മരണത്തിന് 1 മിനിറ്റു മുന്‍പ് സംഭവിയ്ക്കുന്നത്‌

Posted By:
Subscribe to Boldsky

മരണം ജനിച്ചാല്‍ ഒരിക്കല്‍ നിശ്ചയം. ഇതിനെ പേടിയോടെ നോക്കിയിട്ടും കാര്യമില്ലെന്നര്‍ത്ഥം. മരണം എങ്ങനെയാകും, എന്തു സംഭവിയ്ക്കും എന്നൊക്കെ ചിലപ്പോഴെങ്കിലും നാം ഓര്‍ക്കാറില്ലേ. മരണത്തോടടുത്തു സംഭവിയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചറിയാന്‍ നമുക്കപ്പോഴും താല്‍പര്യവും കാണും.

മരിക്കുന്ന സമയത്ത് നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് വിചിത്രമായ ഒരു ചിന്തയായി കണക്കാക്കേണ്ടതില്ല. ഈ വിഷയം സംബന്ധിച്ച് അനേകം ഊഹാപോഹങ്ങളും വിശ്വാസങ്ങളും ഉണ്ടെങ്കിലും വിദഗ്‍ദര്‍ ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞു.

നിങ്ങള്‍ ഒരു ഹൊറര്‍ സിനിമ കാണുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന അതേ തരത്തിലാണ് മരണം സംഭവിക്കുമ്പോഴും തലച്ചോറില്‍ സംഭവിക്കുന്നത് എന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് കെമിസ്റ്റ്‍സ് പറയുന്നു.

ഭയത്തിന് പിന്നില്‍

ഭയത്തിന് പിന്നില്‍

ഭയത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് ഒരു അപകടത്തില്‍ പെടുമ്പോള്‍ പ്രതികരിക്കാന്‍ നിങ്ങളെ സജ്ജമാക്കുന്നു. തലച്ചോറിലെ തലാമസ് എന്ന ഭാഗം സമ്മര്‍ദ്ദത്തോട് വളരെ സംവേദനത്വമുള്ളതാണ്. തലച്ചോറില്‍ കൂടുതല്‍ രാസപ്രതികരണമുണ്ടാകുമ്പോള്‍ രക്ഷപെടുക അല്ലെങ്കില്‍ പൊരുതുക എന്ന അവസ്ഥയിലേക്കെത്തും. ഇതിന് കാരണമാകുന്നത് ഹൈപ്പോതലാമസാണ്.

നിങ്ങള്‍ക്ക് നേടാന്‍ സാധിക്കുമെന്ന്

നിങ്ങള്‍ക്ക് നേടാന്‍ സാധിക്കുമെന്ന്

നിങ്ങള്‍ക്ക് നേടാന്‍ സാധിക്കുമെന്ന് കരുതാത്ത ശക്തി നേടിയതില്‍ സ്വയം അത്ഭുതപ്പെടുകയും എന്‍റെ അഡ്രിനാലിന്‍ ഉയര്‍ന്നതാണ് എന്ന് പറയാറുമുണ്ടോ? നിങ്ങളുടെ ശരീരത്തെ പ്രവര്‍ത്തനത്തിന് തയ്യാറാക്കുന്നതിനായി അഡ്രിനാലിന്‍ ഉത്പാദിപ്പിക്കുന്നതിനായി ഹൈപ്പോതലാമസ് അഡ്രിനാലിന്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കും.

അഡ്രിനാലിന്‍

അഡ്രിനാലിന്‍

അഡ്രിനാലിന്‍ കരളിലേക്ക് പോകുകയും രക്തത്തിലെ പഞ്ചസാര ഊറുന്നത് ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യും. ഇതാണ് ശക്തി നേടുന്നതിന് പിന്നിലെ പ്രവര്‍ത്തനം. അത് സഹായകരമായില്ലെങ്കില്‍ ഹൊറര്‍ സിനിമകളിലേത് പോലെ തന്നെ ആളുകള്‍ നിലവിളിക്കും.

യഥാര്‍ത്ഥ ജീവിതത്തിലും

യഥാര്‍ത്ഥ ജീവിതത്തിലും

യഥാര്‍ത്ഥ ജീവിതത്തിലും അപകടത്തില്‍ പെട്ടാല്‍ നമ്മള്‍ നിലവിളിക്കും. എന്നാല്‍ ഇതിലെ കൗതുകകരമായ കാര്യം സംസാരിക്കാനുപോയോഗിക്കുന്ന തലച്ചോറിന്‍റെ അതേ ഭാഗമല്ല ഇതിന് ഉപയോഗിക്കുന്നത് എന്നതാണ്. മറ്റൊരു രസകരമായ കാര്യം ആരെങ്കിലും നിലവിളിക്കുന്നത് കേട്ടാല്‍ അത് നമ്മുടെ ചെവിയിലൂടെ കടന്ന് തലച്ചോറിലെ അമിഗ്‍ഡാല എന്ന ഭാഗത്തേക്ക് പോകും എന്നതാണ്.

ഹൊറര്‍ സിനിമ

ഹൊറര്‍ സിനിമ

നിങ്ങള്‍ ഒരു ഹൊറര്‍ സിനിമ കാണുമ്പോള്‍ ഒരാള്‍ കൊല്ലാനായി മഴുവുമായി വരുന്നു എന്ന് സങ്കല്‍പ്പിക്കുക. നിലവിളി നിങ്ങളെ സഹായിക്കുന്നുമില്ല. അപ്പോള്‍ എന്തായിരിക്കും നിങ്ങള്‍ക്ക് തോന്നുക? കൊലയാളി നിങ്ങളെ പിടിക്കുകയും വെട്ടുകയും ചെയ്താല്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകുമെങ്കിലും അത് സാധാരണ അനുഭവപ്പെടുന്ന വേദന ആയിരിക്കില്ല. ഇത്തരത്തിലുള്ള വേദന തികച്ചും മോശമായ എന്തോ സംഭവിച്ചു എന്നും അത് ആവര്‍ത്തിക്കരുത് എന്നും തലച്ചോറിലേക്ക് സന്ദേശം അയക്കും.

ക്ലിനിക്കല്‍ ഡെത്ത്

ക്ലിനിക്കല്‍ ഡെത്ത്

കൊലയാളി നിങ്ങളുടെ കഴുത്തില്‍ വെട്ടുമ്പോള്‍ ആദ്യം നിങ്ങളുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനവും തുടര്‍ന്ന് ശ്വാസോച്ഛ്വാസവും നിലയ്ക്കും(ക്ലിനിക്കല്‍ ഡെത്ത്). എന്നാല്‍ ഈ സമയത്തും നിങ്ങളുടെ മസ്തിഷ്കം പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിട്ടുള്ള വിചിത്രമായ കാര്യം ഈ സമയത്ത് മസ്തിഷ്കം സാധാരണ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ്. അത് മുമ്പത്തേതില്‍ നിന്ന് വ്യത്യസ്ഥമായി പ്രവര്‍ത്തിക്കും.

ക്ലിനിക്കല്‍ ഡെത്തിനെ അതിജീവിച്ചവര്‍)

ക്ലിനിക്കല്‍ ഡെത്തിനെ അതിജീവിച്ചവര്‍)

ഇക്കാരണത്താലാണ് ചില ആളുകള്‍ ഈ അവസ്ഥയില്‍ ചില വെളിച്ചം അല്ലെങ്കില്‍ വിചിത്രമായ കാര്യങ്ങള്‍ കണ്ടു എന്ന് പറയുന്നത്(ക്ലിനിക്കല്‍ ഡെത്തിനെ അതിജീവിച്ചവര്‍). ഈ സമയത്ത് അടിയന്തിര സഹായം ലഭിക്കാതെ വന്നാല്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം അവസാനിക്കുകയും മരണം സംഭവിക്കുകയും ചെയ്യും.

Read more about: pulse
English summary

What You Feel A Minute Before Death

What You Feel A Minute Before Death
Subscribe Newsletter