നിങ്ങള്‍ ഈ നമ്പര്‍ എവിടെയെങ്കിലും കണ്ടോ,എങ്കില്‍..

Posted By:
Subscribe to Boldsky

നമ്പറുകള്‍ക്കു നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. ജീവിതം മിക്കവാറും അക്കങ്ങള്‍ കൊണ്ടുള്ള കളിയാണെന്നു പറഞ്ഞാലും തെറ്റില്ല. ചില അക്കങ്ങളോടു നമുക്കിഷ്ടം കൂടും, പ്രത്യേകിച്ചു നമുക്കു ഭാഗ്യനമ്പറാണെന്നു നാം കരുതുന്ന ചിലതിനോട്, ചിലതിനോട് ഇതുപോലെ അകല്‍ച്ചയുമുണ്ടാകും.

ചില നമ്പറുകള്‍ ജീവിത്തില്‍ ചില നിമിത്തങ്ങളെ സൂചിപ്പിയ്ക്കുന്നുവെന്നു പറയാം. പ്രത്യേകിച്ച് ഒരേ നമ്പറുകള്‍ ആവര്‍ത്തിയ്ക്കുന്നത് കാണുമ്പോള്‍, ഒന്നിലേറെ തവണ പ്രത്യേകിച്ചും ഇവ കാണുമ്പോള്‍.

ഏയ്ജലിക് നമ്പറുകള്‍ എന്നാണ് ഇത്തരം നമ്പറുകള്‍ അറിയപ്പെടുന്നതും. ഇത്തരം ചില നമ്പറുകളെക്കുറിച്ചും അവയുടെ അര്‍ത്ഥങ്ങളെക്കുറിച്ചുമെല്ലാം അറിയൂ,

111

111

111 എന്ന നമ്പറാണ് കാണുന്നതെങ്കില്‍ ഇതിനര്‍ത്ഥം മാലാഖമാര്‍ നിങ്ങളുമായി ആശയവിനിമയം ചെയ്യാന്‍ ശ്രമിയ്ക്കുന്നുവെന്നാണ്. അതായത് നല്ല ശക്തി നിങ്ങളോട് പൊസറ്റീവായിരിയ്ക്കാനും നിങ്ങളുടെ ഹൃദയം ആഗ്രഹിയ്ക്കുന്നത് അവര്‍ കാണുകയും ചെയ്യുന്നുവെന്നാണ്.

222

222

222 എന്ന നമ്പറാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്കു തന്നെ ചില കാര്യങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടെന്നര്‍ത്ഥം. ഇതും അദൃശ്യശക്തികളില്‍ നിന്നുള്ള സൂചനയാണ് ചിന്താക്കുഴപ്പം വേണ്ട, നിങ്ങള്‍ വിശ്വസിയ്ക്കുന്ന കാര്യം ശരിയാണെന്നും ഇതു തുടര്‍ന്നു ചെയ്യാനും നിങ്ങള്‍ക്കുറപ്പു നല്‍കുന്ന അടയാളമാണിത്.

333

333

333 എന്ന നമ്പറാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്കു ചുറ്റുമുള്ള ഊര്‍ജ പ്രവാഹം വളരെ ഉയര്‍ന്ന തോതിലാണെന്നര്‍ത്ഥം. നിങ്ങളുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരത്തിലേയ്ക്കു നടന്നടുക്കുന്നുവെന്നര്‍ത്ഥം. ഇതിനായി ഈശ്വരന്മാരും നിങ്ങള്‍ക്കൊപ്പമുണ്ടെന്നതിന്റെ സൂചനയും കൂടിയാണ്.

444

444

444 എന്ന നമ്പര്‍ സൂചിപ്പിയ്ക്കുന്നത് നിങ്ങളുടെ ഉള്ളിലെ ബുദ്ധിയാണ്. ഇത് തുടര്‍ച്ചയായി കാണുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ താല്‍പര്യം തുടര്‍ന്നു പോകൂയെന്നതും ഒരിക്കലും പിന്മാറരുതുമെന്നതുമാണ്. അല്‍പം കഠിനാധ്വനം ചെയ്താലും നിങ്ങളുടെ സ്വപ്‌നങ്ങളിലേയ്ക്കു നിങ്ങള്‍ അടുക്കുമെന്നതിന്റെ സൂചനയാണ്. നല്‍കുന്നത്.

555

555

555 എന്ന നമ്പര്‍ നിങ്ങളുടെ ജീവിതത്തില്‍ പൊസറ്റീവായ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നര്‍ത്ഥം. പല കാര്യങ്ങളില്‍ നിന്നും നിങ്ങളുടെ ശരിയായ ആ വശ്യം കണ്ടെത്താന്‍ സാധിയ്ക്കുമെന്നതിന്റെ സൂചന കൂടിയാണിത്.

666

666

666 എന്ന നമ്പര്‍ ജീവിതത്തില്‍ നിങ്ങള്‍ അല്‍പം ബാലന്‍സ് ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിയ്പ്പിക്കുന്നത്. ആവശ്യമില്ലാതെ നിങ്ങള്‍ ഓരോന്നു ചിന്തിച്ചു കൂട്ടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. ചിന്തകള്‍ കുറച്ച് കാര്യങ്ങളിലേയ്ക്കു മനസര്‍പ്പിയ്ക്കണമെന്നതിന്റെ സൂചന നല്‍കുന്ന ഒന്ന്.

777

777

777 എന്ന നമ്പര്‍ സൂചിപ്പിയ്ക്കുന്നത് നിങ്ങളുടെ പ്രയത്‌നങ്ങള്‍ക്ക്, അധ്വാനത്തിന് ഫലമുണ്ടാകാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണ്. ഏതോ അദൃശ്യ ശക്തിയാല്‍ നിങ്ങള്‍ നല്ലതിലേയ്ക്കു നയിക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.

888

888

888 അവസാനിക്കാത്ത ഊര്‍ജപ്രവാഹമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. സ്‌നേഹം, അഭിവൃദ്ധി, ഊര്‍ജം, ആരോഗ്യം തുടങ്ങിയ നല്ല സൂചനകള്‍ നിങ്ങളുടെ വഴിയ്ക്കു വരുന്നുവെന്നതിന്റെ ലക്ഷണം. ഹൃദയം തുറന്ന് ഇവയെ സ്വീകരിയ്ക്കുകയെന്നതാണ് വേണ്ടത്.

999

999

999 എന്ന നമ്പര്‍ സൂചിപ്പിയ്ക്കുന്നത് നിങ്ങള്‍ തേടുന്ന കാര്യം, ചെയ്തു കൊണ്ടിരിയ്ക്കുന്ന കാര്യം അതിന്റെ ലക്ഷ്യത്തിലെത്തുമെന്നതിന്റെ സൂചനയാണ്. നല്ലതു വരുമെന്നതിന്റെ സൂചനയെന്നു വേണണെങ്കില്‍ പറയാം.

English summary

What Does It Means When You See These Numbers

What Does It Means When You See These Numbers, read more to know about
Story first published: Thursday, October 26, 2017, 19:10 [IST]