പേരിലെ അക്ഷരങ്ങള്‍ വെളിപ്പെടുത്തും രഹസ്യം

Posted By:
Subscribe to Boldsky

ഇംഗ്ലീഷ് അക്ഷരമാലയില്‍ എ മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങളിലേതെങ്കിലുമായിരിയ്ക്കും, നമ്മുടെ പേരിന്റെ ആദ്യാക്ഷരം. പേരിനുള്ളിലും ഇവയില്‍ പലതുമുണ്ടാകും.

മാതാപിതാക്കള്‍ നമുക്കിഷ്ടമുള്ള പേരുകള്‍ നല്‍കുന്നുവെങ്കിലും നമ്മുടെ പേരുകള്‍ വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ പലതുണ്ട്. അതായത് പേരിന്റെ ആദ്യാക്ഷരങ്ങളല്ല, ഇവിടെപ്പറയുന്നത് പേരിലുള്ള ചില പ്രത്യേക അക്ഷരങ്ങളെക്കുറിച്ചാണ്.

നമ്മുടെ പേരിലെ അക്ഷരങ്ങള്‍ വെളിപ്പെടുത്തുന്ന രഹസ്യങ്ങളെക്കുറിച്ചറിയൂ,

D, M, T

D, M, T

ഡി, എം, ടി എന്നീ അക്ഷരങ്ങള്‍ പേരിലുണ്ടെങ്കില്‍ കഠിനാധ്വാനികളാകും. ബിസിനസ് സംരംഭങ്ങളില്‍ സ്വന്തം പ്രയത്‌നം കൊണ്ടു വിജയിക്കാന്‍ സാധിയ്ക്കുന്നവര്‍.

P, F

P, F

പി, എഫ് എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകളെങ്കില്‍ വലിയ മനസിനുടമകളായിരിയ്ക്കും. ജീവിത്തില്‍ വിജയം നേടുന്നവര്‍. കൃത്യമായ സമയത്തു തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ അറിയുന്നവര്‍. ചുറ്റുപാടുമുള്ളവരെ ആശ്രയിച്ചിരിയ്ക്കും, ഇവരുടെ വ്യക്തിത്വവും.

C,G, S,L

C,G, S,L

സി, ജി, എസ്, എല്‍ എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകളെങ്കില്‍ നല്ല സ്വഭാവമുള്ള, ബുദ്ധിമാനായ ആളായിരിയ്ക്കും. ദയാലുക്കളും മറ്റുള്ളവരെ സംരക്ഷിയ്ക്കുന്നവരും മാധുര്യത്തോടെ പെരുമാറുന്നവരും. പാട്ടിനോടു താല്‍പര്യമേറുന്നവര്‍.

U,V,W

U,V,W

യു, വി, ഡബ്ല്യൂ തുടങ്ങിയ അക്ഷരങ്ങള്‍ വിനയമുള്ളവരും ദയയുള്ളവരുമായിരിയ്ക്കും. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാത്ത ഇവര്‍ എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഉപേക്ഷ കരുതാത്തവരുമായിരിയ്ക്കും. കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള ഇവര്‍ ഭാഗ്യവാന്മാരുമായിരിയ്ക്കും.

E,N,H,X

E,N,H,X

ഇ, എന്‍, എച്ച്, എക്‌സ് എന്നീ അക്ഷരങ്ങള്‍ പേരിലുണ്ടെങ്കില്‍ അവര്‍ ധനവശാല്‍ ഭാഗ്യവാന്മാരാണ്. പണമിവര്‍ക്കു പ്രയാസമില്ലാതെ വന്നു ചേരും.

A,I,J,Y,Q

A,I,J,Y,Q

എ, ഐ, ജെ, വൈ, ക്യു എന്നീ അക്ഷരങ്ങള്‍ പേരിലുണ്ടെങ്കില്‍ അത്യാഗ്രഹമുള്ളവരെന്നു പറയാം. പ്രിയപ്പെട്ടവരില്‍ നിന്നും അകലാന്‍ മടി കാണിയ്ക്കാത്തവര്‍. സ്വന്തം സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവര്‍.

B, R,K

B, R,K

ബി, ആര്‍, കെ എന്നീ അക്ഷരങ്ങള്‍ പേരിലെങ്കില്‍ വളരെ സെന്‍സിറ്റീവായ പ്രകൃതമായിരിയ്ക്കും. സ്വന്തം ഇഷ്ടങ്ങള്‍ക്കു വേണ്ടി സ്വാര്‍ത്ഥരാകുന്ന ഇവര്‍ പെട്ടെന്നു വികാരങ്ങള്‍ക്കടിമപ്പെടുന്നവരാണ്. അരക്ഷിതാവസ്ഥയനുഭവിയ്ക്കുന്നവരെന്നു പറയാം.

O,Z

O,Z

ഒ, സെഡ് എന്നീ അക്ഷരങ്ങള്‍ പേരിലെങ്കില്‍ ആത്മീയകാര്യങ്ങളില്‍ ഏറെ താല്‍പര്യമുള്ളവരെന്നു പറയാം. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യപ്പെടുന്നവര്‍.

English summary

What Alphabets In Your Name Reveal About Your Life

What Alphabets In Your Name Reveal About Your Life
Story first published: Tuesday, September 12, 2017, 13:57 [IST]
Subscribe Newsletter