8 വയസ്സിനുള്ളില്‍ 3 കൊലപാതകം; ക്രൂരതക്ക് പിന്നില്‍

Posted By:
Subscribe to Boldsky

ഓരോ ദിവസം കഴിയുന്തോറും നമ്മുടെ നാട്ടില്‍ ക്രൈം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. എന്താണ് ലോകത്ത് നടക്കുന്നത് എന്നറിയാതെ ഓരോരുത്തരേയും അമ്പരപ്പിച്ച് കൊണ്ടാണ് കാര്യങ്ങള്‍ പോവുന്നത്. അത്രക്കധികം കൊലപാതകങ്ങളും പീഢനങ്ങളും നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ച് വരുന്നു. ചെറുപ്പത്തില്‍ തന്നെ മൂന്ന് കൊലപാതകങ്ങള്‍ ചെയ്ത ഒരു എട്ട് വയസ്സുകാരന്‍ ഉണ്ട്. ഇത് വായിക്കുന്നവരെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ഈ മൂന്ന് കൊലപാതകങ്ങളും അവന്‍ ചെയ്തത്. ഒരു മനുഷ്യന്‍ ചെയ്യാന്‍ പോയിട്ട് ചിന്തിക്കാന്‍ പോലും ഭയക്കുന്ന കാര്യങ്ങളാണ് ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ ചെയ്ത് കൂട്ടിയിട്ടുള്ളത്.

ഭര്‍ത്താവിന്പ്രിയം വേശ്യകളെ,ശേഷം ഭാര്യയോട് ചെയ്തത്

ലോകത്തിലെ ഏറ്റവും ചെറിയ സീരിയല്‍ കില്ലര്‍ ആണ് ഈ എട്ടുവസ്സുകാരന്‍. അമര്‍ജിത് സദ എന്ന വെറും എട്ട് വയസ്സുകാരന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. രാജ്യത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങളാണ് ഇവന്‍ ചെയ്തത്. അതും ചെറിയ കുട്ടികളെ. എന്നാല്‍ എന്താണ് ഇതിന് കാരണമെന്നോ എന്തുകൊണ്ടാണ് ഇവന്‍ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്നത് എന്ന് അറിയണമെങ്കില്‍ ആര്‍ട്ടിക്കിള്‍ വായിക്കൂ.

ഇന്ത്യക്കാരനായ എട്ട് വയസ്സുകാരന്‍

ഇന്ത്യക്കാരനായ എട്ട് വയസ്സുകാരന്‍

വെറും എട്ട് വയസ്സ് മാത്രം പ്രായമുള്ള അമര്‍ജിത് സദയാണ് കുടുംബത്തേയും ലോകത്തേയും ഞെട്ടിച്ചത്. കുട്ടികള്‍ പോലും കൊലപാതകത്തിലേക്ക് വളരെയധികം അടുത്തു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം. 1998-ല്‍ ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് ഇവന്റെ ജനനം. കര്‍ഷകനാണ് ഇവന്റെ അച്ഛന്‍. പിന്നീട് ബെഗുസരായില്‍ നിന്ന് മുസാഹ്രിയിലേക്ക് ഇവര്‍ താമസം മാറി.

 ഇരകളെല്ലാം കുട്ടികള്‍

ഇരകളെല്ലാം കുട്ടികള്‍

സദ കൊന്നതെല്ലാം ചെറിയ കുട്ടികളെയാണ്. അതും വെറും മാസങ്ങള്‍ മാത്രം പ്രായമുള്ള ചെറിയ കുട്ടികളെ. രണ്ടാമതായി കൊല ചെയ്തത് സ്വന്തം അനുജത്തിയെ തന്നെയായിരുന്നു. എന്നാല്‍ ഇത് എല്ലാവരില്‍ നിന്നും ഇവന്റെ മാതാപിതാക്കള്‍ മറച്ചു വെച്ചു. ഇതാണ് ഇവനെ മൂന്നാമത്തെ കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത്.

അയല്‍ക്കാരന്റെ മകള്‍

അയല്‍ക്കാരന്റെ മകള്‍

ഇവന്റെ അവസാന ഇരയായത് അയല്‍ക്കാരന്റെ വെറും ആറ് മാസം മാത്രം പ്രായമുള്ള മകളാണ്. പെണ്‍കുട്ടികളെയാണ് ഇവന്‍ നിഷ്‌കരുണം ഇല്ലാതാക്കിയത്. ഇഷ്ടിക കൊണ്ട് തലക്കടിച്ചാണ് ഇവന്‍ എല്ലാവരേയും കൊന്നത്. ഈ കുഞ്ഞിനെ കൊന്ന ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയാണ് ഉണ്ടായത്.

പൊലീസ് പിടിയില്‍

പൊലീസ് പിടിയില്‍

എന്നാല്‍ കൊലപാതക ശേഷം പൊലീസ് പിടിയിലായ ഇവനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. അയല്‍ക്കാരന്റെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ സദയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന് ഇവന്‍ പൊലീസിനോട് വിശദീകരിച്ചു.

കൊലപാതകത്തിനുള്ള കാരണം

കൊലപാതകത്തിനുള്ള കാരണം

എന്തുകൊണ്ട് ഇത്രയും കൊലപാതകങ്ങള്‍ നടത്തി എന്ന പൊലീസിന്റെ ചോദ്യത്തിന് ചിരിച്ച് കൊണ്ട് ബിസ്‌ക്കറ്റ് ചോദിക്കുകയായിരുന്നു അവന്‍ ചെയ്തത്. ശരിയെന്താണെന്നോ തെറ്റെന്താണെന്നോ തിരിച്ചറിയാനാവാത്തതാണ് ഇവന്റെ പ്രശ്‌നമെന്നാണ് മാതാപിതാക്കള്‍ ഇവനെ രക്ഷിക്കുന്നതിനായി പോലീസിനോട് പറഞ്ഞത്.

സൈക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍

സൈക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍

ഇത്ര ചെറുപ്രായത്തില്‍ മൂന്ന് കൊലപാതകം നടത്താനുള്ള കാരണം തേട് പൊലീസ് ഇവനെ നല്ലൊരു സൈക്കോളജിസ്റ്റിന്റെ സഹായം തേടി. സ്വഭാവ വൈകൃതമാണ് ഇതിന് പിന്നിലെന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെട്ടത്. മാത്രമല്ല മറ്റുള്ളവരെ ദ്രോഹിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന ഒരു സാഡിസ്റ്റാണ് സദയെന്ന് കണ്ടെത്തി. എന്നാല്‍ ഇവന്റെ ശരീരത്തിലും മനസ്സിലും ഉള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം മരുന്നിലൂടെ തന്നെ പരിഹാരം കാണാമെന്നാണ് ഡോക്ടറുടെ അഭിപ്രായം.

നീതീപീഠത്തിന്റെ ശിക്ഷ

നീതീപീഠത്തിന്റെ ശിക്ഷ

ഇന്ത്യന്‍ നിയമപ്രകാരം ഇവനെ കുറ്റക്കാരനായി കണക്കാക്കാന്‍ കഴിയില്ല. ഇതിന് കാരണം ഇവന്റെ പ്രായം തന്നെയാണ്. എന്നാല്‍ മൂന്ന് കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇതോടൊപ്പം തന്നെ മാനസികമായ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണുന്നതിനുള്ള സൗകര്യവും സദക്ക് നല്‍കി. അതുകൊണ്ട് തന്നെ ഒരു നിശ്ചിത പേരില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിച്ചു. എങ്കിലും ഇതോടൊപ്പം തന്നെ സൈക്യാട്രിസ്റ്റിന്റെ എല്ലാ വിധത്തിലുള്ള ചികിത്സയും ലഭ്യമാക്കുകയും ചെയ്യും.

IMAGE COURTESY

English summary

case of Amarjeet Sada

Do you know that this young looking boy is a serial killer at the age of 8 years? Well, he had committed 3 murders before he was convicted.
Subscribe Newsletter