For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ച കളയും മസ്‌കാര, അനുഭവത്തില്‍ നിന്ന് പഠിച്ചത്

|

സ്ത്രീകളാണെങ്കില്‍ മേക്കപ് ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലരും മുഖത്തും കുത്തുകളും കറുപ്പും മറച്ച് വെക്കുന്നതിനായി മേക്കപ് ചെയ്യുന്നവരും ഉണ്ട്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നോണം മാത്രം മേക്കപ് ചെയ്യുന്നവരും കുറവല്ല. എന്നാല്‍ എന്തിന്റേയും ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. മേക്കപ് ആണെങ്കില്‍ പോലും അതിന്റെ പാര്‍ശ്വഫലങ്ങള്‍ നിരവധിയായിരിക്കും. പലരും ഇത് മനസ്സിലാക്കാതെ മേക്കപ് ചെയ്യുമ്പോള്‍ അതിലൊളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ആരും അറിയുകയില്ല എന്നതാണ് സത്യം. പലരും മേക്കപ് മണിക്കൂറുകളോളം ഇത്തരത്തില്‍ മുഖത്ത് തന്നെ ഇട്ട് വെക്കുന്നു. ഇതിലെ അപകടം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കൈയ്യിലെ ഈ അടയാളങ്ങള്‍ പറയും സമ്പത്ത് നേടുമോ എന്ന്കൈയ്യിലെ ഈ അടയാളങ്ങള്‍ പറയും സമ്പത്ത് നേടുമോ എന്ന്

പലരും പാര്‍ട്ടി കഴിഞ്ഞ് ക്ഷീണിച്ച് വന്നാല്‍ പിന്നെ മേക്കപ് ഒന്നും തുടച്ച് കളയാതെ അതുപോലെ തന്നെ കിടക്കയിലേക്ക് ചായുന്നവരായിരിക്കും. എന്നാല്‍ ഇവര്‍ അറിഞ്ഞോ അറിയാതെയോ ചര്‍മ്മത്തോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. പലപ്പോഴും ഇതുണ്ടാക്കുന്ന അപകടങ്ങളില്‍ നിന്ന് കരകയറാനാവാത്ത അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ചര്‍മ്മത്തിന് മാത്രമല്ല നമ്മുടെ ആരോഗ്യത്തെ മൊത്തം പ്രശ്‌നത്തിലാക്കുന്നു. ഇത്തരത്തില്‍ വര്‍ഷങ്ങളോളം മസ്‌കാര ഉപയോഗിച്ചതിന്റെ പേരില്‍ കാഴ്ച ശക്തി പ്രതിസന്ധിയിലായ ഒരു സ്ത്രീയെക്കുറിച്ച് നോക്കാം.

ഇരുപത്തഞ്ച് വര്‍ഷത്തോളം

ഇരുപത്തഞ്ച് വര്‍ഷത്തോളം

ഇരുപത്തഞ്ച് വര്‍ഷത്തോളം മസ്‌കാര ഉപയോഗിക്കുന്നവരാണ് ഇവര്‍. ഇതാണ് ഇവരുടെ കാഴ്ച ശക്തി പോവുന്നതിനുള്ള പ്രധാന കാരണം. ഇരുപത്തഞ്ച് വര്‍ഷത്തോളം മസ്‌കാര ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വകവെക്കാതെയാണ് കണ്ണിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് ചെയ്തത്.

മേക്കപ് ഇഷ്ടപ്പെടുന്നവര്‍ക്ക് പാഠം

മേക്കപ് ഇഷ്ടപ്പെടുന്നവര്‍ക്ക് പാഠം

മേക്കപ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പാഠമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം വര്‍ഷങ്ങളായുള്ള മസ്‌കാരയുടെ ഉപയോഗം ഇവരുടെ കാഴ്ച ശക്തി വരെ ഇല്ലാതാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്ന ഇനിയെങ്കിലും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മേക്കപ്പിന് മുഖത്ത് മണിക്കൂറുകളോളം പ്രാധാന്യം നല്‍കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

തെരേസ ലിഞ്ച്

തെരേസ ലിഞ്ച്

തെരേസ ലിഞ്ച് എന്നാണ് അവരുടെ പേര്. 50 വയസ്സ് പ്രായമുള്ള ഇവര്‍ക്ക് ഈ അടുത്ത കാലത്തായാണ് കണ്ണില്‍ അസ്വസ്ഥതയും മറ്റും തുടങ്ങിയത്. കണ്‍പിലിക്കുള്ളിലായി എന്തൊക്കെയോ അസ്വസ്ഥത തുടങ്ങിയപ്പോഴാണ്് ഇവര്‍ അത് ശ്രദ്ധിച്ച് തുടങ്ങിയത്. കണ്ണില്‍ നിന്നും എന്തോ ദ്രാവകം പുറത്തേക്ക് വരുന്നതിനും തുടങ്ങി. ഉടനേ തന്നെ ഇവര്‍ ഡോക്ടറെ സമീപിച്ചു.

നേത്രരോഗം

നേത്രരോഗം

ഡോക്ടര്‍ ഇവരെ വിദഗ്ധമായി പരിശോധിച്ചു. വളരെ ഗുരുതരമായ ഒരു നേത്രരോഗമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ കാരണത്തെക്കുറിച്ച് കൃത്യമായ വിവരം ഡോക്ടര്‍ക്ക് ലഭിച്ചില്ല. കണ്‍പീലിക്കുള്ളിലായി ചെറിയ ചെറിയ കറുത്ത കുമികളകള്‍ രൂപപ്പെട്ട് തുടങ്ങിയിരുന്നു. ഇതെല്ലാം ഇവരുടെ കാഴ്ചയെ കാര്യമായി തന്നെ ബാധിച്ചു.

സ്ഥിതി വഷളാവുമ്പോള്‍

സ്ഥിതി വഷളാവുമ്പോള്‍

ഓരോ ദിവസം ചെല്ലുന്തോറും ഇവരുടെ സ്ഥിതി വഷളായിക്കൊണ്ടിരുന്നു. ഇതിന് കാരണം വര്‍ഷങ്ങളായി ഇവര്‍ ഉപയോഗിച്ചിരുന്ന മസ്‌കാരയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ അതിലുപരി മസ്‌കാര മൂലം കണ്ണിലുണ്ടായ ചെറിയ കുമിളകള്‍ എങ്ങനെ ഇല്ലാതാക്കും എന്നതായിരുന്നു അറിയേണ്ടത്. കാരണം ദിവസങ്ങള്‍ കഴിയുന്തോറും കണ്ണിലുള്ള ഇത്തരത്തിലുള്ള കുമിളകള്‍ ഒന്നിച്ച് ചേര്‍ന്ന് അവ ഒരു ബ്ലോക്ക് ആയി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

കാഴ്ച ശക്തി നഷ്ടപ്പെടുമെന്ന അവസ്ഥ

കാഴ്ച ശക്തി നഷ്ടപ്പെടുമെന്ന അവസ്ഥ

എന്നാല്‍ അവസാനം കാഴ്ച ശക്തി വരെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിന് കാരണമായി ഡോക്ടര്‍മാര്‍ പറഞ്ഞതും മേക്കപ് ചെയ്ത് കഴിഞ്ഞാല്‍ ഒരു സമയം കഴിഞ്ഞ് അത് കഴുകിക്കളയാത്തതാണ് കാരണം എന്നായിരുന്നു. മസ്‌കാര വൃത്തിയായി കണ്ണില്‍ നിന്നും കഴുകിക്കളയാത്തതാണ് ഈ പ്രശ്‌നങ്ങളുടെ പ്രധാന കാരണം.

കാഴ്ചശക്തിയെ ബാധിക്കുന്നത്

കാഴ്ചശക്തിയെ ബാധിക്കുന്നത്

മസ്‌കാര കണ്ണില്‍ നിന്നും കൃത്യമായി മായ്ച്ച് കളയാത്തതിന്റെ ഫലമായി ഇവരുടെ കാഴ്ച ശക്തിയും ഒരു പരിധി വരെ നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. ഏകദേശം ഇരുപത് വര്‍ഷത്തില്‍ കൂടുതലായി ഇവര്‍ ഇത് തന്നെയാണ് ചെയ്ത് കൊണ്ടിരുന്നതും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പ്രധാന കാരണം നമ്മുടെ മേക്കപ് തന്നെയാണ്.

 ഓപ്പറേഷന്‍ ചെയ്ത്

ഓപ്പറേഷന്‍ ചെയ്ത്

ഡോക്ടര്‍മാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് കണ്‍പീലിക്കുള്ളില്‍ ഉണ്ടായിരുന്ന ചെറിയ കുമികളകളെ എടുത്ത് മാറ്റി ഇവര്‍ക്ക് കാഴ്ചശക്തി തിരിച്ച് കിട്ടിയത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് ഈ സര്‍ജറിക്കായി ഡോക്ടര്‍മാര്‍ സമയം ചിലവഴിച്ചു. പൂര്‍ണമായും മസ്‌കാരയുടെ എല്ലാ ഭാഗങ്ങളും എടുത്ത് മാറ്റിയതിനു ശേഷം കാഴ്ചക്ക് ഭംഗം വരാത്ത തരത്തില്‍ ഇതെല്ലാം പൂര്‍ത്തിയാക്കി. ഇനി നിങ്ങളാണെങ്കില്‍ പോലും അടുത്ത തവണ മസ്‌കാര ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന വിപത്തിനെ തടയാന്‍ നമുക്ക് കഴിഞ്ഞെന്ന് വരില്ല.

English summary

a woman becomes blind with constant mascara use

She was lazy to take off the mascara and this practice of leaving the mascara on during night time made her almost blind. Check out the full story.
Story first published: Monday, September 3, 2018, 10:54 [IST]
X
Desktop Bottom Promotion