For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിറന്ന് വീണയുടനേ കുഞ്ഞ് മാറി;തിരിച്ചറിഞ്ഞിട്ടും

ഇത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി രണ്ട് കുഞ്ഞുങ്ങള്‍

|

പിറന്നു വീണ ഉടനേ കുഞ്ഞുങ്ങള്‍ മാറുന്നത് നാം സിനിമയിലും സീരിയയിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടുള്ളതിനെക്കുറിച്ച്് ചിന്തിച്ച് നോക്കൂ. ഒരു അമ്മക്കും അത് സഹിക്കാന്‍ കഴിയുകയില്ല എന്ന മാത്രമല്ല ഇത് ഒരു കുടുംബത്തിന് തന്നെ മാനസിക വിഷമവും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. സ്വന്തം കുഞ്ഞാണെന്ന ധാരണയില്‍ ഒരു കുഞ്ഞിനെ വളര്‍ത്തി ആ കുഞ്ഞ് തന്റെ കുഞ്ഞല്ല എന്ന് തിരിച്ചറിയുമ്പോള്‍ ഉള്ള അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ.

ജീവനോടെ കുഴിച്ച് മൂടി,11ദിവസത്തിനു ശേഷം കല്ലറയില്‍ജീവനോടെ കുഴിച്ച് മൂടി,11ദിവസത്തിനു ശേഷം കല്ലറയില്‍

ഇത്തരത്തില്‍ ഒരു അവസ്ഥ ഒരു അമ്മക്ക് ശരിക്കും സംഭവിച്ചതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഏഴ് വര്‍ഷം ഓമനിച്ച് വളര്‍ത്തിയ കുഞ്ഞ് തന്റേതല്ല എന്ന് മനസ്സിലാക്കുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക വിഷമവും തളര്‍ച്ചയും ചില്ലറയല്ല. അസമിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് നോക്കാം.

കുട്ടികളില്ലാതിരുന്ന ദമ്പതികള്‍

കുട്ടികളില്ലാതിരുന്ന ദമ്പതികള്‍

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ക്കാണ് ഇത്തരത്തിലൊരു നിയോഗം ഉണ്ടായത്. നാല് വര്‍ഷത്തിനു ശേഷമാണ് ഈ ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായത്. എന്നാല്‍ ആശുപത്രിയില്‍ വെച്ച് തന്നെ മറ്റൊരു സ്ത്രീയുടെ കുഞ്ഞുമായി ഇവര്‍ക്ക് മാറിപ്പോവുകയായിരുന്നു.

അസമിലാണ് സംഭവം

അസമിലാണ് സംഭവം

അസമിലെ ഒരു ജില്ലയില ഗ്രാമത്തില്‍ ആണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. പ്രസവശേഷം ആശുപത്രിയില്‍ വെച്ച് തന്നെ കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോവുകയായിരുന്നു. എന്നാല്‍ ഇതാകട്ടെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ മനസ്സിലാവുകയും ചെയ്തില്ല.

ബോഡോ കുടുംബത്തില്‍

ബോഡോ കുടുംബത്തില്‍

ബോഡോ കുടുംബത്തില്‍ ആണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. പ്രസവം കഴിഞ്ഞ് കുഞ്ഞ് മാറിപ്പോയ കാര്യം ആശശുപത്രി അധികൃതര്‍ക്കും മനസ്സിലായില്ല. എന്നാല്‍ പിന്നീട് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു സംശയത്തിന് അവിടെ പ്രാധാന്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും കാലം വളര്‍ത്തിക്കൊണ്ടിരുന്ന കുഞ്ഞ് തങ്ങളുടേതല്ലെന്ന് ആ ദമ്പതികള്‍ തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ പിതാവ് ആശുപത്രിയുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരേ കേസ് കൊടുക്കുകയും ചെയ്തു.

ഡി എന്‍ എ ടെസ്റ്റ്

ഡി എന്‍ എ ടെസ്റ്റ്

ഡി എന്‍ എ ടെസ്റ്റ് നടത്തിയപ്പോഴാണ് തങ്ങള്‍ ഇപ്പോള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന കുഞ്ഞ് അവരുടേതല്ല എന്ന് മനസ്സിലാക്കിയത്. ഏഴ് വര്‍ഷം തങ്ങള്‍ താലോലിച്ച് വളര്‍ത്തിയ കുഞ്ഞ് അവരുടേതല്ലെന്നായിരുന്നു ഡി എന്‍ എ ഫലം.

എന്നാല്‍ പിന്നീടുള്ള പ്രതികരണം

എന്നാല്‍ പിന്നീടുള്ള പ്രതികരണം

എന്നാല്‍ പിന്നീടുള്ള പ്രതികരണമാണ് എല്ലാവരേയും ഞെട്ടിച്ചത്. തങ്ങള്‍ ഇത്രയും കാലം പൊന്നു പോലെ നോക്കിയിരുന്ന കുഞ്ഞ് തങ്ങളുടേതല്ലെന്ന് മനസ്സിലാക്കിയിട്ടും കുഞ്ഞിനെ തിരിച്ച് നല്‍കുന്നതിന് ആ അച്ഛനും അമ്മക്കും മനസ്സനുവദിച്ചില്ല. ഇരുവീട്ടുകാരുടേയും തീരുമാനം. ഇത് തന്നെയായിരുന്നു.

പെട്ടെന്നൊരു മാറ്റം

പെട്ടെന്നൊരു മാറ്റം

ഇത്രയും വര്‍ഷം ജീവിച്ച ചുറ്റുപാടില്‍ നിന്ന് പെട്ടെന്നൊരു മാറ്റം രണ്ട് കുഞ്ഞുങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നത് കണക്കിലെടുത്താണ് ഇരു വീട്ടുകാരും ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ഇത് ശരിവെക്കുന്നതായിരുന്നു രണ്ട് അമ്മമാരുടേയും തീരുമാനവും.

English summary

babies swapped at birth in assam

Babies swapped at birth but their parents won't exchange them read on to know more about it.
X
Desktop Bottom Promotion