മനുഷ്യമുഖമുള്ള നായ ലോകത്തെ ഞെട്ടിച്ചഅത്ഭുതം

Posted By:
Subscribe to Boldsky

ഇന്റര്‍നെറ്റില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഇന്ന് മനുഷ്യമുഖമുള്ള ഒരു നായ. കേട്ടിട്ട് അത്ഭുതം തോന്നുന്നുവോ? എന്നാല്‍ സത്യമാണ് ഈ നായയുടെ മുഖം ശരിക്കും മനുഷ്യന്റേത് പോലെയാണ്. നിങ്ങള്‍ക്ക് ഇമാജിന്‍ ചെയ്യാന്‍ പറ്റുമോ ഇത്തരത്തില്‍ ഒരു കാര്യം. ഇന്ന് ലോകം മുഴുവന്‍ സെന്‍സേഷന്‍ ആയി മാറി കൊണ്ടിരിക്കുകയാണ് ഈ നായ ഇന്ന്. മനുഷ്യന്റെ പോലെ തന്നെയാണ് ഇതിന്റെ മുഖവും.

മൂക്കിന്റെ ഷേപ്പ് ഇങ്ങനെയെങ്കില്‍ ഭാഗ്യം തുണക്കും

ഇന്ന് ലോകം മുഴുവന്‍ ഈ മനുഷ്യമുഖം കാരണം പ്രശ്‌സതിയിലേക്ക് കുതിക്കുകയാണ് ഈ നായ്ക്കുട്ടി. മുഖവും ചുണ്ടും കണ്ണുകളും മൂക്കും എല്ലാം മനുഷ്യമുഖത്തോട് സാദൃശ്യം തോന്നുന്നതാണ്. മനുഷ്യമുഖമുള്ള നായ്ക്കുട്ടിയെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

യോഗി ഡോഗ്

യോഗി ഡോഗ്

യോഗി ഡോഗ് എന്നാണ ഇത് അറിയപ്പെടുന്നത്. ഒരു വയസ്സ് മാത്രമാണ് ഇവന്റെ പ്രായം. ഇതിനുള്ളില്‍ തന്നെ ഈ നായ്ക്കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

കണ്ണുകള്‍ ശ്രദ്ധിക്കുന്നു

കണ്ണുകള്‍ ശ്രദ്ധിക്കുന്നു

യോഗിയുടെ ഉടമസ്ഥന്റെ പേര് ചന്ദാല്‍ എന്നാണ്. ഇവരാണ് ഇവന്റെ പടം ഇന്റര്‍നെറ്റില്‍ തരംഗമാക്കിയത്. മനുഷ്യന്റെ കണ്ണുകളാണ് ഇതിലൂടെ എല്ലാവരും ശ്രദ്ധിച്ച കാര്യം.

image source: facebook

ഫേക്ക് എന്ന ചിന്ത

ഫേക്ക് എന്ന ചിന്ത

എന്നാല്‍ ഈ ചിത്രം കണ്ട എല്ലാവരിലും ആദ്യമുണ്ടായ പ്രതികരണം എന്നത് ചിത്രം ഫേക്ക് ആണെന്നതായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇത് സത്യമാണെന്ന് തിരിച്ചറിഞ്ഞത്.

കണ്ണിറുക്കിക്കാണിക്കല്‍

ഈ നായ്ക്കുട്ടി ശരിക്കുള്ളതാണെന്ന് മനസ്സിലാക്കാന്‍ ഇവന്റെ ഒരു കണ്ണിറുക്കി കാണിക്കല്‍ തന്നെ ധാരാളം. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവുന്നതാണ്. ദേഷ്യത്തോടെയുള്ള അവന്റെ പെരുമാറ്റവും എല്ലാം മനുഷ്യമുഖമുള്ള നായ്ക്കുട്ടിയെ എല്ലാവരുടേയും പ്രിയപ്പെട്ടവനാക്കി.

English summary

This Dog Has A Human Face And It's Freaking People Out

This dogs picture can creep you out in no time, especially when you see him wink in the video!