്ല് മാത്രമാണ് ഉണ്ടായിരുന്നത്. വളരെ അസാധാരണമായി തോന്നുന്ന ഒന്നായിരുന്നു ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: ലൈംഗിക ബന്ധത്തിന് പിഞ്ചുകുട്ടികള്‍, ആചാരം ഇങ്ങനെ</strong>Most read: ലൈംഗിക ബന്ധത്തിന് പിഞ്ചുകുട്ടികള്‍, ആചാരം ഇങ്ങനെ

കുട്ടികളില്‍ ചെറുപ്പത്തില്‍ പല വിധത്തിലുള്ള രോഗങ്ങളും മറ്റും ഉണ്ടാവും. എന്നാല്‍ എന്താണ് ഇത്തരത്തില്‍ ഒരു പ്രതിഭാസത്തിന് പിന്നില്‍ എന്ന് പലര്‍ക്കും അറിയില്ല. ഡോക്ടര്‍മാര്‍ പോലും ഇതിനു പിന്നിലുള്ള കാരണം എന്താണെന്ന് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. അത്രക്ക് അതിവിചിത്രമായ ഒന്നായിരുന്നു ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആ അമ്മയെ ഭയപ്പെടുത്തിയിരിക്കുന്ന എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

ഒറ്റരാത്രിയിലെ പ്രതിഭാസം

ഒറ്റരാത്രിയിലെ പ്രതിഭാസം

ഒറ്റരാത്രി കൊണ്ടാണ് കുഞ്ഞില്‍ ഇത്തരത്തിലുള്ള ഒരു കാര്യം സംഭവിച്ചത്. അതുകൊണ്ട് തന്നെ രണ്ട് മാസമാണ് കുഞ്ഞിന്റെ പ്രായം. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ഓരോ ചെറിയ കാര്യത്തിലും അമ്മ വളരെയധികം ശ്രദ്ധ പതിപ്പിച്ചിരുന്നു. രാത്രി ഉറക്കുന്നത് വരെ കുഞ്ഞിന് ഇത്തരത്തില്‍ ശാരീരികമായ ഒരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് അമ്മ ഉറപ്പിച്ച് പറയുന്നു.

അയര്‍ലന്റിലാണ് സംഭവം

അയര്‍ലന്റിലാണ് സംഭവം

ഇത് നടക്കുന്നത് അയര്‍ലന്റിലാണ്. സാധാരണ കുഞ്ഞിന് പാല് കൊടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ എടുത്തത്. എന്നാല്‍ കുഞ്ഞിന്റെ അസാധാരണമായ കരച്ചിലാണ് അമ്മയെ സംശയത്തിലാക്കിയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞില്‍ ഇത്തരത്തിലൊരു മാറ്റം അമ്മ കണ്ടെത്തിയത്. കുഞ്ഞിന്റെ വായുടെ മുന്‍നിരയില്‍ ഒരു ദ്രംഷ്ട പോലുള്ള പല്ല് കണ്ടെത്തിയത്.

നിര്‍ത്താതെയുള്ള കരച്ചില്‍

നിര്‍ത്താതെയുള്ള കരച്ചില്‍

നിര്‍ത്താതെയുള്ള കരച്ചിലാണ് അമ്മയെ സംശയത്തിലാക്കിയത്. കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ സ്തനങ്ങളില്‍ എന്തോ തറക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് അമ്മ പരിശോധിച്ചത്. വായിലെ ഇത്തരത്തിലുള്ള ഒരു ദ്രംഷ്ട കണ്ടെത്തിയത് ആണ് അമ്മയെ ഭയപ്പെടുത്തിയത്.

ഡോക്ടറുടെ അടുത്തേക്ക്

ഡോക്ടറുടെ അടുത്തേക്ക്

ഉടനേ തന്നെ ഭയപ്പെട്ട് പോയ ഇവര്‍ കുഞ്ഞിനേയും കൂട്ടി ഡോക്ടറെ സമീപിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ വരെ ആശയക്കുഴപ്പത്തിലായി ഇത് കണ്ടിട്ട് എന്നതാണ് സത്യം. എങ്ങനെ ഇതിന് ചികിത്സ നല്‍കും എന്നതായിരുന്നു ഇവരെ അലട്ടിയ ചോദ്യം.

 ദന്തരോഗ വിദഗ്ധനെ സമീപിക്കുന്നു

ദന്തരോഗ വിദഗ്ധനെ സമീപിക്കുന്നു

എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അമ്മ ദന്തരോഗ വിദഗ്ധനെ സമീപിക്കുകയും ഈ പല്ല് പറിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം കുഞ്ഞിന് യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടായിട്ടില്ല. പക്ഷേ ഇതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് ഇതു വരെ ആര്‍ക്കും പിടികിട്ടിയിട്ടില്ല. പലരേയും ആശയക്കുഴപ്പത്തിലാക്കിയ ഇത്തരമൊരു പ്രതിഭാസത്തിന്റെ കാരണം എന്താണെന്ന് ഇത് വരെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

English summary

baby grew a fang overnight

This 2-month-old baby developed a fang tooth in no time as the mother discovered the magical tooth when she was about to feed him. Check out the details of the bizarre incident.
Story first published: Thursday, October 25, 2018, 14:06 [IST]
X
Desktop Bottom Promotion